കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് രണ്ടുനാള്‍ തങ്ങേണ്ടിവന്നു . അത് കുടിവെള്ളത്തിന്റെ വില ഓര്‍മ്മിപ്പിക്കുന്നതായിരുന്നു . അതായത് ശുദ്ധമായപച്ചവെള്ളം ഒരിടത്തും കുടിക്കാനില്ല .ഏത് ഹോട്ടലില്‍ കയറിയാലും ബ്ളീച്ചിംഗ് പൌഡര്‍ എന്ന വിഷം കലക്കിയ വെള്ളം മാത്രം .ആദ്യ ദിനം നാട്ടില്‍ നിന്നും കൊണ്ടുപോയ ഒരു കുപ്പി വെള്ളം കൊണ്ട് തൃപ്തിപ്പെട്ടു .എന്നാല്‍ രണ്ടാം ദിനം കഥയാകെ മാറി .തിളച്ചുമറിയുന്ന വെയില്‍ , കടുത്ത ഉഷ്ണത്തില്‍ ശരീരത്തെ തണുപ്പിക്കാന്‍ പച്ചവെള്ളം കൂടാതെ കഴിയുകയില്ലെന്നായി . ആയതിനാല്‍ ഒരു കുപ്പി വെള്ളം 15 രൂപ കൊടുത്തു വാങ്ങി . അത് കൊക്കക്കോളയുടേയോ പെപ്സിയുടേയോ അല്ലായിരുന്നു എന്നത് മാത്രമായിരുന്നു ആശ്വാസം . നഗരവാസികളെ വൃക്കരോഗികളാക്കുന്ന , മറ്റു രോഗങ്ങളിലേക്കുതള്ളിവിടുന്ന ബ്ളീച്ചിംഗ് പൌഡര്‍ എന്ന വിപ്ളവം എന്നാണാവോ അധികാരികള്‍ നിര്‍ത്തലാക്കുക ........
വെള്ളിയാഴ്‌ച, ഒക്‌ടോബർ 30, 2009
കുപ്പിവെള്ളം കുടിപ്പിച്ച തിരുവനന്തപുരം

വ്യാഴാഴ്‌ച, ഒക്‌ടോബർ 29, 2009
വിശ്വമംഗള ഗോ ഗ്രാമ യാത്ര
കര്‍ണ്ണാടക സംസ്ഥാനത്തിലെ ഹൊസനഗരിലുള്ള ശ്രീരാമചന്ദ്രമഠാധിപതി ശ്രീ രാഘവേശ്വരഭാരതി സ്വാമി നയിക്കുന്ന വിശ്വമംഗള ഗോ ഗ്രാമ യാത്ര ലോക ശ്രദ്ധനേടിയിരിക്കുന്നു 2007 നവംബറില്‍ ഹൊസനഗറില്‍ നടത്തിയ ആഗോള ശ്രദ്ധനേടിയ ലോക ഗോ സമ്മേളനത്തിനു ശേഷമുള്ള ഈ പരിപാടി രാഘവേശ്വര ഭാരതി സ്വാമിയുടെ വിശേഷപ്പെട്ട പ്രവര്‍ത്തികളില്‍ ഒന്നാണ് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന തനത് ഇന്‍ഡ്യന്‍ പശു ഇനങ്ങളെ സംരക്ഷിക്കുക അതിലൂടെ ഇന്‍ഡ്യന്‍ കാര്‍ഷിക മേഖലയുടെ തകര്‍ച്ച ഒഴിവാക്കുക ഇന്‍ഡ്യന്‍ കര്‍ഷകരുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുക രാസകൃഷിയിലൂടെ നശിപ്പിക്കപ്പെട്ട മണ്ണിനെ നാടന്‍ പശുവിന്റെ ചാണകം മൂത്രം എന്നിവ ഉപയോഗിച്ച് വീണ്ടെടുക്കുക തുടങ്ങി വിവിധ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ട് സ്വാമി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് ആയതിന്റെ ഭാഗമായി ഇദ്ദേഹത്തിന്റെആശ്രമത്തില്‍ നിന്നും ജനങ്ങള്‍ക്ക് നാടന്‍ പശുക്കുട്ടികളെ സൌജന്യമായി നല്‍കുന്നു പശുക്കുട്ടിക്ക് വില കൊടുക്കുന്നതിനുപകരം അതിനെ മരണം വരെ പോറ്റാമെന്നും വില്‍ക്കില്ല എന്ന ഉറപ്പും ആശ്രമത്തിന് രേഖാമൂലം നല്‍കിയാല്‍ മതി . കാസര്‍കോട് പെര്‍ളയിലുള്ള കാമധുക ഗോശാലയില്‍ നിന്നും ഇതു പോലെ പശുക്കുട്ടികളെ ലഭിക്കും തനത് ഇന്‍ഡ്യന്‍ പശു ഇനങ്ങളില്‍ 76 എണ്ണം ഇതിനോടകം ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായി എന്നാണ് കണക്ക് ശേഷിക്കുന്നതില്‍ വംശനാശം നേരിടുന്നതില്‍ 32 ഇനങ്ങള്‍ക്ക് ലോക ഗോ സമ്മേളനം സവിശേഷമായ ശ്രദ്ധനല്‍കിയിരുന്നു 16 പ്രമുഖ ക്ഷീരകര്‍ഷകരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ശാസ്ത്രജ്ഞന്‍മാരും 25 ലക്ഷത്തോളം ജനങ്ങളും വിവിധ സംസ്ഥാനങ്ങളിലെ മുപ്പതിലധികം മന്ത്രിമാരും 30 ഇനം നാടന്‍ പശു ഇനങ്ങളും പങ്കെടുത്ത 9 ദിവസം നീണ്ടുനിന്ന ലോക ഗോസമ്മേളനത്തിന്റെ വിജയത്തിനു ശേഷം ഗോവിനെ സംരക്ഷിക്കേണ്ടടതിന്റെ ആവശ്യകതയുടെ സന്ദേശം ഇന്‍ഡ്യന്‍ ഗ്രാമങ്ങളില്‍ എത്തിക്കുക എന്ന ദൌത്യം മുന്‍നിര്‍ത്തി 2009 സെപ്തംബര്‍ 28 ന് കുരുക്ഷേത്രയില്‍ നിന്നും ആരംഭിച്ച രഥയാത്ര 2010 ജനുവരി 17 ന് നാഗ്പ്പൂരിന്‍ സമാപിക്കും മൊത്തം 108 ദിവസം കൊണ്ട് 20000 കിലോമീറ്റര്‍ സഞ്ചരിക്കുന്ന രഥയാത്രയില്‍ 400 മഹാ സമ്മേളനങ്ങള്‍ നടക്കും . കേരളത്തില്‍ 