ശനിയാഴ്‌ച, ഏപ്രിൽ 26, 2014

പൊടിവിത

വിഷുവിന് പെയ്ത മഴയില്‍   പൂട്ടിയൊരുക്കിയ നെല്‍വയലില്‍ പൊടിവിത നടത്തുന്ന കര്‍ഷകന്‍... ഉഴുതുമറിച്ച മണ്ണില്‍ വിത്തെറിഞ്ഞാല്‍ ,അടുത്ത മഴയില്‍ നെല്‍ച്ചെടികള്‍  മുളച്ചുപൊന്തും...പിന്നീടെല്ലാം പ്രകൃതി ചെയ്തുകൊള്ളും...പ്രകൃതിയില്‍ ഉരുത്തിരിഞ്ഞ നാടന്‍ നെല്‍വിത്ത് മകരമാസത്തില്‍ കൊയ്തെടുക്കാം...കൂറ്റനാട് ,കോമംഗലത്ത് വര്‍ഷങ്ങളായി നടക്കുന്ന നെല്‍കൃഷിയില്‍ നിന്നും...

തിങ്കളാഴ്‌ച, ഏപ്രിൽ 21, 2014

തൈമരങ്ങള്‍ തയ്യാറാവുന്നു

 

2014 മഴക്കാലത്ത് നട്ടുപിടിപ്പിയ്ക്കാനാവശ്യമായ തൈമരങ്ങള്‍ അണിയറയില്‍ തയ്യാറെടുക്കുന്നു... കൂറ്റനാടുള്ള വനം വകുപ്പിന്റെ നഴ്സറിയിലാണ് ആവശ്യമായ പരിചരണം നല്‍കി കൂടത്തൈകള്‍ തയ്യാറാക്കിയിട്ടുള്ളത് .വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ,സന്നദ്ധ സംഘടനകള്‍ എന്നിവ വഴിയാണ് ഈ തൈകള്‍ നട്ടുപിടിപ്പിയ്ക്കുക .കഴിഞ്ഞ നാല് വര്‍ഷത്തിലധികമായി കൂറ്റനാട്ട് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നഴ്സറി പ്രവര്‍ത്തിയ്ക്കന്നുണ്ട്... ഉങ്ങ് ,മഹാഗണി ,പൂവരശ് ,കണിക്കൊന്ന ,മന്ദാരം ,മുള ,നെല്ലി ,നീര്‍മരുത് ,കുമിഴ് തുടങ്ങി വിവിധയിനം തൈകളാണ് വിതരണത്തിന് തയ്യാറായിട്ടുള്ളത് … ഫോറസ്റ്റര്‍ കുഞ്ഞിരാമനാണ് നഴ്സറിയുടെ ചുമതല
വാച്ചര്‍ വേലായുധന്‍

ഫോറസ്റ്റര്‍ കുഞ്ഞിരാമന്‍

ഞായറാഴ്‌ച, ഏപ്രിൽ 20, 2014

നമ്മുടെ ഞാവല്‍ കായ്ച്ചു

കൂറ്റനാട്ടെ തണല്‍വൃക്ഷ സംരക്ഷണ സംഘടനയായ ജനകീയ കൂട്ടായ്മ 2010 ല്‍ നട്ട ഞാവല്‍ മരം ഈ വര്‍ഷം കായ്ക്കുകയും കായകള്‍ ഞാവല്‍പ്പഴങ്ങളായി മാറുകയും ചെയ്തു...2010 ല്‍ നട്ടതിന് ശേഷം നാളിതുവരെ നല്‍കിയ നിരന്തര പരിചരണവും സംരക്ഷണവുമാണ് ഈ വൃക്ഷത്തെ വളര്‍ത്തിവലുതാക്കിയത്...2008 മുതല്‍ വൃക്ഷസംരക്ഷണ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന ജനകീയ കൂട്ടായ്മ 1000 ല്‍ ഏറെ മരങ്ങള്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്...
ജനകീയ കൂട്ടായ്മയിലെ അംഗങ്ങള്‍,
 Shanmukhan.m - 9447241064, deputy ranger mani -9447837933,unni mangat - 9846202711,santhosh palleeri -9846172263,cs gopalan - 9946788668,Jithin – 9496837271,Rajan perumannur - 9946671954,subir kv – 9846581360, Viswanathan koottanad - 9946671746,kv narayanan- 9846141278 ,jayaprakash kongalam - 9446478580 , forester kunjhiraman 9539185534,
& shinojacob