ഞായറാഴ്‌ച, മാർച്ച് 18, 2012

കുടിവെള്ള വിതരണം

നാഗലശ്ശേരി പഞ്ചായത്തിലെ ജല ദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിയ്ക്കുന്നതിന് ജനകീയപദ്ധതി ആരംഭിച്ചു. കൂറ്റനാട്ടെ ഒരു പ്രധാന സന്നദ്ധ സംഘടനയായ ജനകീയ കമ്മറ്റിയാണ് ഇത് നടപ്പാക്കുന്നത്...
ചിത്രങ്ങളിലൂടെ.


ശനിയാഴ്‌ച, മാർച്ച് 17, 2012

തണ്ണീര്‍പ്പന്തല്‍

കണ്ടുപഠിക്കണം, ഈ കണ്ടെത്തലിനെ ( മാതൃഭൂമി വാര്‍ത്ത 16 - 3 - 2012 )

സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ ഈ കൊടുംവേനലില്‍ നടന്നെത്തുന്നവര്‍ക്കുവേണ്ടി നാഗലശ്ശേരി വില്ലേജോഫീസില്‍ തണ്ണീര്‍പ്പന്തല്‍.

നാഗലശ്ശേരി വില്ലേജോഫീസറും സഹപ്രവര്‍ത്തകരായ നദീറ, ജയപ്രകാശ്, സുധാകരന്‍, അമ്മിണി എന്നിവരുംചേര്‍ന്നാണ് വില്ലേജോഫീസില്‍ വരുന്നവര്‍ക്ക് കുടിവെള്ളം ഏര്‍പ്പാടാക്കിയത്. തൊട്ടടുത്ത നാഗലശ്ശേരി പഞ്ചായത്തോഫീസ്, കൃഷിഭവന്‍ എന്നിവിടങ്ങളിലേക്ക് വരു...ന്നവര്‍ക്കും ഇത് ആശ്വാസമായി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാമചന്ദ്രന്‍ ദാഹമകറ്റി ഉദ്ഘാടനംചെയ്തു. കൃഷിഓഫീസര്‍ വിജു വി.ബാലന്‍, ഭൂമിക ഓര്‍ഗാനിക്ഫാമിങ് ചെയര്‍മാന്‍ ഉണ്ണി മങ്ങാട്ട്, പി.വി. സുധ എന്നിവരും പങ്കെടുത്തു. 

iv>


ബുധനാഴ്‌ച, മാർച്ച് 14, 2012

രാത്രി യാത്ര നിരോധിക്കേ ണ്ടതു തന്നെ


2012 മാര്‍ച്ച് 4 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പ് വനപാതകളിലൂടെയുള്ള രാത്രി യാത്ര നിരോധിക്കേ‍ണ്ടതു തന്നെ എന്ന കവര്‍ സ്റ്റോറിയിലൂടെ പൊതുസമൂഹത്തിന് മുന്നില്‍ വലിയൊരു ചര്‍ച്ചാവിഷയം സമര്‍പ്പിച്ചിരിയ്ക്കുന്നു.രാജ്യം എന്നത് കുറച്ച് വികസനക്കാരുടെ മാത്രമല്ല , കുറേ ജന്തു ജീവജാലങ്ങളുടേതുകൂടിയാണെന്ന തിരിച്ചറിവുള്ള തലമുറ ഉദിച്ചുവരാന്‍ അധികകാലം വേണ്ട....