2009 നവംബര്‍ 27 ന് പ്രവേശിക്കുന്ന രഥയാത്രയില്‍ 12 മഹാസമ്മേളനങ്ങള്‍ നടക്കും . ഇതിനുമുന്‍പായി ഈ യാത്രയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലേക്കും ഉപയാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട് . യാത്രയുടെ ഭാഗമായി ജനങ്ങളില്‍ നിന്നും ഗോവധം നിരോധിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഭീമഹര്‍ജി നല്‍കുന്നതിനായി ഒപ്പു ശേഖരണം നടത്തും . വിശ്വമംഗള ഗോ ഗ്രാമയാത്രയുടെ വെബ് സൈറ്റ് www.gougram.org e mail gogramayathra@gmail.comആധുനികതക്കൊപ്പം കുതിച്ചു പായുന്നലോകംഒടുവില്‍ ഉള്ളി തൊലികളഞ്ഞതുപോലെ എല്ലാം നഷ്ടപ്പെട്ട് ഒരു മുഴം കയറിലോ ഒരു കുപ്പി വിഷത്തിലോ ഒടുങ്ങുന്നു ഒരു നിമിഷം തിരക്കില്‍ നിന്നും വേറിട്ട് നില്‍ക്കുക ഗ്രാമങ്ങളിലേക്ക് മടക്കയാത്ര ആരംഭിക്കുക . മനസ്സില്‍ നന്‍മ നിറക്കുക . കുഴിവെട്ടിമൂടുക വേദനകള്‍ ........കുതികൊള്‍ക ശക്തിയിലേക്കു നമ്മള്‍ .........
വ്യാഴാഴ്‌ച, ഒക്‌ടോബർ 08, 2009
രാജവെമ്പാല എന്ന സാധുജീവി

കേരളത്തില്‍ കാണപ്പെടുന്ന പാമ്പുകളില്‍ വിഷമുള്ളവയില്‍ ഏററ വും വലുപ്പമേറിയ പാമ്പാണ് രാജവെമ്പാല. രൂപംകൊണ്ടും സ്വഭാവം കൊണ്ടും മററുപാമ്പുകളില്‍നിന്നുംവളരെ വൃതൃസ്തനാണ് രാജവെമ്പാല . രാജവെമ്പാലയുടെ വിശേഷങ്ങള്‍ വായിച്ചറിയൂ... തണുപ്പാര്‍ന്നതും ശാന്തമായതും ധാരാളം വെള്ളമുള്ളതുമായ പ്രദേശത്ത് ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന രാജവെമ്പാല കേരളത്തിലെ പശ്ചിമഘട്ടമലനിരകളിലെ നിബിഢവനങ്ങളില്‍ കാണപ്പെടുന്നു .18അടിയോളം നീളത്തില്‍ വളരുന്ന രാജവെമ്പാലയുടെ നിറം പൊതുവേ കറു പ്പില്‍ വെളുത്തവരകള്‍ എന്നതാണ് . എന്നാല്‍പ്രായം അനുസരിച്ച് ഇത് വ്യത്യാസപ്പെട്ടിരിക്കും . ഇന്ത്യയില്‍ കേരളത്തിനുപുറത്ത് പശ്ചിമഘട്ടമലനിരകള്‍ കിടക്കുന്ന മററുദക്ഷിണേന്ത്യന്‍സംസ്ഥാനങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഹരിതവനങ്ങളിലും ഇന്ത്യക്കുപുറത്ത് കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും രാജവെമ്പാല അധിവസിക്കുന്നു . ചെറിയപ്രായത്തില്‍ രാജവെമ്പാലയുടെനിറം കറുപ്പില്‍ മഞ്ഞവരകള്‍ എന്നതാണ് . എന്നാല്‍ വളരുംതോറും മഞ്ഞനിറംമാറി വെള്ളനിറമാവുകയും പ്രായം കൂടിവരുമ്പോള്‍ വെള്ളനിറം ക്രമേണകാണാത്ത തരത്തിലായി മാറുകയും ചെയ്യുന്നു.ഇന്ത്യക്കുപുറത്തുള്ള രാജവെമ്പാലകളില്‍ കറുപ്പുനിറത്തില്‍ ഏറ്റക്കുറച്ചിലുള്ളതായി കാണുന്നു. സാധാരണമൂര്‍ഖനെ അപേക്ഷിച്ച് വളരെയധികം വിഷം ഒരുകടിയിലൂടെ ഇരയുടെ ശരീരത്തിലേക്ക് കുത്തിവയ്ക്കാന്‍ രാജവെമ്പാലക്ക് കഴിയുന്നു തന്‍മൂലം ഇരയുടെ മരണം പെട്ടെന്ന് സംഭവിക്കുന്നു . എന്നാല്‍ രാജവെമ്പാലയുടെ വിഷത്തിന്റെ വീര്യം മൂര്‍ഖന്റെ വിഷത്തിനൊപ്പമോ അതിലും താഴെയോമാത്രമേ വരുന്നുള്ളൂ . ഇന്ത്യയില്‍ രാജവെമ്പാലയുടെകടിയേറ്റുള്ളമരണം വളരെക്കുറച്ചുമാത്രമേ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുള്ളൂ .രാജവെമ്പാല വളരെയധികമുള്ള തായ്ലാന്റില്‍ രാജവെമ്പാലവിഷത്തിനെതിരെയുള്ള പ്രതിവിഷം ഉത്പാദിപ്പിക്കുന്നുണ്ട് . ഇന്ത്യയില്‍ രാജവെമ്പാലകടിച്ചുള്ള മരണം വളരെക്കുറവായതിനു കാരണം മനുഷ്യന്‍ ഇല്ലാത്തസ്ഥലത്ത് രാജവെമ്പാല ജീവിക്കുന്നുഎന്നതാണ് മറ്റൊരു കാരണം രാജവെമ്പാല മനുഷ്യനെ കടിക്കാന്‍ ആഗ്രഹിക്കുന്നില്ല
