ഞായറാഴ്‌ച, ഫെബ്രുവരി 27, 2011

കുട്ടികള്‍ക്ക് ബാല്യം തിരിച്ചുകൊടുക്കുക...

ചെറുപ്പത്തിലേ പിടികൂടുക എന്നത് ഒരു തന്ത്രമാണ്. ചെറുപ്പത്തില്‍
പിടികൂടപ്പെടുന്നവനെ എന്നെന്നും അടിമയാക്കിവെയ്ക്കുവാന്‍ എളുപ്പമുണ്ട്
.

അതായത് ചെറുപ്പത്തില്‍ എന്തുമാത്രം നല്ല ശീലങ്ങള്‍ ,നൈസര്‍ഗീകമായ കാര്യങ്ങള്‍ കുട്ടികള്‍ക്ക് ലഭിയ്ക്കുന്നുവോ അവര്‍ പിന്നീട് ഉത്തമ പൌരന്‍മാരായി മാറും എന്നതിന് തര്‍ക്കം വേണ്ട .

പക്ഷേ ഇന്നത്തെ രക്ഷാകര്‍ത്താക്കള്‍ ചെറുപ്രായത്തിലേ കുട്ടികളില്‍ അമിത ഭാരം ഏല്‍പ്പിയ്ക്കുന്നു. തന്റെ കുട്ടി ഒരു ഉത്തമ പൌരനാവുക എന്നത് ഒരു രക്ഷാകര്‍ത്താവിന്റേയും ലക്ഷ്യമല്ലാതായിരിയ്ക്കുന്നു. ഡോക്ടര്‍ , എഞ്ചിനീയര്‍ തുടങ്ങി പണം വാരി മെഷീനുകളാവാനാണ് അവര്‍ മക്കളെ ശീലിപ്പിയ്ക്കുന്നത് .അവര്‍ കുട്ടികളെ പുറത്തിറക്കാതെ ബ്രോയിലര്‍ കോഴികളെപ്പോലെ തലച്ചോറിലേയ്ക്ക പാഠ്യഭാഗങ്ങളും മത്സരവും കുത്തിനിറയ്ക്കുന്നു .ബാല്യത്തിന്റെ എല്ലാ സന്തോഷങ്ങളും കുട്ടികള്‍ക്ക് നഷ്ടപ്പെടുത്തി അവരെ തിരിച്ചറിവില്ലാത്തവരാക്കി മാറ്റുന്നു . ഇതിന്റെ ദൂഷ്യവശങ്ങള്‍ ഇന്നത്തെ സമൂഹത്തില്‍ പ്രതിഫലിച്ചുതുടങ്ങിയതിന്റെ ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ കഴിയും .

ഉത്തമ പൌരന്‍മാരോ ഉത്തമ പൊതുപ്രവര്‍ത്തകരോ യുവജനങ്ങളുടെ ഭാഗത്തുനിന്നും ഉയര്‍ന്നു വരുന്നില്ല . പ്രണയം പോലും കച്ചവട, ലാഭ അതിഷ്ടിതമായിരിയ്ക്കുന്നു.

എന്നാല്‍ ബാല്യം അതിന്റേതായ രീതിയില്‍ ആസ്വദിച്ചും അനുഭവിച്ചും വളരുന്നു ഒരു കുഞ്ഞ് നാളത്തെ ഉത്തമ പൌരനായി മാറാന്‍ സാധ്യത കൂടുതലാണ് . അതായത് ഇന്ന് എല്ലാം മറന്ന് കളിച്ചുനില്‍ക്കുന്ന ഒരു കുട്ടിയില്‍ നിന്നേ നാളെ എന്തെങ്കിലും പ്രതീക്ഷിയ്ക്കേണ്ടതുള്ളൂ...










posted by

shinojacob SHINOJACOB SHINO JACOB shino jacob


വര്‍ണ്ണവവ്വാല്‍

വര്‍ണ്ണവവ്വാല്‍ - painted bat ( kerivoula picta )
ശാസ്ത്ര പുസ്തകങ്ങളില്‍ വായിച്ചു മാത്രം പരിചയമുള്ള വര്‍ണ്ണ വവ്വാല്‍ എന്ന അപൂര്‍വ്വവും സുന്ദരനുമായ ജീവിയെ ഇന്നാണ് ( 27- 2 -2011 )ജീവിതത്തില്‍ ആദ്യമായി നേരില്‍ കാണാന്‍ കഴിഞ്ഞത്
കൂറ്റനാട് ആമക്കാവ് ക്ഷേത്രത്തിനു സമീപത്തുകൂടി ബൈക്കില്‍ സഞ്ചരിയ്ക്കുമ്പോഴാണ് ആ മനോഹരദൃശ്യം കണ്ണില്‍ വന്നുപെട്ടത്. റോഡില്‍ നിന്നും അടുത്തുള്ള വീട്ടുവളപ്പിലേയ്ക്ക് സുമാര്‍ രണ്ടുമീറ്റര്‍ മാത്രം ഉയരത്തില്‍ അലസമായിപറക്കുകയായിരുന്നു അവന്‍ ... ആദ്യം വിചാരിച്ചത് കടും ചുവപ്പ നിറത്തിലുള്ള പൂമ്പാറ്റയായിരിയ്ക്കുമെന്നാണ്. എന്നാല്‍കാഴ്ച കൃത്യമായി കിട്ടിയപ്പോഴാണ് അത് വര്‍ണ്ണ വവ്വാലാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞത് .
വശംനാശം നേരിട്ടുകൊണ്ടിരിയ്ക്കുന്ന വര്‍ണ്ണ വവ്വാലിനെപ്പറ്റി കൂടുതല്‍ വായിയ്ക്കുന്നതിനും വീഡിയോ കാണുന്നതിനും ഇവിടെ അമര്‍ത്തുക

shino jacob

ബുധനാഴ്‌ച, ഫെബ്രുവരി 02, 2011

രാജവെമ്പാല മലമ്പാമ്പിനെ വിഴുങ്ങുന്നു...


പാമ്പുകളുടെ രാജാവായ രാജവെമ്പാല മലമ്പാമ്പിനെ വിഴുങ്ങുന്ന അപൂര്‍വ്വ രംഗത്തിന് സാക്ഷ്യം വഹിയ്ക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് നെടുങ്കയം ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ശ്രീ എം പി മണി. സാധാരണയായി ചേരയാണ് രാജവെമ്പാലയുടെ ഇഷ്ട ഭക്ഷണം എന്നാല്‍ അപൂര്‍വ്വമായി മറ്റു പാമ്പുകളേയും ഇവന്‍ ഭക്ഷണമാക്കാറുണ്ട്..നെടുങ്കയം മുത്തള വനത്തിലെ പതിവുപട്രോളിങ്ങിനിടയിലാണ് ശ്രീ എം പി മണിയ്ക്ക് ഈ കാഴ്ച കാണാനായത്


m p mani deputy forest രങ്ങേര്‍

Shino jacob ഷിനോജേക്കബ്