വെള്ളിയാഴ്‌ച, ഓഗസ്റ്റ് 31, 2012

ജാനകിയേടത്തിയുടെ കറിവേപ്പ്

അഞ്ച് വര്‍ഷം മുന്‍പൊരുദിവസം റോഡിലൂടെ നടക്കുമ്പോഴാണ് ജാനകിയേടത്തി റോഡരുകില്‍ ഒരു കറിവേപ്പിന്‍ തൈ നില്‍ക്കുന്നത് കണ്ടത്. പിറ്റേദിവസം അതുവഴിയേ വന്നപ്പോള്‍ കയ്യില്‍ കരുതിയ പാത്രത്തില്‍ നിന്നും കുറച്ച് വെള്ളം അതിന് ഒഴിച്ചുകൊടുത്തു.അത് രണ്ടുമൂന്നു ദിവസം തുടര്‍ന്നു.പിന്നീട് ആ തൈയ്യിനേയും പറിച്ചെടുത്ത് വീട്ടിലേയ്ക്ക് പോന്നു.... അതിനെ വീട്ടുവളപ്പില്‍ നട്ടു... അതിപ്പോള്‍ ജാനകിയേടത്തിയേക്കാള്‍ വളര്‍ന്നിരിയ്ക്കുന്നു...ഒരു ഗ്രാമത്തിനുവേണ്ടുന്ന കറിവേപ്പില മുഴുവന്‍ അതില്‍നിന്നും കിട്ടാന്‍ തക്ക വലുത്...തമിഴ് നാട്ടില്‍ നിന്നും എന്‍ഡോസള്‍ഫാനില്‍ മുക്കി കറിവേപ്പില കേരളത്തിലേയ്ക്ക് കയറ്റിവിടുന്ന പത്രവാര്‍ത്തകള്‍ നാം കേട്ട് ഞെട്ടിവിറച്ചുനില്‍ക്കുന്നു...ജാനകിയേടത്തിയേപ്പോലുള്ള മാതൃകകള്‍ എന്‍ഡോസള്‍ഫാനെ പടിയ്ക്കപുറത്താക്കുന്നതും കേരളത്തില്‍ത്തന്നെയാണ്.     

 ( ജാനകിയേടത്തി കറിവേപ്പിനരികെ )

ശനിയാഴ്‌ച, ഓഗസ്റ്റ് 25, 2012

വാദ്യവിസ്മയം 2012 - പഞ്ചവാദ്യപ്പെരുമ


പെരിങ്ങോടിന്റെ പഞ്ചവാദ്യപ്പെരുമയെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിലേയ്ക്കെത്തിച്ച 301 കലാകാരന്‍മാരെ അണിനിരത്തി നടത്തിയ പഞ്ചവാദ്യം ....25-08-2012 ന് നടന്ന ഈ ദൃശ്യവിരുന്ന്   ചിത്രങ്ങളിലൂടെ...     ( വീഡിയോ ഉള്‍പ്പെടെ  )

 





  


  



 

                                                                          
 



 




 





 

വ്യാഴാഴ്‌ച, ഓഗസ്റ്റ് 02, 2012

തവളക്കണ്ണന്‍ കതിരിട്ടപ്പോള്‍

നാടന്‍ നെല്‍വിത്തുകളെ പരിരക്ഷിയ്ക്കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൂറ്റനാട് ഭൂമിക ഓര്‍ഗാനിക് ഫാമിംഗ് ട്രസ്റ്റ് കൃഷിചെയ്ത തവളക്കണ്ണന്‍ നെല്ല് കതിരിട്ടപ്പോള്‍ …. ചിത്രങ്ങളിലൂടെ