എന്നതും മനുഷ്യനെ ഒട്ടും ഭയക്കുന്നില്ല എന്നതുമാണെന്ന് ചില വീഡിയോ ചിത്രങ്ങള്‍ കാണുമ്പോള്‍ തോന്നുന്നു . രാജവെമ്പാലയുടെ ജീവിതം ആസ്പദമാക്കിയുള്ള ഡോക്യുമെന്റെറി ചിത്രങ്ങള്‍ പ്രകാരം മനുഷ്യന്‍ അങ്ങോട്ട് ഭയപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ മാത്രമാണ് രാജവെമ്പാല പത്തിവിരിച്ചുകാട്ടി മനുഷ്യനെ അകറ്റാന്‍ ശ്രമിക്കുന്നത് .വിദഗ്ദന്‍മാരായ പാമ്പുപിടുത്തക്കാര്‍ കൊടുംകാട്ടിനുള്ളില്‍ രാജവെമ്പാലയെ വെറും കൈ കൊണ്ട് പിടിക്കുമ്പോള്‍ പോലും രാജവെമ്പാല സമനിലവിട്ട് പെരുമാറിയതായി കാണുന്നില്ല .മനുഷ്യന്റെ ശല്യം സഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഉടന്‍ സ്ഥലം വിട്ടുപോകുന്ന പ്രകൃതമാണ് രാജവെമ്പാലയുടേത് .എന്നാല്‍ ചില നേരങ്ങളില്‍ വനമേഖലകളില്‍ മനുഷ്യന്റെ സാമീപ്യമുള്ള സ്ഥലത്തുപോലും രാജവെമ്പാല ഭയമില്ലാതെ കറങ്ങിനടക്കുകയും ചെയ്യുന്നത് റിപ്പോര്‍ട്ട്ചെയ്യപ്പെട്ടിട്ടുണ്ട് . ഇവിടെയൊന്നും ആരെയും ഉപദ്രവിച്ചതായി റിപ്പോര്‍ട്ടുമില്ല .മറ്റു പാമ്പുകളെ അപേക്ഷിച്ച് രാജവെമ്പാലക്കുള്ള ഒരു പ്രത്യേകത ഇത് മുട്ടയിടാനായി സ്വന്തമായി കൂട് നിര്‍മ്മിക്കുന്നു എന്നതാണ് .മണ്ണില്‍ കൊഴിഞ്ഞുവീണ ഈറ്റയുടേയും മറ്റും ഇലകള്‍ക്കുമീതെ ശരീരം കൊണ്ട് ചുറ്റി വരിഞ്ഞ് ഒരു കൂമ്പാരം പോലെയാക്കുന്നു ഇതാണ് കൂട് . ഈ കൂട്ടില്‍ മുട്ടയിടുന്നു . ഭക്ഷണക്കാര്യത്തില്‍ തികച്ചും വ്യത്യസ്ഥമായ രീതിയാണ് രാജവെമ്പാലക്കുള്ളത് . അതായത് മറ്റു പാമ്പുകള്‍ എലി , തവള തുടങ്ങിയ ചെറു ജീവികളെ പിടികൂടിതിന്നുമ്പോള്‍ രാജവെമ്പാല പ്രധാനമായും തിന്നുന്നത് പാമ്പുകളെയാണ് . ചേരയാണ് ഇഷ്ട ഭോജ്യം .( മറ്റു ചില പാമ്പുകളും അപൂര്‍വ്വമായി പാമ്പുകളെ തിന്നാറുണ്ട് ) കരിഞ്ചാത്തി , കരിനാടന്‍ , കരിനടുവന്‍ , കൃഷ്ണസര്‍പ്പം എന്നിങ്ങനെയെല്ലാം പേരുകളുള്ള രാജവെമ്പാലയെ സാധാരണ ജനങ്ങള്‍ വളരെയധികം ഭയക്കുന്നുണ്ട് ആയതിനാല്‍ വളരെയധികം അന്ധവിശ്വാസങ്ങളും പ്രചരിക്കാന്‍ ഇട വന്നിട്ടുണ്ട് . അതില്‍ ഒന്ന് രാജവെമ്പാല വാല് നിലത്തുകുത്തി ശരീരം മുഴുവന്‍ ഉയര്‍ത്തിനില്‍ക്കും എന്നതാണ് യഥാര്‍ത്ഥത്തില്‍ രാജവെമ്പാലക്ക് ശരീരത്തിന്റെ മൂന്നില്‍ ഒരു ഭാഗം ഉയര്‍ത്തി പത്തിവിരിച്ചുനില്‍ക്കാന്‍ കഴിയും . അതായത് മുഴുവന്‍ വളര്‍ച്ചയെത്തിയ രാജവെമ്പാല( 18 അടി ) 6 അടി ഉയരത്തില്‍ തല ഉയര്‍ത്തിപ്പിടിച്ച് പത്തിവിരിച്ചുനില്‍ക്കും . ഇത് കാട്ടില്‍ വസിക്കുന്ന ആദിവാസിയുടെ ഉയരത്തേക്കാള്‍ വരും . തന്‍മൂലം ഇത് കാണുന്ന സാധാരണക്കാരന്‍ / ആദിവാസി വിചാരിക്കുക ഒരു പാമ്പ് വാല് നിലത്ത് കുത്തി ഉയര്‍ന്നുനില്‍ക്കുന്നു എന്നാണ് .യഥാര്‍ത്ഥത്തില്‍ പാമ്പിന്റെ ബാക്കി മൂന്നില്‍ രണ്ടു ഭാഗം നിലത്തുകിടക്കുന്നത് കാണാതെ ഭയന്ന് ഓടിമറയുന്ന പാവം മനുഷ്യന്‍ നാട്ടില്‍ചെന്ന് പേടിപ്പെടുത്തുന്ന കഥകള്‍ മെനയുന്നു പലപ്പോഴും ഉയര്‍ന്നുനിന്ന് പത്തിവിരിച്ചുകാണിക്കുന്നതില്‍ എതിരാളിയെ ഭയപ്പെടുത്തുക എന്നതുമാത്രമേ രാജവെമ്പാല ലക്ഷ്യം വെക്കുന്നുള്ളൂ . ബ്രിട്ടീഷ് ഭരണകാലത്ത് ഒരു സായിപ്പ് , വെയില്‍ കാഞ്ഞ് കിടക്കുകയായിരുന്ന ഒരു രാജവെമ്പാലയുടെ പുറത്ത് ചവിട്ടി കടികൊള്ളുകയും മരിക്കുകയും ചെയ്തു എന്നതാണ് ഇന്ത്യയില്‍ രാജവെമ്പാലയുടെ കടി കൊണ്ടുള്ള ഏക മരണമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത് വനമേഖലകളില്‍ അധിവസിക്കുന്ന ആളുകള്‍ക്കിടയിലും ചില പുസ്തകങ്ങളിലും രാജവെമ്പാലയെ അതിക്രൂരനും ഭീകരനുമായ ഒരു ജീവിയായാണ് ചിത്രീകരിച്ചിട്ടിട്ടുള്ളത് .എന്നാല്‍ ആധുനിക പഠനങ്ങള്‍ സൂചിപ്പിക്കുന്നത് രാജവെമ്പാല തികച്ചും ശാന്തനും നിരുപദ്രവകാരിയും വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ജീവിയുമാണെന്നതാണ്

പായലേ വിട ... പൂപ്പലേ വിട....
