തിങ്കളാഴ്‌ച, ജനുവരി 26, 2015

അബ്ദുറഹ്മാന്റെ മരങ്ങള്‍ വളരുന്നു...


-->
2014 ജൂണ്‍ മാസത്തില്‍ കൂറ്റനാട് തൃത്താല റോഡിലുള്ള അമാന കോംപ്ലക്സിന് മുന്നിലായി നട്ട മൂന്ന് തണല്‍മരങ്ങള്‍ വളര്‍ച്ചയുടെ മികച്ച ഘട്ടത്തില്‍ത്തന്നെയാണ് ഇപ്പോഴും ഉള്ളത്.അമാന കോംപ്ലക്സിന്റെ ഉടമയായ അബ്ദുറഹിമാന്റെ ആവശ്യപ്രകാരം കൂറ്റനാട്ടെ വൃക്ഷസംക്ഷണ സംഘടനയായ ജനകീയ കൂട്ടായ്മയാണ് മരങ്ങള്‍ നടാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയത്... മരങ്ങള്‍ നട്ടതിന് ശേഷം വളപ്രയോഗവും ഇപ്പോള്‍ വേനല്‍ ആരംഭിച്ചപ്പോള്‍( 2015 – ജനുവരി ) വെള്ളവും നല്‍കുന്നുണ്ട്... തന്റെ ഷോപ്പിംഗ് കോംപ്ലക്സിന് മുന്നില്‍ തണല്‍മരത്തെ വളര്‍ത്തിവലുതാക്കാന്‍ അബ്ദുറഹ്മാന്‍ സദാ ജാഗരൂകനാണ് ഷോപ്പിംഗ് കോംപ്ലക്സില്‍ ഗുരുജി ഹോട്ടല്‍ എന്ന കട നടത്തുന്ന രവിയേട്ടനും മരസംരക്ഷണത്തില്‍ അബ്ദുറഹിമാനോടൊപ്പമുണ്ട്to read more... click here...
മരങ്ങള്‍ക്ക് വളപ്രയോഗം

Copy and WIN : hhttp://bit.ly/copynwin

റഹ്മാന്‍ സ്പോണ്‍സര്‍ ചെയ്ത മരങ്ങള്‍‌ http://harithachintha.blogspot.in/2014/06/blog-post_27.html

മരങ്ങള്‍ക്ക് വളപ്രയോഗം  http://harithachintha.blogspot.in/2014/07/blog-post_27.html

മരങ്ങള്‍ക്ക് വളപ്രയോഗം

Copy and WIN : hhttp://bit.ly/copynwin
മരങ്ങള്‍ക്ക് വളപ്രയോഗം

Copy and WIN : hhttp://bit.ly/copynwin

 

മരങ്ങള്‍ക്ക് വളപ്രയോഗം

Copy and WIN : hhttp://bit.ly/copynwin
മരങ്ങള്‍ക്ക് വളപ്രയോഗം

Copy and WIN : hhttp://bit.ly/copynwin
മരങ്ങള്‍ക്ക് വളപ്രയോഗം

Copy and WIN : hhttp://bit.ly/copynwin


വ്യാഴാഴ്‌ച, ജനുവരി 22, 2015

പ്രദീപ് മാഷുടെ നാടന്‍ പശു


-->
യുവ കഥാകൃത്തും സ്കൂള്‍ അദ്ധ്യാപകനുമായ പ്രദീപ് മാഷുടെ നാടന്‍ പശുമോഹം സഫലമായി... കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തിനടുത്തുള്ള മടിക്കൈ പഞ്ചായത്തിലെ ബങ്കളത്തുനിന്നാണ് കഴിഞ്ഞദിവസം കാസര്‍കോട് നാടന്‍ ഡ്വാര്‍ഫ് ഇനത്തില്‍പ്പെട്ട നാടന്‍പശുവിനെ കൊണ്ടുവന്നത്... കൂറ്റനാട് കോമംഗലത്തുള്ള വീട്ടില്‍ സ്വന്തം ആവശ്യത്തിനുള്ള പച്ചക്ക റിവിളകള്‍ ചെറിയതോതില്‍ കൃഷിചെയ്യുന്ന മാഷ് അടുത്തിടെ അന്‍പതുകിലോയോളം ഭാരമുള്ള കപ്പ വിളയിച്ചത് വാര്‍ത്തയായിരുന്നു... കൂറ്റനാട് വട്ടേനാട് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ അദ്ധ്യാപകനായ ശ്രീ .എന്‍. പ്രദീപ്കുമാര്‍ രചിച്ച പുസ്തകങ്ങള്‍ ഇവയാണ് . (കഥാസമാഹാരങ്ങള്‍ )1 - ഒരു നിരൂപകന്റെ മരണവും അനുബന്ധ സാഹിത്യ സമീപനങ്ങളും 2 - പൂച്ച 3-കടല്‍ ഒരു കരയെടുക്കുന്നു 4-കൊങ്കണ്‍ കന്യാ എക്സ്പ്രസ്സ് 5 – അത്രയൊന്നും അസ്വാഭാവികമല്ലാത്ത ഒരു ദാമ്പത്യത്തെക്കുറിച്ച് 6 ( നോവല്‍ ) അച്ച്യുതം
N .Pradeep kumar mob – 944 75 85 398തിങ്കളാഴ്‌ച, ജനുവരി 12, 2015

ആറങ്ങോട്ടുകരയിലെ കൊയ്ത്തുത്സവം


കൃഷി,പരിസ്ഥിതി,നാടകം എന്നീ മേഖലകളില്‍ മികവാര്‍ന്ന ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിയ്ക്കുന്ന ആറങ്ങോട്ടുകര പാഠശാല തങ്ങള്‍ ജൈവകൃഷി നടത്തിയ 25 ഏക്കര്‍ നെല്‍വയലിലെ കൊയ്ത്ത് , കൊയ്ത്തുത്സവമായി നടത്തി
2015 ജനുവരി 9,10 തിയ്യതികളിലായി നടത്തിയ കൊയ്ത്തുത്സവത്തോടനുബന്ധിച്ച് സെമിനാറുകള്‍,ചര്‍ച്ചകള്‍,ക്ലാസ്സുകള്‍,കാര്‍ഷിക പ്രദര്‍ശനങ്ങള്‍ ,നാടകങ്ങള്‍,നാടോടി കലാരൂപങ്ങള്‍,ബാവുല്‍ സംഗീതം ,സോപാനസംഗീതം,നാടന്‍പാട്ട്,കഥകളി,നൃത്തരൂപങ്ങള്‍ തുടങ്ങി നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു
contact no-
നാരായണന്‍ ആറങ്ങോട്ടുകര 944 613 69 00 -
ശ്രീജ ആറങ്ങോട്ടുകര - 944 653 03 09