ചൊവ്വാഴ്ച, മേയ് 24, 2016

ചുരുങ്ങിയ ചിലവില്‍ ഒരു വാല്‍പ്പാറ യാത്ര...

പശ്ചിമഘട്ട മലനിരകളിലെ സുന്ദര ഭൂപ്രദേശമായ വാല്‍പ്പാറയിലേയ്ക്ക് നടത്തിയ ചിലവുകുറഞ്ഞ ഒരു യാത്ര... രാവിലെ 7.40ന് ചാലക്കുടി കെ. എസ് .ആര്‍.ടി.സി ബസ് സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന മലക്കപ്പാറ ബസ്സില്‍ കയറി... ഒരാള്‍ക്ക് ടിക്കറ്റ് ചാര്‍ജ്ജ് 71 രൂപ...ആതിരപ്പിള്ളി വാഴച്ചാല്‍ വഴി വനത്തിലൂടെ ഹെയര്‍പ്പിന്‍ വളവുകള്‍ കയറി ഉച്ചക്ക് പതിനൊന്നരയോടെ കേരളാ അതിര്‍ത്തിയായ മലക്കപ്പാറയിലെത്തി.. അവിടെ നിന്നും തമിഴ് നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സില്‍ സ്വകാര്യ തേയിലത്തോട്ടങ്ങള്‍ക്കുള്ളിലൂടെയുള്ള റോ‍ഡിലൂടെ വാല്‍പ്പാറ മുടീസ് എന്ന ഭുപ്രദേശത്തുകൂടി ഉച്ചയ്ക്ക് ഒരുമണിയോടെ വാല്‍പ്പാറ ടൌണിലെത്തി.. ടിക്കറ്റ് ചാര്‍ജ്ജ് 11 രൂപ... ഉച്ചയ്ക്ക് ശേഷം 3 മണിയ്ക്ക് തമിഴ് നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ എക്സ്പ്രസ്സ് ബസ്സില്‍ പൊള്ളാച്ചിയിലേയ്ക്ക്... ടിക്കറ്റ് ചാര്‍ജ്ജ് 41 രൂപ...വരയാടുകള്‍ മേയുന്ന റോഡിലൂടെ മനോഹരമായ ചുരം ഇറങ്ങി വന്ന ബസ് പൊള്ളാച്ചിയില്‍ എത്തിയത് അഞ്ച് മണിയ്ക്ക് ... അവിടെ നിന്നും 5.20 ന് പുറപ്പെടുന്ന കെ. എസ് .ആര്‍.ടി.സി പാലക്കാട് ഫാസ്റ്റ് പാസഞ്ചര്‍... ടിക്കറ്റ് ചാര്‍ജ്ജ് 33 രൂപ... ബസ്സ് 6.30 ന് പാലക്കാടെത്തിച്ചേര്‍ന്നു....രാത്രി 9 മണിയോടെ കൂറ്റനാട്ട് തിരിച്ചെത്തിച്ചേര്‍ന്നപ്പോള്‍ ഒരു യാത്രാ പരീക്ഷണം വിജയിച്ചതിന്റെ സന്തോഷം... ( ആകെ ബസ്സ് ചാര്‍ജ്ജ് - 71 + 11 + 41 + 33 = 156 രൂപ )march 2016

നിന്നെ കൈവിടാന്‍ ഞങ്ങള്‍ക്കാവില്ലല്ലോ...