പായലും പൂപ്പലും ആക്രമിക്കാത്ത പെയിന്റ് വാങ്ങി വീടിന് പൂശിയ സുഹൃത്ത് മഴക്കാല കാഴ്ച കണ്ടാണ് ഞെട്ടിയത് ... മുറ്റത്ത് പിടിപ്പിച്ചിരുന്ന പുല്‍ത്തകിടി കരിഞ്ഞിരിക്കുന്നു . പുറം ചുവരിന്‍മേല്‍ അടിച്ചിരുന്ന പെയിന്റിന്‍മേല്‍ മഴവെള്ളം പതിച്ച് , ആ വെള്ളം പുല്ലില്‍ വീണപ്പോഴാണ് പുല്ല് കരിഞ്ഞത് . പുല്ലുകൂടാതെ തൊട്ടരുകിലെ മറ്റു ചെടികളും കരിഞ്ഞിരിക്കുന്നു .ഇതിന്റെ കാരണം അന്വേഷിച്ച് അധികമൊന്നും പോകേണ്ടതില്ല . പെയിന്റില്‍ പൂപ്പലോ സസ്യങ്ങളോ വളരാതിരിക്കാന്‍ കടുത്ത വിഷം ( കളനാശിനി ) ചേര്‍ത്തിരിക്കുന്നു .അങ്ങിനെ വിഷം വീടിനകത്തും പുറത്തും പരക്കുന്നു . ഈ കാഴ്ച ചെറിയൊരു സൂചന മാത്രമാണ് ... വലിയൊരുവിപത്തിന്റെ മുന്നോടി.....ചൊവ്വാഴ്ച, ഒക്‌ടോബർ 06, 2009
ഭോപ്പാലില്‍ അന്ന് സംഭവിച്ചത്
ആഗോള കുത്തക കമ്പനിയായ യൂണിയന്‍ കാര്‍ബൈഡിന്റെ ഫാക്ടറിയില്‍നിന്നും വിഷവാതകം ചോര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ മരിക്കാനിടയായ ഭോപ്പാല്‍ ദുരന്തത്തെപ്പറ്റിയുള്ള ഒരു പുസ്തകമാണ് ഭോപ്പാലില്‍ അന്ന് സംഭവിച്ചത് . പ്രശസ്ത എഴുത്തുകാരനായ ഡൊമിനിക് ലാപിയര്‍ , ജാവിയര്‍മോറോ എന്ന എഴുത്തുകാരനുമായി ചേര്‍ന്നാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത് .ലാരികോളിന്‍സുമായി ചേര്‍ന്ന് എഴുതിയ , ഫ്രീഡം അറ്റ് മിഡ് നൈറ്റ് , ഈസ് പാരീസ് ബേണിംഗ് ഡൊമിനിക് ലാപിയര്‍ തനിച്ചെഴുതിയ അന്നൊരിക്കല്‍ സോവിയറ്റ് യൂണിയനില്‍ , സിറ്റി ഓഫ് ജോയ് എന്നീ പുസ്തകങ്ങള്‍ക്കു ശേഷം പുറത്തിറങ്ങിയ ഈ പുസ്തകം ഏറെ വിലപ്പെട്ട വിവരങ്ങള്‍ നമുക്ക് തരുന്നു . സെവിന്‍ എന്ന കീടനാശിനി നിര്‍മ്മിക്കാന്‍ വേണ്ടിയാണ് ഭോപ്പാലില്‍ യൂണിയന്‍ കാര്‍ബൈഡ് വിഷഫാക്ടറി സ്ഥാപിച്ചത്എന്നാല്‍ ഇന്ത്യന്‍ കാര്‍ഷിക വിപണിയിലെ ഇടിച്ചില്‍ നിമിത്തം ഫാക്ടറി ഉത്പാദനം നിര്‍ത്തി . തുടര്‍ന്ന് അറ്റ കുറ്റ പ്പണികള്‍ യഥാസമയം നടത്താന്‍ ഫാക്ടറി അധികൃതര്‍ മടി കാണിച്ചു .അപകട സാധ്യതകളേപ്പറ്റി വ്യക്തമായ മുന്നറിയിപ്പുകള്‍ നല്‍കാനും അവര്‍ തയ്യാറായില്ല . ഇത് വന്‍ ദുരന്തത്തിനിടയാക്കി . ഒരു കഥ പോലെഒട്ടും മടുക്കാതെ വായിച്ചുപോകാവുന്ന പുസ്തകം വളരെയധികം ശ്രദ്ധിക്കപ്പെടുമെന്നതില്‍ സംശയമില്ല . അധികാര വൃന്ദങ്ങള്‍ സാധാരണ ജനങ്ങളെ എങ്ങനെ പരിഗണിക്കുന്നു എന്നതിന്റെ നഗ്ന ചിത്രം ഈ പുസ്തകം നമുക്ക് കാട്ടിത്തരുന്നു . പരിസ്ഥിതി , ആരോഗ്യ , പൊതു പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും ഈ പുസ്തകം വായിച്ചിരിക്കേണ്ടതാണ് . ഡി സി ബുക്സ് പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില 195 രൂപയാണ് വ്യാഴാഴ്‌ച, സെപ്റ്റംബർ 24, 2009
കൂന്തംകുളം വിശേഷങ്ങള്‍

തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ നാങ്കുനേരിക്ക് സമീപമുള്ള ഒരു പക്ഷിസങ്കേതമാണ് കൂന്തംകുളം . തിരുവനന്തപുരത്തുനിന്ന് നാഗര്‍കോവില്‍ , മധുര വഴി പോകുന്ന ട്രെയിനുകള്‍ നാങ്കുനേരിയിലൂടെയാണ് പോകുന്നത് . നാങ്കുനേരിയില്‍നിന്നും ബസ്സ് മാര്‍ഗ്ഗം മൂലക്കരൈപ്പട്ടി എന്ന ചെറുപട്ടണം കടന്നാണ് കൂന്തംകുളത്തേക്ക് പോവുക .നാങ്കുനേരിയില്‍ നിന്നും നേരിട്ട് കൂന്തംകുളത്തേക്ക് ബസ്സ് ഉണ്ടെങ്കിലും എണ്ണത്തില്‍ കുറവായതിനാല്‍ യാത്രക്കാര്‍ മൂലക്കരൈപ്പട്ടി വരെ ബസ്സിലെത്തി അവിടെനിന്നും സ്വകാര്യവാഹനം ഏര്‍പ്പാടാക്കി കൂന്തംകുളത്തെത്തുകയാണ് പതിവ് .മൂലക്കരൈപ്പട്ടിയില്‍ നിന്നും 5 കിലോമീറ്റ റാണ് കൂന്തംകുളത്തേക്കുള്ള ദൂരം .
