തിങ്കളാഴ്‌ച, ജനുവരി 02, 2012

കാര്യം പറഞ്ഞവന് കഞ്ഞിയില്ല.....മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച് തൃത്താല എം എല്‍ എ ശ്രീ വിടി ബല്‍റാം ഫേസ് ബുക്കില്‍ എഴുതിയ അഭിപ്രായം ഇപ്പോള്‍ വിവാദമായിരിയ്ക്കുകയാണ്. പണ്ട് മരുമക്കത്തായ കാലഘട്ടത്തില്‍ അമ്മാവന്റെ മുഖത്ത് നോക്കി വല്ലതും പറഞ്ഞുപോയാല്‍ ഇവനിന്ന് കഞ്ഞി കൊടുക്കരുതെന്ന് അമ്മാവന്‍ പ്രഖ്യാപിയ്ക്കും. പ്രിയപ്പെട്ടവരേ നിലവിലുള്ള അപകടകരമായ ഡാം പൊളിച്ചുകളയണം എന്ന് പറഞ്ഞ ശ്രീ വിടി ബല്‍റാം മഹത്തായ ഒരു സത്യം തുറന്നുപറയാന്‍ ധൈര്യം കാണിച്ച ജനപ്രതിനിധിയാണ്. മറ്റുള്ളവര്‍ പറയാന്‍ അറച്ചുനിന്ന കാര്യം ഇദ്ദേഹം ധൈര്യസമേതം പറഞ്ഞിരിയ്ക്കുന്നു. നാളെ മറ്റുള്ള ജനപ്രതിനിധികളും ബല്‍റാം പറഞ്ഞതിനൊപ്പം വരും .മുല്ലപ്പെരിയാര്‍ ഡാം എന്ന ജലബോംബ് പൊളിച്ച് ദൂരെ എറിയുന്ന ഒരു പ്രഭാതത്തിനായി നമുക്ക് കാത്തിരിയ്ക്കാം....
( എം എല്‍ എ ബല്‍റാമിന്റെ കുറിപ്പ് )
പുതിയ ഡാം പണിയുന്നതിന്റെ പ്രായോഗികതയുടെ കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. അതിനാല്‍ നിലനില്‍ക്കുന്ന ഡാം ഡീക്കമ്മീഷന്‍ ചെയ്യുന്നതിനാണ് ഇപ്പോള്‍ അടിയന്തിരപ്രാധാന്യം നല്‍കേണ്ടത്. ഇപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം ജലം സംഭരിക്കുന്ന ഡാം ആണ്. ഇതിനെ ഒരു ജലം തിരിച്ചുവിടുന്ന ഡാമാക്കി മാറ്റി റിസര്‍വ്വോയറില്‍ നിന്ന് കൂടുതല്‍ വെള്ളം എടുക്കാന്‍ തമിഴ്നാടിനെ അനുവദിക്കുകയും കൂടുതലായുള്ള വെള്ളം അവരുടെ സ്ഥലത്ത് അണക്കെട്ട്നിര്‍മ്മിച്ച് സംഭരിക്കാനുള്ള സംവിധാനങ്ങളൊരുക്കാന്‍ അനുവദിക്കുകയും ചെയ്യണം'

 dam photo from - http://en.wikipedia.org/wiki/Mullaperiyar_Dam