വ്യാഴാഴ്‌ച, ഫെബ്രുവരി 28, 2013

താമരശ്ശേരി ചുരത്തിലൂടെ

താമരശ്ശേരി ചുരത്തിലൂടെ ഒരു യാത്ര.....
ബുധനാഴ്‌ച, ഫെബ്രുവരി 13, 2013

മിനറല്‍ വാട്ടര്‍ - കുറച്ചുകാര്യങ്ങള്‍

ഇറ്റലിയിലുളള ബിസ്ലേരി ലിമിറ്റഡ് എന്ന കമ്പനിയാണ് “ബിസ്ലേരി” എന്ന പേരില്‍ 1965 ല്‍ ഇന്ത്യയുടെ സാമ്പത്തിക നഗരമായ ബോംബെയില്‍ “ബോട്ടില്‍ഡ് മിനറല്‍ വാട്ടര്‍” കമ്പനി ആരംഭിക്കുന്നത്. ഇന്ത്യയില്‍ കുടിവെളളം വില്‍ക്കുന്ന എല്ലാ കമ്പനികളും തങ്ങളുടെ ഉത്പന്നം 100 ശതമാനം സുരക്ഷിതമെന്നും രുചികരമെന്നും, ആരോഗ്യപ്രദമെന്നും, ബാക്ടീരിയ രഹിതമെന്നും അവകാശപ്പെടുന്നു. പാര്‍ലേ ബിസ്ലേരി, കൊക്കൊകോള, പെപ്സികോ, പാര്‍ലേ ആഗ്രോ, നെസില്‍, മൌണ്ട് എവറസ്റ്റ്, കിങ്ഫിഷര്‍, മണിക്ചന്ദ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ മിനറല്‍ വാട്ടര്‍ ഉത്പാദനം ഇന്ത്യയില്‍ നടക്കുന്നുണ്ട്. ഗ്ളാസ്സിനേക്കാള്‍ ചെലവു കുറഞ്ഞതും ഭാരക്കുറവും ആയതിനാലാണ് പ്ളാസ്റിക് ബോട്ടിലുകള്‍ വെളളം നിറയ്ക്കാന്‍ ഉപയോഗിക്കുന്നത്. ഭാരക്കുറവ് ആയതിനാല്‍ ട്രാസ്പോര്‍ട്ടേഷനുളള ചെലവ് കുറയ്ക്കാമെന്നത് നിര്‍മ്മാതാക്കള്‍ക്ക് ലാഭം നേടിക്കൊടുക്കുന്നു. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടയില്‍ കോടിക്കണക്കിന് രൂപയാണ് ബോട്ടിലില്‍ നിറയ്ക്കുന്ന കുടിവെളളം സുരക്ഷിതമെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ വേണ്ടി പരസ്യങ്ങള്‍ക്കായി ബഹുരാഷ്ട്ര കുത്തകകള്‍ ചെലവാക്കിയത്. ഐക്യരാഷ്ട്രസമിതി ലോകമൊട്ടാകെയുളള 122 രാജ്യങ്ങളിലെ ബോട്ടിലില്‍ നിറച്ച കുടിവെളളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് നടത്തിയ പഠനത്തില്‍ ഇന്ത്യയുടെ സ്ഥാനം വളരെ പരിതാപകരമായി 120 ആയിരുന്നു. “ഡിസ്റ്റിലേഷന്‍”, “റിവേഴ്സ് ഓസ്മോസിസ്”, “ഫില്‍ട്രേഷന്‍”, “ഓസോണേഷന്‍” അഥവാ ഓസോണ്‍ വാതകം ഉപയോഗിച്ച് അണുജീവികളെ നശിപ്പിക്കല്‍ തുടങ്ങി വിവിധരീതികളിലാണ് വെളളം ശുദ്ധീകരിക്കുന്നത്. ബ്യൂറോ ഓഫ് ഇന്ത്യന്‍സ്റ്റാന്‍ഡേര്‍ഡ്സിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ മിനറല്‍ വാട്ടര്‍ നിര്‍മ്മാണ കമ്പനികളില്‍ 55 ശതമാനവും കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാപദേശ് എന്നീ നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷം മുമ്പ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ സര്‍ട്ടിഫിക്കേഷനുളള 1800 മിനറല്‍ വാട്ടര്‍ കമ്പനികള്‍ മാത്രമായിരുന്നു നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നതെങ്കില്‍ ഈ വര്‍ഷത്തെ കണക്കനുസരിച്ച് ഇത് 3000 ത്തിലെത്തി നില്‍ക്കുന്നു. ബോട്ടിലിലെ രാസവസ്തുക്കളും മറ്റു മാലിന്യങ്ങളും ബോട്ടിലുകളില്‍ നിറച്ച് വില്‍പനയ്ക്കെത്തുന്ന മിനറല്‍ വാട്ടറിന്റെ പ്രശ്നങ്ങള്‍, നിറയ്ക്കുന്ന ബോട്ടിലില്‍ തന്നെയാണ് ആരംഭിക്കുന്നത്. “പോളി എതിലിന്‍ ടെറിഫ്താലേറ്റ്” (Poly Ethylene Terephthalate) അഥവാ “PET” എന്ന പ്ളാസ്റിക് കൊണ്ടുണ്ടാക്കിയ ബോട്ടിലുകളാണ് വെളളം നിറയ്ക്കാന്‍ ഉപയോഗിക്കുന്നത്. പോളിയെസ്റര്‍ തുണിത്തരങ്ങളുടെയും കാര്‍പെറ്റുകളുടെയും നിര്‍മ്മാണത്തിലുപയോഗിക്കുന്ന രാസവസ്തു ആണ് “പോളി എഥിലിന്‍ ടെറിഫ്താലേറ്റ്”. വാട്ടര്‍ ബോട്ടിലുകളുടെ നിര്‍മ്മാണത്തില്‍ ആന്റിമണി ട്രൈ ഓക്സൈഡ് എന്ന രാസ ത്വരകമാണ് ഉപയോഗിക്കുന്നത്. “പെറ്റ്” ബോട്ടിലുകളുടെ നിര്‍മ്മാണത്തില്‍ കെമിക്കല്‍ അഡിറ്റീവുകളും ഉപയോഗിക്കുന്നുണ്ട്. ഉയര്‍ന്ന ഊഷ്മാവില്‍ ഉരുക്കി ബോട്ടില്‍ ആകൃതി വരുത്തുമ്പോള്‍ ഉണ്ടാകുന്ന രാസവസ്തുക്കള്‍ ബോട്ടിലില്‍ അവശേഷിക്കാന്‍ സാധ്യതയേറെയാണ്. നിര്‍മ്മാണപ്രക്രിയയുടെ അന്തിമഘട്ടത്തില്‍ പെറ്റ്ബോട്ടിലില്‍ “അസറ്റാല്‍ഡിഹൈഡ്” എന്ന രാസവസ്തുവും കയറിക്കൂടുന്നു. ബോട്ടിലുകളില്‍ നിറച്ച വെളളം കുടിക്കുമ്പോഴുണ്ടാകുന്ന ചെറിയ രുചി വ്യത്യാസം അസറ്റാല്‍ഡിഹൈഡിന്റേതാണ്. ഈ രാസപദാര്‍ത്ഥങ്ങള്‍ വെളളത്തിലേക്ക് ഊറിയിറങ്ങുന്നതിനുളള സാധ്യത വളരെയാണ്. “പെറ്റ്” ബോട്ടിലുകളില്‍ നിന്നും ഉണ്ടാകുന്ന തിരിച്ചറിയാന്‍ കഴിയാത്ത രാസ വസ്തുക്കള്‍ക്ക് ശരീരത്തിലെ ഈസ്ട്രോജന്റെയോ മറ്റ് പ്രത്യുല്‍പാദന ഹോര്‍മോണുകളുടെയോ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താന്‍ ശേഷിയുണ്ടെന്ന് ഫ്രാങ്ക്ഫര്‍ട്ടിലെ ഗോഥെ യൂണിവേഴ്സിറ്റിയിലെ ഇക്കോ ടോക്സിക്കോളജിസ്റും പ്രമുഖ ഗവേഷകനുമായ മാര്‍ട്ടിന്‍ വാഗ്നര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കുടിവെളള നിര്‍മ്മാതാക്കള്‍ വെളളം ഉപയോഗിക്കാവുന്ന അവസാനതീയതി ബോട്ടിലില്‍ രേഖപ്പെടുത്തേണ്ടിയിരിക്കുന്നു. അടുത്തയിടെ ജര്‍മനിയില്‍ നടന്ന ഒരു ശാസ്ത്രീയ പഠനത്തില്‍ പ്ളാസ്റിക് ബോട്ടിലുകളില്‍ നിന്നും മാരകമായ വിഷവസ്തുക്കള്‍ വെളളത്തിലേക്ക് ഊറിയിറങ്ങുന്നുവെന്ന് കണ്ടെത്തി. റഫ്രിജറേറ്ററുകളില്‍ സൂക്ഷിക്കുന്ന മിനറല്‍ വാട്ടര്‍ ബോട്ടിലുകളില്‍ നിന്നും രാസവസ്തുക്കള്‍ വെളളത്തിലേക്ക് ഊറിയിറങ്ങുന്നത് കുറവായിരിക്കും. എന്നാല്‍ ഉയര്‍ന്ന ഊഷ്മാവില്‍ സൂക്ഷിച്ചാല്‍ പ്ളാസ്റിക്കില്‍ നിന്നുളള രാസപദാര്‍ത്ഥങ്ങള്‍ ജലത്തിലേക്ക് ഊറിയിറങ്ങാന്‍ സാധ്യത കൂടുതലായിരിക്കും. ഓഫീസുകളിലെയും