വെള്ളിയാഴ്‌ച, ഡിസംബർ 14, 2018

കൊല്ലിമലയിലേക്ക് ഒരു ഏകദിനയാത്ര….


തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിൽ സ്ഥിതിചെയ്യുന്ന കൊല്ലിമലയിലേക്ക് (Kolli Hills)ഒരു ഏകദിനയാത്ര യാത്ര നടത്തി.കൂറ്റനാട് നിന്നും പാലക്കാട് വഴി, കൊച്ചി-സേലം 544-നമ്പർ ഹൈവേയിലൂടെ (ഗൂഗിള്‍ പ്രകാരം കുറച്ച് ദൂരം കൂടുമെങ്കിലും മികച്ച റോഡുമാണ് , തിരക്കുമില്ല- മടക്കം നാമക്കല്‍ വഴിയും… ഇത് ടൌണുകള്‍ ടച്ച് ചെയ്യുന്നതിനാല്‍ സമയ നഷ്ടമുണ്ടാകും...)തമിഴ്നാട്ടിലെ അഞ്ചിടങ്ങളിലും കേരളത്തിലെ വാളയാറിലും ടോൾ കൊടുത്ത് ഗൂഗിൾ കാണിച്ച റൂട്ടിലൂടെ കാക്കാപാളയം എന്ന സ്ഥലത്തെത്തി, അവിടെ ഹൈവേയിൽ നിന്നു പുറത്തു കടന്ന് വലത്തോട്ട് തിരിഞ്ഞ്, കുറച്ചു ദൂരം തമിഴ്നാട്ടിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് വീണ്ടും മറ്റൊരു ഹൈവേയായ നാമക്കൽ-സേലം ഹൈവേയിൽ കയറി, വലത്തോട്ട് തിരിഞ്ഞ് നാമക്കല്‍ റൂട്ടില്‍ കലങ്കണി എന്നിടത്തെത്തി അവിടെ നിന്നും ഇടത്തോട്ടു തിരിയുമ്പോൾ കൊല്ലിമലയിലേക്കുള്ള പാതയായി(തിരുമലപ്പട്ടി റോഡ്)
പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ നിന്നും സുമാർ 250 കിലോമീറ്റർ അകലെയാണ് കൊല്ലിമല. 280 ചതുരശ്രകിലോമീറ്ററോളം ചുറ്റളവുള്ള കൊല്ലിമല പ്രദേശത്തെത്തിച്ചേരുന്നതിന് 70 ഹെയർ പിൻ വളവുകൾ കയറണമെന്നതാണ് ഈ പ്രദേശത്തിന്റെ മുഖ്യമായ ആകർഷണം മലമുകളിലേക്ക് വളവുകൾ കയറിച്ചെല്ലുമ്പോൾ മികച്ച വ്യൂ പോയിന്റുകളും നല്ല വനങ്ങളുടെ കാഴ്ച്ചയുമാണ്
കൊല്ലിമലയുടെ താഴ്‌വരയിലുള്ള കാരവല്ലി എന്ന സ്ഥലം പിന്നിട്ടാൽ മുഴുവൻ വനമേഖലയിലൂടെയാണ് സഞ്ചാരം. ഇവിടെയുള്ള തമിഴ്നാട് ഫോറസ്റ്റ് ഡിപാർട്ട്മെന്റ് ചെക്ക് പോസ്റ്റിൽ വാഹനങ്ങൾ പരിശോധിക്കുന്നുമുണ്ട്. കൊല്ലിമലക്കു മുകളിലെത്തിയാൽ ഭൂപ്രകൃതി തമിഴ്നാട്ടിന്റെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമാണ് .ഇത് കേരളത്തിലെ വയനാടിനോട് സാദൃശ്യം തോന്നും ..... മലിനീകരിക്കപ്പെടാത്ത വായുവും പരിസരവും ….തികച്ചും കൃഷി മാത്രമാണ് ഇവിടത്തെ ജനതയുടെ മുഖ്യ ജീവിത മാര്‍ഗ്ഗം ... കറുത്ത മുതിര, നിരവധിയിനം ചെറുധാന്യങ്ങൾ ,നാണ്യവിളകൾ തുടങ്ങി നെല്ല് വരെ ഇവിടെ കൃഷി ചെയ്യുന്നുണ്ട് 70 ഹെയർ പിൻ വളവുകൾ കയറുന്നതിന്റെ സാഹസികതക്കപ്പുറം വേറിട്ടൊരു ഭൂപ്രദേശം കണ്ടു മനസ്സിലാക്കുന്നതിനും നല്ലൊരു കാർഷിക സമൂഹത്തെ കാണുന്നതിനും തട്ടിപ്പോ കപടതയോ ഇല്ലാത്ത (എന്റെ അനുഭവത്തിൽ) ഒരു ജനതയെ കാണുന്നതിനും കിട്ടിയ അവസരമാണ് കൊല്ലിമല യാത്ര തന്നത് ( രാവിലെ അഞ്ച് മണിക്ക് ആരംഭിച്ച യാത്ര കഴിഞ്ഞ് കൂറ്റനാട് തിരിച്ചെത്തിയത് രാത്രി 12 മണിക്ക് - സഹയാത്രികര്‍- എം.ജി.ജയപാല്‍,പി.ആര്‍.മോഹനന്‍,എം.ഷണ്‍മുഖന്‍ - )post by shino jacob koottanad

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