ലേഖനത്തില്‍ നിന്ന് - കാലിന് കണ്ണുനല്‍കുന്ന ഒരു ഡ്രൈവിങ്ങ് ശീലത്തിലേയ്ക്ക് മാറുമ്പോഴേ മനുഷ്യന്റെ സന്‍മനസ്സ് കാട്ടുവഴികളില്‍ പ്രയോജനപ്പെടൂ... വേഗം അല്‍പ്പം കുറച്ചാല്‍ രഥചക്രം മണ്ണില്‍ പൂണ്ടുപോവുകയൊന്നുമില്ല.കവചകുണ്ഡലങ്ങളില്ലാത്ത കാട്ടുജീവി അതിന്റെ പ്രാചീനവഴിയിലൂടെ മറുപുറം കടന്നോട്ടെ....
കൂടുതല്‍ കാണുന്നതിന്.... 
   വനപാതകളിലെ ഗതാഗതം നിരോധിക്കുക

കാട് ആനയ്ക്ക് തിരിച്ചുകൊടുക്കുക....

 

ചൊവ്വാഴ്ച, മാർച്ച് 13, 2012

പൂരപ്പറമ്പിലെ പഴക്കാലംപൂരപ്പറമ്പുകള്‍ആഘോഷങ്ങള്‍ക്കൊപ്പംഭക്ഷണവസ്തുക്കള്‍വില്‍ക്കുന്നതിനുംഒരുവലിയവേദിയാണ്.പൂരംകാണാന്‍പോയിഎന്നതിന്അടയാളംതിരികെവീട്ടിലേയ്ക്ക്കൊണ്ടുവരുന്നപലഹാരപ്പൊതികളാണ്.കൂടാതെ അവിടെ വെച്ചുകഴിയ്ക്കാവുന്ന ഭക്ഷ്യ വിഭവങ്ങളും പാനീയങ്ങളും …
കൃത്രിമ നിറങ്ങളും മറ്റു രാസവസ്തുക്കളും ചേര്‍ത്ത ഹല്‍വ , ജിലേബി തുടങ്ങിയ പലഹാരങ്ങളും നിറം കലക്കിയ പാനീയങ്ങളും പൂരപ്പറമ്പില്‍ യഥേഷ്ടം …. എന്നാല്‍ ഇത്തവണ കൂറ്റനാട് ആമക്കാവ് പൂരത്തിന് കണ്ട കാഴ്ച എനിയ്ക്ക് പുതിയ അനുഭവമായിരുന്നു.... വളാഞ്ചേരിക്കാരന്‍ ഷെരീഫും കൂട്ടരും നടത്തിയ സ്റ്റാളില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്നത് ഫ്രൂട്ട് സലാഡായിരുന്നു.യാതൊരു കൃത്രിമ പദാര്‍ത്ഥങ്ങളും ചേര്‍ക്കാതെ , തണ്ണിമത്തന്‍,പപ്പായ , കൈതച്ചക്ക ,മുന്തിരി ,കക്കരി എന്നീ അഞ്ച് പഴങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിച്ച ഇതിന് പത്ത് രൂപയായിരുന്നു പ്ലേറ്റിന് വില .തൊട്ടടുത്ത സ്റ്റാളില്‍ ലൈം എന്ന പേരില്‍ പൊടിയിട്ട് വില്‍ക്കുന്ന കുടിയ്ക്കാനുള്ള വെള്ളത്തിനും പത്തുരൂപയായിരുന്നു വില.....

ഇവിടെയാണ് നാം നന്മയെ തിരിച്ചറിയേണ്ടത് വേണമെങ്കില്‍ ഷെരീഫിനും കൂട്ടര്‍ക്കും കൂടുതല്‍ ലാഭം കിട്ടുന്ന എന്തെങ്കിലും കച്ചവടം ചെയ്യാമായിരുന്നു , ഇത്തരം നന്‍മകള്‍ക്ക് നാം ഇടം കൊടുക്കേണ്ടതുണ്ടതുണ്ട് … ആയതിനാല്‍ നല്ലത് വില്‍ക്കുന്ന ചെറുകച്ചവടക്കാര്‍ക്കും, നല്ല മനുഷ്യര്‍ക്കുമായി കുറച്ചു നാണയത്തുട്ടുകള്‍ മാറ്റിവെച്ചേക്കുക.....