തിങ്കളാഴ്‌ച, ഓഗസ്റ്റ് 25, 2014

റോഡ് കില്‍


റോഡ് കില്‍ - Road kill
മഴ പെയ്തുകൊണ്ടിരുന്ന ഒരു രാത്രിയില്‍ ഭക്ഷണം തേടി ഇറങ്ങവേ സ്റേറ്റ് ഹൈവേയില്‍ എത്തപ്പെട്ട വെരുകിന് (മെരു,മരപ്പട്ടി-common palm civet / civet cat/) സംഭവിച്ചത്....  നമ്മുടെ റോഡുകളില്‍ ഇത്തരത്തില്‍ ചതഞ്ഞരയുന്ന ജീവനുകള്‍ക്ക് ഒരു കണക്കുമില്ല....
 ( read more http://ml.wikipedia.org/വെരുക് )
scientific name - paradoxurus hermaphroditus










.

ശനിയാഴ്‌ച, ഓഗസ്റ്റ് 16, 2014

സ്കൂളില്‍ വളര്‍ത്തുന്ന പശു


തനത് ഭാരതീയ ഇനം പശു വര്‍ഗ്ഗങ്ങളുടെ സംരക്ഷണത്തിന്റെ ഭാഗമായും ജൈവകൃഷി നടപ്പാക്കുന്നതിന്റെ ഭാഗമായും പാലക്കാട് ജില്ലയിലെ ചാത്തന്നൂര്‍ ഹൈസ്കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ഒരു നാടന്‍ പശുവിനെ സംരക്ഷിയ്ക്കുന്നു... കാങ്കയം ഇനത്തില്‍പ്പെട്ട പശുവിനെ സ്കൂളിന് സംഭാവന നല്‍കിയത് നാടന്‍ പശുസംരക്ഷണത്തില്‍ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുള്ള മോഴിക്കുന്നത്ത് ബ്രഹ്മദത്തനാണ് ... സ്വാതന്ത്ര്യദിനത്തില്‍ നടന്ന ചടങ്ങില്‍ തൃത്താല എം.എല്‍..ശ്രീ വി.‍ടി. ബല്‍റാം , ശ്രീ ബ്രഹ്മദത്തനില്‍ നിന്നും പശുവിനെ ഏറ്റുവാങ്ങി സ്കൂളിന് നല്‍കി.

















ബുധനാഴ്‌ച, ഓഗസ്റ്റ് 06, 2014

വയല്‍ വരമ്പിലെ പൂക്കള്‍


നിരവധി ചെടികളാലും പൂക്കളാലും സമ്പന്നമായ നമ്മുടെ വയല്‍വരമ്പുകള്‍.... അവയില്‍ പലതും ഔഷധ സസ്യങ്ങള്‍... സൂക്ഷ്മനിരീക്ഷണം നടത്തുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്ന ചെടികളുടെ വൈവിധ്യം... ഇവിടെ പൂത്തുനില്‍ക്കുന്ന വയല്‍വരമ്പിന്റെ കുറച്ച് ചിത്രങ്ങള്‍... കൂറ്റനാട് കോമംഗലത്തുനിന്നുള്ള കാഴ്ച...









തിങ്കളാഴ്‌ച, ഓഗസ്റ്റ് 04, 2014

മഴക്കാലം


മഴക്കാലം ... നെല്‍വയല്‍ക്കരയില്‍ മഴയെ അറിയാനിറങ്ങിയ അഥീന യും( 6 സി , ജി .വി. എച്ച്. എസ് .എസ്, വട്ടേനാട്. ) ആദിത്യനും 4 സി , ജി. എല്‍.പി.എസ് വട്ടേനാട് , പാലക്കാട് ജില്ല )
ഇന്ന് ( 4-08-2014 )മഴ കാരണം പാലക്കാട് ജില്ലയിലെ സ്കൂളുകള്‍ക്ക് അവധിയായിരുന്നല്ലോ...