ലോകത്തിലെ
ഏറ്റവും ദരിദ്രനായ ഭരണാധികാരി
ലാറ്റിന്‍ അമേരിക്കന്‍
രാജ്യമായ ഉറുഗ്വേയുടെ 77-കാരന്‍
പ്രസിഡന്‍റ് യോസേ മുയിക്കയാണ്.
സര്‍ക്കാര്‍ വകയായുള്ള
പ്രസിഡന്റിന്റെ ആഢംബര
മാളിക
ഉപേക്ഷിച്ച് ഭാര്യയുടെ പേരില്‍
ഉള്ള , സൌകര്യങ്ങള്‍
വളരെ കുറഞ്ഞ ചെറിയ വീട്ടില്‍
ആണ് ഇപ്പോള്‍ ഇദ്ദേഹത്തിന്റെ
താമസം. തന്റെ
ശമ്പളത്തിന്റെ 90 ശതമാനവും
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്
ഉപയോഗിക്കുന്ന മുയിക്ക സ്വന്തം
ചിലവിനുള്ള പണം കൃഷിപ്പണിയും
മറ്റും ചെയ്ത് കണ്ടെത്തുകയും
ചെയ്യുന്നു. തന്റെ
ജീവിതത്തിന്റെ ഇത്രയും കാലം
ഇതുപോലെയൊക്കെത്തന്നെയാണ്
ജീവിച്ചത്. പ്രസിഡന്‍റ്
ആയി എന്ന കാരണത്താല്‍ ജീവിത
ശൈലി മാറ്റാനോ, ആര്‍ഭാടപൂര്‍വ്വം
ജീവിക്കാനോ തനിക്ക് താല്‍പര്യമില്ല
എന്നാണ് അദ്ദേഹം പറയുന്നത്.
തന്റെ സമ്പാദ്യത്തിന്റെ
ഒരു ഭാഗം പൊതു ഖജനാവിലേക്ക്
എഴുതി നല്‍കിയ മുയിക്ക 2009
ലാണ് രാജ്യത്തിന്റെ
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
"ബ്രോഡ് ഫ്രണ്ട്"
എന്ന ഇടതുപക്ഷ
രാഷ്ട്രീയ പാര്‍ട്ടിയുടെ
നേതാവായ യോസേ മുയിക്ക ക്യൂബന്‍
വിപ്ലവത്തില്‍ നിന്നും ആവേശം
ഉള്‍ക്കൊണ്ട് രൂപീകൃതമായ
ഇടത് സായുധ സംഘമായ ഉറുഗ്വന്‍
ഗറില്ലാ സംഘടനയുടെ സായുധ
മുന്നണി പോരാളികൂടിയായിരുന്നു.
14 വര്‍ഷത്തെ തന്റെ
ജയില്‍ ജീവിതമാണ് ഇത്തരത്തില്‍
ഉള്ള ഒരു ജീവിത വീക്ഷണം
വളര്‍ത്തിയെടുക്കാന്‍
മുയിക്കയ്ക്ക് പ്രേരണയായത്.
( ഫേസ്ബുക്ക്
പോസ്റ്റ് )
സ്വന്തം രാജ്യത്തിന്‍റെ എല്ലാ അവസ്ഥകളും തന്‍റെയും കൂടിയാണെന്ന് മനസ്സിലാക്കുന്ന ആളായിരിക്കണം ഒരു ഭരണാധികാരി, അല്ലാതെ വാക്കുകളില്‍ കമ്മ്യൂണിസവും പ്രവര്‍ത്തിയില്‍ ഭൂര്‍ഷ്വായും, നാട് മുടിച്ചും സ്വന്തം പോക്കറ്റ് വീര്‍പ്പിക്കുവാന്‍ നടക്കുന്നവന്‍ ആകരുത്, ഇത് പോലെ ഒരു വ്യക്തി ഇന്ത്യയില്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ എന്നേ ലോകരാഷ്ട്രങ്ങളില്‍ ഉന്നതിയില്‍ എത്തിയേനെ......!!!!
മറുപടിഇല്ലാതാക്കൂ