പക്ഷി സങ്കേതം എന്ന നമ്മുടെ മനസ്സിലെ സങ്കല്‍പ്പങ്ങളെ പാടേനീക്കുന്നതാണ് കൂന്തംകുളത്തെ കാഴ്ചകള്‍ . തികച്ചും ഉള്‍നാടന്‍ ഗ്രാമമായ കൂന്തംകുളത്ത് നിരവധി വയലുകളും മറ്റുകൃഷി സ്ഥലങ്ങളും വലിയൊരുജലാശയവുമുണ്ട് . ഈ ജലാശയത്തേയും പരിസരത്തെ മറ്റു ജലാശയങ്ങളേയും ആശ്രയിച്ചാണ് കൂന്തംകുളത്തെ പതിനായിരക്കണക്കിന് പക്ഷികള്‍ ജീവിക്കുന്നത് .ഇന്‍ഡ്യയില്‍ സ്ഥിരവാസികളായ പക്ഷികള്‍ക്കുപുറമേ യൂറോപ്പില്‍ നിന്നും വരുന്ന ദേശാടനപ്പക്ഷികളേയും കൂന്തംകുളത്ത് കാണാം. കൂന്തംകുളത്തെ ജലാശയങ്ങളുടെ കരയിലുള്ള മരങ്ങളിലും ഗ്രാമത്തിലെ ഒട്ടുമിക്ക മരങ്ങളിലും പെലിക്കന്‍ , വര്‍ണ്ണക്കൊക്ക് തുടങ്ങിയ വലിയപക്ഷികള്‍ കൂട് കൂട്ടിയിരിക്കുന്നത് കണ്ടു . കൂടാതെ ജലാശയത്തില്‍ മറ്റുപക്ഷികളേയും ധാരാളമായി കണ്ടു . കൂന്തംകുളത്തെ വലിയജലാശയത്തിന് സമീപത്തായി തമിഴ്നാട് വനംവകുപ്പ് പക്ഷിനിരീക്ഷകര്‍ക്ക് താമസിക്കാനായി ഒരു കെട്ടിടവും വാച്ച് ടവറും നിര്‍മ്മിച്ചിട്ടുണ്ട്
കൂന്തംകുളത്തെ പക്ഷികളെ കഴിഞ്ഞ 25 വര്‍ഷമായി സംരക്ഷിച്ചുവരുന്നത് ബാല്‍പാണ്ട്യന്‍ എന്ന പക്ഷി മനുഷ്യനാണ് . പ്രകൃതിയുടെ ഒരു നിയോഗം പോലെ പക്ഷികള്‍ക്ക് സംരക്ഷകനായി ബാല്‍പാണ്ട്യന്‍ ഉണ്ട് . ബഹുമതികള്‍ ഒന്നും ആഗ്രഹിച്ചിട്ടില്ലെങ്കിലും നിരവധി അവാര്‍ഡുകള്‍ ഇദ്ദേഹത്തെ തേടിയെത്തുകയുണ്ടായി അവയില്‍ ചിലത് യു . എസ് . ഫിഷ് & വൈ ല്‍ ഡ് ലൈ ഫ് സര്‍വ്വീസിന്റേയും തിരുവനന്തപുരം സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സംഘടനയായ ഗ്രീന്‍സിന്റെ അവാര്‍ഡ് എന്നിവയാണ്.കൂന്തംകുളത്തെ എല്ലാമരങ്ങളിലും സീസണില്‍ പക്ഷികള്‍ കൂട്കൂട്ടുന്നു .അവിടുത്തെ ജനങ്ങള്‍ പക്ഷികള്‍ക്ക് ആഥിത്യംഅരുളുന്നു . ആരും പക്ഷികളെ ദ്രോഹിക്കുകയില്ല .ആയതിനാല്‍ പക്ഷികള്‍ക്ക് ഗ്രാമവാസികളെ ഒട്ടും ഭയവുമില്ല . എന്നാല്‍ പുറം നാട്ടുകാരെ പക്ഷികള്‍ക്ക് പെട്ടെന്ന്തിരിച്ചറിയാമെന്നതിനാല്‍ പക്ഷികളുടെ അടുത്തേക്ക് പോകരുതെന്ന് ബാല്‍പാണ്ട്യന്‍ പറഞ്ഞു . കാരണം കൂട്ടിനുള്ളില്‍ അടയിരിക്കുന്ന പക്ഷി നാം അടുത്തെത്തുമ്പോള്‍ പേടിച്ച് പറന്നു പോകും . അപ്പോള്‍ സമീപത്ത് തക്കം പാര്‍ത്തിരിക്കുന്ന കാക്കകള്‍ മുട്ടകള്‍ തട്ടിയെടുക്കും .
