വെള്ളിയാഴ്‌ച, നവംബർ 30, 2012

ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം NAPM

ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം - national alliance of peoples movements
 ( NAPM ) ഒന്‍പതാം ദ്വൈവാര്‍ഷിക ദേശീയ കണ്‍വെന്‍ഷന്‍ , ചിത്രങ്ങളിലൂടെ.....

വെള്ളിയാഴ്‌ച, നവംബർ 23, 2012

ദരിദ്രനായ ഭരണാധികാരി


ലോകത്തിലെ ഏറ്റവും ദരിദ്രനായ ഭരണാധികാരി ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഉറുഗ്വേയുടെ 77-കാരന്‍ പ്രസിഡന്‍റ് യോസേ മുയിക്കയാണ്. സര്‍ക്കാര്‍ വകയായുള്ള പ്രസിഡന്റിന്റെ ആഢംബര

മാളിക ഉപേക്ഷിച്ച് ഭാര്യയുടെ പേരില്‍ ഉള്ള , സൌകര്യങ്ങള്‍ വളരെ കുറഞ്ഞ ചെറിയ വീട്ടില്‍ ആണ് ഇപ്പോള്‍ ഇദ്ദേഹത്തിന്റെ താമസം. തന്റെ ശമ്പളത്തിന്റെ 90 ശതമാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന മുയിക്ക സ്വന്തം ചിലവിനുള്ള പണം കൃഷിപ്പണിയും മറ്റും ചെയ്ത് കണ്ടെത്തുകയും ചെയ്യുന്നു. തന്റെ ജീവിതത്തിന്റെ ഇത്രയും കാലം ഇതുപോലെയൊക്കെത്തന്നെയാണ് ജീവിച്ചത്. പ്രസിഡന്‍റ് ആയി എന്ന കാരണത്താല്‍ ജീവിത ശൈലി മാറ്റാനോ, ആര്‍ഭാടപൂര്‍വ്വം ജീവിക്കാനോ തനിക്ക് താല്‍പര്യമില്ല എന്നാണ് അദ്ദേഹം പറയുന്നത്. തന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗം പൊതു ഖജനാവിലേക്ക് എഴുതി നല്‍കിയ മുയിക്ക 2009 ലാണ് രാജ്യത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. "ബ്രോഡ് ഫ്രണ്ട്" എന്ന ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവായ യോസേ മുയിക്ക ക്യൂബന്‍ വിപ്ലവത്തില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് രൂപീകൃതമായ ഇടത് സായുധ സംഘമായ ഉറുഗ്വന്‍ ഗറില്ലാ സംഘടനയുടെ സായുധ മുന്നണി പോരാളികൂടിയായിരുന്നു. 14 വര്‍ഷത്തെ തന്റെ ജയില്‍ ജീവിതമാണ് ഇത്തരത്തില്‍ ഉള്ള ഒരു ജീവിത വീക്ഷണം വളര്‍ത്തിയെടുക്കാന്‍ മുയിക്കയ്ക്ക് പ്രേരണയായത്.

( ഫേസ്ബുക്ക് പോസ്റ്റ് )

ശനിയാഴ്‌ച, നവംബർ 10, 2012

സീറോ ബജറ്റ് നേച്ചുറല്‍ ഫാമിംഗ് ക്ലാസ്സ്


പ്രശസ്ത പ്രകൃതികൃഷി ശാസ്ത്രജ്ഞന്‍ സുഭാഷ് പാലേക്കര്‍ വിഭാവനം ചെയ്ത സീറോ ബജറ്റ് നേച്ചുറല്‍ ഫാമിംഗ് എന്ന നൂതന ജൈവകൃഷി സമ്പ്രദായത്തെപ്പറ്റി കേരളത്തിലെ സീറോ ബജറ്റ് നേച്ചുറല്‍ ഫാമിംഗ് കൃഷിരീതിയുടെ പ്രചാരകന്‍ കെ എം ഹിലാല്‍ ക്ലാസ്സെടുക്കുന്നു. കൂറ്റനാട് വെച്ചുനടന്ന ക്ലാസ്സ് ഭൂമിക ഓര്‍ഗാനിക് ഫാമിംഗ് ട്രസ്റ്റാണ് സംഘടിപ്പിച്ചത്.നാടന്‍ പശുവിന്റെ ചാണകം മൂത്രം എന്നിവ ഉപയോഗിച്ച് ജീവാമൃതം എന്ന ലായനി നിര്‍മ്മിയ്ക്കുന്നതിന്റെ പ്രായോഗിക പരിശീലനവും ക്ലാസ്സില്‍ ഉണ്ടായി.

നേതൃത്വം നല്‍കിയവര്‍

എന്‍ പി ജയന്‍ , ഇ എം ഉണ്ണികൃഷ്ണന്‍ , സിഎസ് ഗോപാലന്‍,

എം ബ്രഹമദത്തന്‍,ഡോക്ടര്‍ റഹ്മാന്‍,കെവി നാരായണന്‍, പി സുകേശ് & ഷിനോജേക്കബ്