കൂറ്റനാട്ടെ വൃക്ഷസംരക്ഷണ സംഘടനയായ ജനകീയ കൂട്ടായ്മ 2015 ജൂണ്‍ മാസത്തില്‍, കൂറ്റനാട് തൃത്താല റോ‍‍‍ഡില്‍ നട്ട തണല്‍ മരം ,അടുത്തിടെ കത്തിനശിച്ചു... തൊട്ടടുത്ത് ചവര്‍ കൂട്ടിയിട്ട് കത്തിച്ചതാണ് വൃക്ഷത്തിന് ഹാനികരമായത്... അടുത്ത ദിവസം മുതല്‍ വെള്ളം കൊടുക്കാന്‍ തുടങ്ങിയത് മുതല്‍ ഇപ്പോള്‍ തളിരിലകള്‍ വന്നുതുടങ്ങിയിട്ടുണ്ട്

വേനല്‍ പച്ചക്കറി

കൂറ്റനാട് കോമംഗലത്ത് ചെട്ടിയാരത്ത് കൃഷ്ണന്‍കുട്ടിയേട്ടന്റെ വേനല്‍ പച്ചക്കറി കൃഷി...കൊയ്ത്തുകഴി‍ഞ്ഞ നെല്‍വയലില്‍ സുമാര്‍ അന്‍പത് സെന്റോളം സ്ഥലത്താണ് പച്ചക്കറിയിനങ്ങള്‍ വിളയിച്ചിട്ടുള്ളത്( april 2016 )

തണല്‍മരച്ചുവട്ടില്‍...

2009 ല്‍ കൂറ്റനാട് ജനകീയ കൂട്ടായ്മ നട്ട പൂവരശ് മരത്തിന്റെ തണല്‍ ആസ്വദിയ്ക്കുകയാണ് , കൂറ്റനാട് - ഗുരുവായൂര്‍ റോ‍ഡിലുള്ള തടത്തിലകത്ത് ഹോം നീഡ്സ് & മെറ്റല്‍സ് ഉടമ ശ്രീ സൈഫുദ്ധീന്‍ ... മുന്‍പൊക്കെ വെയില്‍വരുമ്പോള്‍ ഉച്ചയ്ക്ക് ശേഷം കടയ്ക്ക് മുന്നില്‍ കര്‍ട്ടണ്‍ വലിച്ചുകെട്ടിയാണ് സൈഫു ക്ക വെയിലില്‍ നിന്നും രക്ഷപ്പെട്ടിരുന്നത്.എന്നാല്‍ കഴിഞ്ഞ മൂന്നര വര്‍ഷമായി പൂവരശ് മരത്തിന്റെ തണല്‍ കാരണം കര്‍ട്ടണ്‍ കെട്ടേണ്ടി വന്നിട്ടില്ല .ഈ വര്‍ഷമാകട്ടെ തന്റെ കടയിലെ വില്‍ക്കാനുള്ള സാധനങ്ങള്‍ കടയ്ക്ക് പുറത്തുവെച്ച് പ്രദര്‍ശിപ്പിയ്ക്കുന്നതിനും ഈ തണല്‍ ഉപകരിയ്ക്കുന്നുണ്ട്... ഈ മരം നട്ടപ്പോഴും തുടര്‍ന്നുള്ള പരിചരണത്തിലും സൈഫുക്ക മുന്‍നിരയില്‍ ഉണ്ടായിരുന്നു എന്നതും ഇവിടെ സ്മരിയ്ക്കുന്നു.
പാലക്കാട് ജില്ല മൊത്തത്തില്‍ ഈ വേനലില്‍ ചൂടില്‍ ഉരുകുമ്പോഴും ചിലര്‍ക്കെങ്കിലും നല്ല തണലും തണുപ്പും അനുഭവിയ്ക്കാന്‍ ഭാഗ്യമുണ്ട്.(april 2016 )

പാലക്കാടന്‍ ചൂട്...

പാലക്കാട് ജില്ലയിലെ 40 ഡിഗ്രിയ്ക്കു് മുകളിലുള്ള ചൂട് തണല്‍ മരങ്ങളുടെ ചുവട്ടിലല്ല ,എന്ന് പറയാന്‍ പറഞ്ഞു.....location - കടമ്പഴിപ്പുറം ( ചെര്‍പ്പുളശ്ശേരി - കോങ്ങാട്-മുണ്ടൂര്‍- പാലക്കാട് റൂട്ട് )may 2016/summer days