കഴിഞ്ഞ 25 വര്‍ഷക്കാലമായി ബാല്‍പാണ്ട്യന്‍ ചെയ്യുന്ന പ്രധാന പ്രവര്‍ത്തികളിലൊന്ന് കൂട് തകര്‍ന്ന് താഴെ വീണ് അപകടത്തില്‍പ്പെടുന്ന പക്ഷിക്കുഞ്ഞുങ്ങളെ സംരക്ഷിക്കുക എന്നുള്ളതാണ് ഇങ്ങിനെ കിട്ടുന്ന പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണവും ആവശ്യമായ മറ്റു സംരക്ഷണവും നല്‍കി അവ പറക്കാന്‍ പ്രായമാകുമ്പോള്‍ സ്വതന്ത്രരാക്കി വിടുന്നു.ചില പക്ഷികള്‍ സ്വതന്ത്രരായതിനു ശേഷം അടുത്ത വര്‍ഷം തന്നെ കാണാന്‍ വന്നിട്ടുണ്ടെന്ന് ബാല്‍പാണ്ട്യന്‍ പറഞ്ഞു . ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ വിഷയമാക്കിക്കൊണ്ട് സി . റഹീം പക്ഷിമനിതന്‍ എന്നൊരു ഡോക്യുമെന്ററി ചിത്രീകരിച്ചിട്ടുണ്ട് . പക്ഷിസംരക്ഷകന്‍ എന്നതിന് പുറമേ ബാല്‍പാണ്ട്യ.ന്‍ മികച്ചൊരു കവി കൂടെയാണ് .അദ്ദേഹം ചില തമിഴ് സിനിമകള്‍ക്ക് വേണ്ടി പാട്ടെഴുതിയിട്ടുണ്ട് . കൂന്തംകുളവും പരിസരവും ജല സമ്പന്നമാണ് . കൃഷിക്കുവേണ്ടി ജലം സംഭരിച്ചുനിര്‍ത്തുന്നതിനായി പല ഭാഗത്തും മണ്‍ഭിത്തികളോടുകൂടിയ ജലാശയങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട് .ജലസമ്പന്നതയും കൃഷിയുമാണ് കൂന്തംകുളത്തെ പക്ഷിസമ്പന്നമാക്കുന്നത് .കേരളത്തെ അപേക്ഷിച്ച് വിദ്യാഭ്യാസത്തില്‍ പിന്നിലായ തമിഴരുടെ വിവരവും സഹിഷ്ണുതയും നേരില്‍ മനസ്സിലാക്കുന്നതിന് , പക്ഷികള്‍ എന്ന സഹജീവികള്‍ക്കുകൂടി അല്‍പം ഇടംകൊടുക്കുന്ന ദയ മനസ്സിലാക്കുന്നതിന് ആധുനിക മലയാളി കൂന്തംകുളം സന്ദര്‍ശിക്കുന്നത് ഉചിതമായിരിക്കും.......
ബാല്‍പാണ്ട്യന്‍ ( ദി ബേഡ് മേന്‍ )
കൂന്തംകുളം തിരുനെല്‍വേലി ജില്ല തമിഴ്നാട്
കൂന്തംകുളം തിരുനെല്‍വേലി ജില്ല തമിഴ്നാട്

ചൊവ്വാഴ്ച, സെപ്റ്റംബർ 22, 2009
കാട്ടില്‍ ഒരു ക്ഷേത്രം
ഏഴ് ഏക്രയോളം വിസ്തീര്‍ണ്ണത്തില്‍ ഹരിതവനം പോലെ വ്യാപിച്ചുകിടക്കുന്നഒരു കാവിനുള്ളില്‍ തികച്ചും ശാന്തമായ ഒരു ക്ഷേത്രം . വെടിക്കെട്ടോ ആനപ്പൂരമോ വാദ്യമേളങ്ങളോ ഇല്ലാതെ തികച്ചും ശാന്തമായ ഒരു അന്തരീക്ഷം ഇങ്ങനെ വ്യത്യസ്ഥത കൊണ്ട് ശ്രേഷ്ഠമായ ഒരു പുണ്യഭൂമിയാണ് മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിനടുത്തുള്ള മൂക്കുതല മേലേക്കാവ് . വിശാലമായ ഈ ക്ഷേത്രത്തിലെ കാവില്‍ വിവിധയിനം സസ്യങ്ങള്‍ വളരുന്നുണ്ട് . നിരവധിയിനം അപൂര്‍വ്വ ഔഷധസസ്യങ്ങളുടെ കലവറകൂടിയാണ് ഈ കാവ് . കൂടാതെ വഴ എന്ന പേരിലറിയപ്പെടുന്ന വൃക്ഷം ഈ പ്രദേശത്ത് ഈ കാവിനുള്ളില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ . സമുദ്രനിരപ്പില്‍ നിന്നും 10000 അടി ഉയരത്തിലാണത്രേ സാധാരണയായി വഴ വൃക്ഷം കാണപ്പെടു ക . .ഈ വൃക്ഷത്തിന്റെ ഇലയാണ് ഇവിടെ പ്രസാദമായി നല്‍കുന്നത് . ഭക്തര്‍ ഈ ഇല എപ്പോഴുംകൂടെ കൊണ്ടുനടക്കുകയും ചെയ്യും .