ശനിയാഴ്‌ച, ജൂലൈ 20, 2013

വീണ്ടുമൊരു കൃഷിക്കാലം....
കടുത്തവേനലിനുശേഷം സമൃദ്ധമായി മഴ ലഭിച്ചതോടെ കൃഷിനിലങ്ങള്‍ സജീവമായിത്തുടങ്ങി... രണ്ടാംവിള നെല്‍കൃഷിയ്ക്കുള്ള നിലം ഒരുക്കല്‍ ജോലി നടക്കുന്ന കൂറ്റനാട് കോമംഗലത്ത് നിന്നുള്ള കാഴ്ചകള്‍.....

പെരുമുണ്ടി


കരുവാരക്കുരു ( പാണ്ട്യാലന്‍ കുരു )

ചിന്നമുണ്ടി    കളക്കൊക്ക്    പെരുമുണ്ടി


കളക്കൊക്ക്ചിന്നമുണ്ടി
ചിന്നമുണ്ടി


 

കഷണ്ടിക്കൊക്ക്


ചൊവ്വാഴ്ച, ജൂലൈ 16, 2013

പാടവരമ്പിലെ സ്കൂള്‍കുട്ടിക്കാലം

ഇന്നത്തെനഗരവല്‍കൃത ലോകത്തിലെ തിക്കുംതിരക്കും ഇല്ലാത്ത , പ്രശാന്തസുന്ദരമായ ഒരു പ്രദേശത്താണ് നാഗലശ്ശേരി ഗവണ്‍മെന്റ് ഹൈസ്കൂളിലെ എട്ടാം ക്ലാസ്സുകാരന്‍ അശ്വിന്‍കൃഷ്ണ താമസിയ്ക്കുന്നത്.നമ്മള്‍ കാണുന്നുണ്ട് നമ്മുടെ സ്കൂള്‍കുട്ടികള്‍ നഗരത്തിരക്കുകളിലെ റോഡുകളില്‍ സ്കൂള്‍വാഹനങ്ങളില്‍ തിക്കിത്തിരക്കി , വാടിക്കുഴഞ്ഞ്സഞ്ചരിയ്ക്കുന്നത്... എന്നാല്‍ അശ്വിന്‍ കൃഷ്ണ സഞ്ചരിയ്ക്കുന്നത് പ്രകൃതിയിലെ ശാന്തസുന്ദരയായ പ്രദേശത്തുകൂടിയാണ്...തോടും പാടവും പാടവരമ്പും തോടിന് കുറുകെയുള്ള പാലവും...
നമ്മുടെ ഭൂരിപക്ഷം കുട്ടികള്‍ക്കും അന്യമായ അനുഭവമാണ് ഇത്...അവരുടെ തോടും പാടവുമെല്ലാം എന്നേ പാഠപുസ്തകങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോയി......

( സ്ഥലം- കോമങ്ങലം / കൂറ്റനാട് / നാഗലശ്ശേരി പഞ്ചായത്ത് / ഒറ്റപ്പാലം താലൂക്ക് /പാലക്കാട് ജില്ല )

 വെള്ളിയാഴ്‌ച, ജൂലൈ 12, 2013

പാറ്റിയ കണ്ണന്‍

ഇത് മഴക്കാലം , പ്രകൃതി അതിന്റെ ആഘോഷത്തിലാണ്... ഇതാ കണ്ണന്‍ ( വരാല്‍ , ബ്രാല്‍ ) മീനിന് കുഞ്ഞുങ്ങളുണ്ടായിരിയ്ക്കുന്നു... സദാ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി കുഞ്ഞുങ്ങളുടെ കൂടെ സഞ്ചരിയ്ക്കുന്ന കണ്ണനെ കൂറ്റനാട്ട് വിളിയ്ക്കുന്നത് പാറ്റിയ കണ്ണന്‍ എന്നാണ്. കണ്ണന്‍ കുഞ്ഞുങ്ങളുടെ കുറച്ചുചിത്രങ്ങള്‍..
( കണ്ണന്‍ - http://ml.wikipedia.org/wiki/വരാല്‍
https://en.wikipedia.org/wiki/Channa_striata )

 video ...

വ്യാഴാഴ്‌ച, ജൂലൈ 11, 2013

കച്ചവടത്തിലെ കൃഷിമനസ്സ്

എ . വി. റഷീദ് , കൂറ്റനാട്ടെ പ്രമുഖ പച്ചക്കറി വ്യാപാരകുടുംബത്തിലെ അംഗം.... ഇദ്ദേഹത്തിന്റെ കുടുംബം 40 വര്‍ഷത്തോളമായി കൂറ്റനാട്ട് പച്ചക്കറി വ്യാപാരം നടത്തുന്നു. സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറിമുഴുവന്‍ മറ്റാരേക്കാളും കുറഞ്ഞ ചിലവില്‍ കടയില്‍ നിന്നും എടുത്ത് ഉപയോഗിയ്ക്കാന്‍ കഴിയുമെങ്കിലും റഷീദ് തനിയ്ക്കാവശ്യമുള്ള പച്ചക്കറി സ്വന്തം വീടിന്റെ ടെറസില്‍ കൃഷിചെയ്തുണ്ടാക്കുന്നു.കച്ചവടം ലാഭം , ലാഭം കച്ചവടം എന്ന സമവാക്യത്തില്‍ ജീവിതം തളച്ചിടുന്ന മുഖ്യധാരാ കച്ചവടക്കാരില്‍ നിന്നുംഏറെമാറിച്ചിന്തിയ്ക്കുകയാണ് റഷീദ്.ഈയൊരുകൊച്ചുകൃഷിയിടത്തില്‍ റഷീദും കുടുംബവും കണ്ടെത്തുന്നത് സാമ്പത്തിക ലാഭം മാത്രമല്ല... ആനന്ദം ,ആരോഗ്യം , നിര്‍വൃതി എന്നിവകൂടിയാണ്...പൂര്‍ണ്ണമായും ജൈവകൃഷിയിലൂടെ ഉത്പാദിപ്പിയ്ക്കുന്ന വിളകള്‍ അയല്‍പക്കങ്ങള്‍ക്ക് കൈമാറുന്നതിലും റഷീദും കുടുംബവും ആനന്ദം കണ്ടെത്തുന്നു... ഈയൊരുവികസനമാതൃകയാണ് നാം പ്രോത്സാഹിപ്പിയ്ക്കേണ്ടത്....(  റഷീദിന് ആശംസ അറിയിയ്ക്കൂ....മൊബൈല്‍ 9846316567 )


റഷിദ് തന്റെ കടയില്‍