ശനിയാഴ്‌ച, മേയ് 28, 2011

ഹത്യയില്‍നിന്നും രക്ഷപ്പെട്ടവള്‍...കാലിവളര്‍ത്തല്‍ സ്റ്റാറ്റസ് ഉള്ള പണിയൊന്നുമല്ല. ലാഭം ഇല്ലാതെ ഒരു മൃഗത്തെ വളര്‍ത്തുക എന്നത് ഇക്കാലത്ത് പൊട്ടത്തരം തന്നെയാണ് .കാലം മാറിയാല്‍ എന്താകുമോ എന്തോ.... ഞാന്‍ പരിചയപ്പെട്ട ഒരാള്‍ ഒരു പശുവിനെ വെറുതേ വളര്‍ത്തുന്നു.... തറവാട് ഭാഗം വെയ്ക്കുന്ന സമയത്ത് ആര്‍ക്കും വേണ്ടാതെ അറവുകാരന് കൊടുക്കാന്‍ നിര്‍ത്തിയതായിരുന്നു ആ പശുവിനെ. എന്നാല്‍ ഈ മനുഷ്യന്‍ പശുവിനെ താന്‍ ജോലിചെയ്യുന്ന സ്ഥാപനത്തിലേയ്ക്ക കൊണ്ടുവന്ന് ഇപ്പോഴും പോറ്റിക്കൊണ്ടിരിയ്ക്കുന്നു.

ഞാങ്ങാട്ടിരി മഹര്‍ഷി വിദ്യാലയത്തിന്റെ മേനേജര്‍ ശ്രീ വിനയ്ഗോപാല്‍ജിയാണ് ആ മനുഷ്യന്‍.


കാലം മറുപടി പറയട്ടേ.......

അല്ല പറയുകതന്നെ ചെയ്യും......ലാഭം കിട്ടിയാല്‍ മനുഷ്യനേയും കൊല്ലുന്ന കറുത്തകാലം പോയല്ലേ മതിയാവൂ...

posted by

shinojacob shino jacob koottanad SHINOJACOB SHINO JACOBKOOTTANAD

ഞായറാഴ്‌ച, മേയ് 01, 2011

ഫ്ലെക്സ് ഉപയോഗിയ്ക്കുന്നവരോട്...തുണി ബേനറിന് പകരക്കാരനായി എത്തിയ ഫ്ലെക്സ് ബോര്‍ഡുകള്‍ സര്‍വ്വവ്യാപിയായിരിയ്ക്കുകയാണ് .മണ്ണില്‍ ലയിച്ചുചേരാത്ത , പ്ലാസ്റ്റിക്കിന്റെ വകഭേദമായ ഫ്ലെക്സ് ഇക്കാരണത്താല്‍ അനവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട് .എന്നാല്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ ഉപയോഗിയ്ക്കുന്നതിന്റെ സൌകര്യം നിമിത്തം ജനങ്ങള്‍ ഫ്ലെക്സ് ബോര്‍ഡിനെ കൈവിടുന്നുമില്ല .

ഈ സാഹചര്യത്തില്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ പുനരുപയോഗിയ്ക്കുക എന്നത് ചിന്തനീയമാണ് .ഇപ്പോള്‍ പലയിടത്തും ആട്ടിന്‍കൂടും കോഴിക്കൂടും മറ്റു ഷെഡുകളും മേയുന്നത് ഫ്ലെക്സ് ബോര്‍ഡുകള്‍ ഉപയോഗിച്ചാണ് .പൊതുപരിപാടികളുടേയും മറ്റും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഫ്ലെക്സ് ബോര്‍ഡുകള്‍ പരിപാടി കഴിഞ്ഞയുടന്‍ പലരും കൈക്കലാക്കി പുനരുപയോഗിയ്ക്കുന്നുണ്ട് .

ആയതിനാല്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ സ്ഥാപിയ്ക്കുന്നവര്‍ ശ്രദ്ധിയ്ക്കേണ്ട കാര്യം തങ്ങളുടെ ഫ്ലെക്സ് ബോര്‍ഡില്‍ തുളയോ മറ്റുകേടുപാടുകളോ വരുത്താതെ സ്ഥാപിയ്ക്കണമെന്നതാണ് ... കുറഞ്ഞപക്ഷം ആളുകള്‍ വിലകൊടുത്ത് പ്ലാസ്റ്റിക്ക് മേച്ചില്‍ ഷീറ്റുകള്‍ വാങ്ങുന്നത് ഒഴിവാക്കാമല്ലോ.........

posted by


shinojacob shino jacob SHINOJACOB SHINO JACOB