വാഹനങ്ങളിലോ പേഴ്സിലോ മൊബൈല്‍ ഫോണ്‍കവറിലോ ഒക്കെയായി ഇല സൂക്ഷിക്കുന്നു . കേരളത്തിലെ ഏത് ക്ഷേത്രം നിരീക്ഷിച്ചാലും അവിടെയെല്ലാം കൊട്ട് , പാട്ട് , വെടി തുടങ്ങിയ പരിപാടികള്‍ ചെറുതോ വലുതോ ആയി ഉണ്ടായിരിക്കും . എന്നാല്‍ ഇവിടെ അതൊന്നുമില്ല . ഇവിടുത്തെ ദേവിക്ക് ഏറ്റവും ഇഷ്ടം വേദം വായിക്കുന്നത് കേള്‍ക്കാനാണ് . ഭക്തരുടെ പ്രദാന വഴിപാട് ക്ഷേത്രത്തെ പ്രദക്ഷിണം വെക്കുക എന്നതാണ് 7 പ്രദക്ഷിണം ചേര്‍ന്നതാണ് ഇവിടുത്തെ ഒരു പ്രദക്ഷിണം ആകെ 12 പ്രദക്ഷിണമാണ് വെക്കേണ്ടത് . ശ്രീ ശങ്കരാചാര്യനാല്‍ സ്ഥാപിക്കപ്പെട്ടത് എന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ സ്വയം ഭൂ ആണെന്നാണ് വിശ്വാസം . ക്ഷേത്രനടയില്‍ വലിയൊരു കണ്ണാടി മുകളിലായി സ്ഥാപിച്ചിട്ടുണ്ട് താന്‍തന്നെയാണ് ഇതെല്ലാം എന്ന് ഓര്‍മ്മപ്പെടുത്താനാണത്രേ ഇത് . ക്ഷേത്രത്തിലെ പ്രതിഷ്ഠക്കുമുന്നിലെ ചെറിയ കുഴിയില്‍ നിന്നും ദിവസത്തില്‍ ഒന്ന് എന്ന കണക്കില്‍ പെറുക്കിയെടുക്കുന്ന ചെറിയ ചരല്‍ മണികള്‍ വളരെ പവിത്രമായാണ് കരുതപ്പെടുന്നത് ഇത് മാലയില്‍ കോര്‍ത്ത് ഭക്തര്‍ അണിയാറുണ്ട് . ഈ ചരല്‍മണികള്‍ക്ക് വളരെക്കാലത്തേക്കുള്ള ബുക്കിംഗ് ആയിക്കഴിഞ്ഞെന്ന് ഭക്തനും ക്ഷേത്രക്കമ്മറ്റി ഭാരവാഹിയുമായ കെ പി എസ് ഉണ്ണി പറഞ്ഞു . അദ്ദേഹം അകമഴിഞ്ഞ ഭക്തനും ക്ഷേത്രത്തിലെ കാവ് സംരക്ഷിച്ചുനിര്‍ത്തുന്നതില്‍ അതീവ ശ്രദ്ധാലുവുമാണ് . അദ്ദേഹത്തിന്റെ വീടിന്റെ പേരു പോലും ദേവീ കാരുണ്യം എന്നാണ് ഈ ക്ഷേത്രത്തിലെ കാവ് വളരെയേറെ ജീവികള്‍ക്കും പക്ഷികള്‍ക്കും അഭയകേന്ദ്രമാണ് . പ്രദേശത്ത് എവിടെനിന്ന് പാമ്പുകളെ പിടികൂടിയാലും ഈ കാവിനുള്ളിലാണ് മോചിപ്പിക്കുന്നത് എന്നാല്‍പ്പോലും ആരേയും ഇവിടെ നിന്ന് പാമ്പ് കടിച്ചിട്ടില്ല . ക്ഷേത്രങ്ങള്‍ ആധുനികതക്കൊപ്പം കുതിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇതു പോലുള്ള ക്ഷേത്രങ്ങളും ക്ഷേത്രാചാരങ്ങളും വളരെയേറെ സംരക്ഷിക്കപ്പെടേണ്ടതുണ്ട് . ഒപ്പം കുറേ ഹരിതബോധ്യമുള്ള മനസ്സുകള്‍ ക്ഷേത്രങ്ങള്‍ക്കു ചുറ്റും ഉണ്ടാവേണ്ടത് അത്യാവശ്യവുമാണ് ...... തിങ്കളാഴ്‌ച, സെപ്റ്റംബർ 21, 2009
തൊഴിലില്ലായ്മ പരിഹരിച്ചു പക്ഷേ....
കുറച്ചുകാലം മുന്‍പു വരെ നമ്മുടെ നാട്ടില്‍ ഉയര്‍ന്നു കേട്ടിരുന്ന മുദ്രാവാക്യങ്ങളെല്ലാം തൊഴിലില്ലായ്മ പരിഹരിക്കണമെന്നതായിരുന്നു.ഇതിനായി വിവിധ പദ്ധതികളും നടപടികളും ഉയര്‍ന്നുവന്നു . കുടില്‍വ്യവസായം , ചെറുകിടവ്യവസായം , സ്വയംതൊഴില്‍ , വ്യവസായവായ്പ എന്തെല്ലാം ..... എന്നാല്‍ ആസൂത്രകരെല്ലാം വിട്ടുകളഞ്ഞ ഒന്നാണ് കാര്‍ഷികമേഖല . മറ്റെല്ലാതൊഴില്‍ മേഖലകളും വളര്‍ന്നപ്പോള്‍ കാര്‍ഷികമേഖലയുടെ നട്ടെല്ലൊടിഞ്ഞു .കാര്‍ഷികമേഖലയില്‍ പണിയെടുക്കാന്‍ ഒരാളെപ്പോലും കിട്ടാതായി വിദേശപണത്തിന്റെ കുത്തൊഴുക്കില്‍ നിര്‍മ്മാണമേഖല കുതിച്ചുയര്‍ന്നുപ്പോള്‍ ചെറുപ്പക്കാരെല്ലാം സിമന്റ്പണിക്ക് പോയിത്തുടങ്ങി .പുതിയതലമുറയിലെ ഒരാള്‍പോലും ഇന്ന് കാര്‍ഷികമേഖലയില്‍ പണിക്കിറങ്ങുന്നില്ല മെച്ചപ്പെട്ട കൂലി ലഭിച്ചാല്‍പ്പാലും ആര്‍ക്കും വേണ്ട ........ അരി തരാന്‍ ആന്ധ്രയും പച്ചക്കറി തരാന്‍ തമിഴ്നാടും രണ്ടു രൂപയുടെ റേഷനരിയും ഉള്ള അവസ്ഥ എത്ര നാളത്തേക്കുണ്ടാവും .. ..നമ്മുടെ പോക്ക് എങ്ങോട്ടാണ്..........??????? വെള്ളിയാഴ്‌ച, സെപ്റ്റംബർ 18, 2009
കോള്‍നിലങ്ങളിലെ വിഷകൃഷി