ഫാക്ടറികളിലെയും ആവശ്യത്തിനുവേണ്ടി ഉപയോഗിക്കുന്ന കുടിവെളളം ദിവസങ്ങളോളം കാനുകളില്‍ ഇരിക്കുമ്പോള്‍ അതിന്റെ രുചിയും മണവും വ്യത്യാസപ്പെടുന്നതായി കാണാം. മിനറല്‍വാട്ടര്‍ നിര്‍മ്മാണത്തിനുവേണ്ടി ശേഖരിക്കുന്ന ജലത്തില്‍ അണുജീവികള്‍ ഉണ്ടായിരിക്കാം. അണുജീവികളെ നശിപ്പിച്ചാലും പിന്നീടും അണുജീവികളുടെ സാന്നിധ്യമുണ്ടാകാം. ആരോഗ്യവാന്മാരായ ആളുകളില്‍ ഇതുമൂലം വയറിന് ചെറിയ അസ്വസ്ഥത മാത്രമേ ഉണ്ടാകുന്നുളളൂവെങ്കില്‍ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന് നേരിയ തകരാറുളളവര്‍ക്ക് ഇത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. മഴവെളളം ശുദ്ധമായ ജലം മെല്‍ബോണിലെ മൊണാഷ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തില്‍, മഴവെളളസംഭരണിയില്‍ ശേഖരിച്ച മഴവെളളമാണ് കുടിക്കുവാന്‍ ഏറ്റവും അനുയോജ്യമായ ജലമെന്നാണ് പറയുന്നത്. വര്‍ഷങ്ങളായി നാം ഉപയോഗിച്ചുകൊണ്ടിരി ക്കുന്ന ജലം സുരക്ഷിതമല്ലെന്ന് ചിലര്‍ ചിന്തിക്കുമ്പോള്‍ ഒരു ആസ്ട്രേലിയന്‍ പഠനമനുസരിച്ച് മനുഷ്യാരോഗ്യത്തിന് ശുദ്ധീകരിക്കാത്ത മഴവെളളം യാതൊരു ഹാനിയും വരുത്തില്ലെന്നാണ് കണ്ടെത്തിയത്. ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ നിര്‍വ്വചന പ്രകാരം മിനറല്‍ വാട്ടര്‍ 250 പി.പി.എം (പാര്‍ട്സ് പെര്‍ മില്യന്‍) മിനറലുകള്‍ ലയിച്ചുചേര്‍ന്നിരിക്കുന്ന ജലമാണ്. സാങ്കേതികമായി പറഞ്ഞാല്‍ സ്വേദനപ്രക്രിയ നിര്‍വ്വഹിക്കുകയോ, രാസപ്രക്രിയയിലൂടെ മൃദുവാക്കുകയോ ചെയ്യാത്തിടത്തോളം കാലം ഭൂമിയില്‍ നിന്ന് നമുക്ക് ലഭിക്കുന്ന ജലം മിനറല്‍ വാട്ടര്‍ തന്നെയാണ്. രണ്ട് തലമുറകള്‍ക്ക് മുമ്പ് രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും കിണറ്റിലെ ധാതുലവണങ്ങളാല്‍ സമൃദ്ധമായ കുടിവെളളത്തെയായിരുന്നു ആശ്രയിച്ചിരുന്നത്. ബോട്ടില്‍ഡ് മിനറല്‍ വാട്ടറിന്റെ ചെലവ് ഒരു ബോട്ടില്‍ മിനറല്‍ വാട്ടറിന് ചെലവാകുന്ന തുകയുടെ നൂറിരട്ടിയാണ് ഉപഭോക്താവിന്റെ കൈയില്‍ നിന്നും കമ്പനികള്‍ വാങ്ങുന്നത്. 12 രൂപ വിലയുളള ഒരു കുപ്പി മിനറല്‍ വാട്ടറിന്റെ തൊഴില്‍ ചെലവ് മാറ്റിനിറുത്തിയാല്‍ വരുന്ന വില വെറും 25 പൈസ മാത്രമാണ്. ബോട്ടിലിന്റെ പുറത്ത് മിനറല്‍ വാട്ടര്‍ എന്ന ലേബല്‍തന്നെ അര്‍ത്ഥരഹിതമാണ്. നിയമമനുസരിച്ച് വില്‍പനയ്ക്കെത്തുന്ന മിനറല്‍ വാട്ടറില്‍ ധാതുലവണങ്ങളുടെ അളവ് എത്രയുണ്ടാകണമെന്ന് കൃത്യമായി പറയുന്നില്ല. News Courtesy: HealthwatchMalayalam http://www.healthwatchmalayalam.com/
 ( please visit the page for good reading )