തൃശ്ശൂര്‍ - മലപ്പുറം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കോള്‍നിലങ്ങള്‍ നെല്‍കൃഷിക്ക് പേരുകേട്ട സ്ഥലങ്ങളാണ് .വര്‍ഷം മുഴുവന്‍ വെള്ളംമുങ്ങിക്കിടക്കുന്ന ഇവിടെ വേനല്‍ക്കാലത്ത് വെള്ളം വറ്റിച്ചാണ് കൃഷി നടത്തുക .കേരളത്തിലെ ജലപ്പക്ഷി സമ്പന്നമായ ഒരു പ്രദേശം കൂടിയാണ് കോള്‍നിലങ്ങള്‍ . എല്ലാവര്‍ഷവും ഇവിടെ പക്ഷികളുടെ കണക്കെടുപ്പ് നടക്കാറുണ്ട് . കഴിഞ്ഞവര്‍ഷം ഫ്ളെമിംഗോ എന്ന ഇനം പക്ഷിയെ പുതിയതായി ഇവിടെ കണ്ടെത്തിയിരുന്നു . മലപ്പുറം ജില്ലയിലെ മാറഞ്ചേരി, വെളിയങ്കോട് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന 200 ഏക്കര്‍ വരുന്ന ഒരു കോള്‍ പടവില്‍ ജൈവകൃഷി നടത്തി പരീക്ഷണം നടത്താന്‍ സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ് നടപടി തുടങ്ങിയിട്ടുണ്ട് . എന്നാല്‍ കോള്‍ നിലങ്ങളില്‍ പൊതുവേ വ്യാപകമായി രാസവസ്തുക്കള്‍ വളരെയധികം ഉപയോഗിക്കുന്നുണ്ട് . വിഷം ,മരുന്ന് , വളം എന്നീ ഇനങ്ങളിലായി ഭൂമിയില്‍ ചൊരിയുന്ന ഈ രാസപദാര്‍ത്ഥങ്ങള്‍ വളരെയധികം ദോഷം സൃഷ്ടിക്കുന്നവയാണ് പട്ടണങ്ങളില്‍ ചുമരുകളില്‍ സിനിമാ പോസ് റ്റ റുകള്‍ പതിച്ചിരിക്കുന്നതുപോലെയാണ് കോള്‍ നിലങ്ങളിലും പരിസരങ്ങളിലും രാസകമ്പനിക്കാര്‍ അവരുടെ പോസ് റ്റ റുകള്‍ പതിക്കുന്നത് . ഈ പോസ് റ്റ റുകള്‍ ഒരു തലമുറയുടെ നിഷ്ക്രിയാവസ്ഥയെ ചൂണ്ടിക്കാട്ടുന്നു......... വൃദ്ധനായ കച്ചവടക്കാരന്റെ പെട്ടിക്കടക്കുമേല്‍ ഫ്യുറഡാന്റെ പരസ്യം നോക്കൂ ....... വ്യാഴാഴ്‌ച, സെപ്റ്റംബർ 17, 2009
ആന വിരട്ടി
ഹരിതവനങ്ങളില്‍ വളരുന്ന ഒരു സസ്യമാണ് ആന വിരട്ടി ( അങ്കറ ) . പേര് സൂചിപ്പിക്കുന്നതു പോലെ ആനയെപ്പോലും സ്വന്തം ശേഷികൊണ്ട് ഈ ചെടി പേടിപ്പിക്കുന്നു . അതായത് ഈ ചെടിയുടെ ഇല ദേഹത്ത് തട്ടിയാല്‍ നന്നായി ചൊറിയും . കട്ടിയേറിയചര്‍മ്മമുള്ള ആനക്കുപോലും ചൊറിയുമെങ്കില്‍ ലോലചര്‍മ്മമുള്ള മനുഷ്യന്റെ സ്ഥിതി എന്തായിരിക്കും . ചൊറിച്ചില്‍ ഉണ്ടാക്കുന്നത് കൊണ്ട് ഈ ചെടി ഉപദ്രവകാരിയാണെന്ന് കരുതരുത് . എന്തെന്നാല്‍ മണ്ണിലെ വിഷാംശങ്ങളെല്ലാം വലിച്ചെടുത്ത് സ്വന്തം ശരീരത്തില്‍ സൂക്ഷിക്കുന്നത്കൊണ്ടാണ് ഈ ചെടി ചൊറിയുന്നതായി മാറിയത് . മണ്ണിലെ വിഷാംശങ്ങള്‍ ഈ ചെടി വലിച്ചെടുക്കുന്നതിലൂടെ ആ പ്രദേശത്തുനിന്നും ഉത്ഭവിക്കുന്ന ഉറവയിലെ വെള്ളം ഏറ്റവും ശുദ്ധമായ ജലമായിമാറുന്നു . അത് അവിടെ ജീവിക്കുന്ന മറ്റു ജീവജാലങ്ങള്‍ക്ക് ഗുണമാവുന്നു . യഥാര്‍ത്ഥത്തില്‍ മഴവെള്ളത്തേക്കാള്‍ ശുദ്ധമായ ജലം ഉറവകളിലേതാണ് . പ്രത്യേകിച്ചും കാടുകളിലെ..... ആനവിരട്ടി , നീര്‍ക്കൂവ , ചേര് , കാഞ്ഞിരം തുടങ്ങി വിഷം വലിച്ചെടുക്കുന്ന വിവിധ സസ്യങ്ങള്‍ ഉറവകള്‍ക്കുസമീപമുണ്ടെങ്കില്‍ ആ വെള്ളം ഏറ്റവും ശുദ്ധമായി മാറുന്നു .ഒരിക്കലെങ്കിലും അത്തരം വെള്ളം കുടിക്കാന്‍ കഴിയുന്ന മനുഷ്യന്‍ അനുഗ്രഹീതനായി ....... എന്നാല്‍ ഇത്തരം ചൊറിയന്‍ , കയ്പന്‍ ചെടികളെ മനുഷ്യന്‍ അജ്ഞതമൂലം ഇല്ലായ്മ ചെയ്യുന്നു ഈ കമ്പ്യൂട്ടര്‍ യുഗത്തിനും ശേഷമുള്ള ഒരു ഹൃദയത്തിന്റെ യുഗത്തിലേ നമുക്ക് ഇത്തരം കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളോ........?????SHINOJACOB
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)