ശനിയാഴ്‌ച, ഫെബ്രുവരി 02, 2013

മഡ് പഡ് ലിംഗ്

ചിത്രശലഭങ്ങള്‍ തങ്ങളുടെ ജീവിതദശയില്‍ വളര്‍ച്ചയ്ക്കാവശ്യമായ ലവണങ്ങള്‍ മണ്ണില്‍ നിന്നും വലിച്ചെടുക്കുന്നു... ഇതിനെ മഡ് പഡ് ലിംഗ് എന്നുപറയുന്നു... നീലഗിരി വനമേഖലയില്‍ നദിയോരത്തുനിന്നും പകര്‍ത്തിയ ചിത്രങ്ങള്‍...
to read more - click   Mud-puddling

വെള്ളിയാഴ്‌ച, ഫെബ്രുവരി 01, 2013

മൂപ്പില്‍ നായര്‍

മണ്ണാര്‍ക്കാട്ടെ ജന്‍മിയായിരുന്ന മൂപ്പില്‍ നായരുടെ പതിനാറ്കെട്ട് മാളിക.... ചിത്രങ്ങളിലൂടെ... ചിത്രങ്ങളില്‍ എന്‍ .പി . ജയന്‍ 9846772254 , ഷണ്‍മുഖന്‍ 9400671704 , അസീസ് 9846087031