-->
യുവ
കഥാകൃത്തും സ്കൂള്‍ അദ്ധ്യാപകനുമായ
പ്രദീപ് മാഷുടെ നാടന്‍ പശുമോഹം
സഫലമായി... കാസര്‍കോട്
ജില്ലയിലെ നീലേശ്വരത്തിനടുത്തുള്ള
മടിക്കൈ പഞ്ചായത്തിലെ
ബങ്കളത്തുനിന്നാണ് കഴിഞ്ഞദിവസം
കാസര്‍കോട് നാടന്‍ ഡ്വാര്‍ഫ്
ഇനത്തില്‍പ്പെട്ട നാടന്‍പശുവിനെ
കൊണ്ടുവന്നത്... കൂറ്റനാട്
കോമംഗലത്തുള്ള വീട്ടില്‍
സ്വന്തം ആവശ്യത്തിനുള്ള
പച്ചക്ക റിവിളകള്‍ ചെറിയതോതില്‍
കൃഷിചെയ്യുന്ന മാഷ് അടുത്തിടെ
അന്‍പതുകിലോയോളം ഭാരമുള്ള
കപ്പ വിളയിച്ചത് വാര്‍ത്തയായിരുന്നു...
കൂറ്റനാട്
വട്ടേനാട് വൊക്കേഷണല്‍
ഹയര്‍സെക്കന്ററി സ്കൂള്‍
അദ്ധ്യാപകനായ ശ്രീ .എന്‍.
പ്രദീപ്കുമാര്‍
രചിച്ച പുസ്തകങ്ങള്‍ ഇവയാണ്
. (കഥാസമാഹാരങ്ങള്‍
)1 - ഒരു
നിരൂപകന്റെ മരണവും അനുബന്ധ
സാഹിത്യ സമീപനങ്ങളും 2
- പൂച്ച 3-കടല്‍
ഒരു കരയെടുക്കുന്നു 4-കൊങ്കണ്‍
കന്യാ എക്സ്പ്രസ്സ് 5
– അത്രയൊന്നും
അസ്വാഭാവികമല്ലാത്ത ഒരു
ദാമ്പത്യത്തെക്കുറിച്ച് 6
( നോവല്‍ )
അച്ച്യുതം
N .Pradeep kumar mob – 944 75 85 398
അദ്ധ്യാപകനുംഎഴുത്തുകാരനും,കൃഷിക്കാരനും, വളര്‍ത്തുമൃഗസ്നേഹിയുമായ ശ്രീ.പ്രദീപ്കുമാര്‍ മാഷെ പരിചയപ്പെടുത്തിയത് നന്നായി.മാതൃകാപരമായ ജീവിതം നയിക്കുന്ന മാഷിനും,ശ്രീ.ഷിനോജേക്കബ്കൂറ്റനാടിനും ആശംസകള്‍.
മറുപടിഇല്ലാതാക്കൂപണ്ട് കാലത്ത് ഉള്ള നാടൻ പശുക്കൾ.ചെറിയ പശുക്കൾ.അസുഖം ഒന്നും വരില്ല. അധികം തീറ്റി വേണ്ട. പരിപാലിയ്ക്കാൻ എളുപ്പം. ഇരുന്നാഴി യോ മുന്നാഴിയോ പാൽ മാത്രം. അതാ വരുന്നു ധവള വിപ്ലവത്തിന്റെ ഭാഗമായി കൂടുതൽ പാലിന് വേണ്ടി സിന്ധി, ജേഴ്സി, സ്വിസ് ബ്രൌണ്‍ തുടങ്ങിയ ഇനങ്ങൾ. പിന്നെ ക്രോസ് ബ്രീഡ് ചെയ്തു അങ്ങിനെ നമ്മുടെ നാടൻ പശുക്കൾ അന്യം നിന്നു.
മറുപടിഇല്ലാതാക്കൂവീട്ടിൽ പണ്ട് എപ്പോഴും മൂന്നാല് പശുക്കൾ കാണും.കറക്കുന്നതും അല്ലാത്തതും കൂടെ കുട്ടികളും.അവ വളർന്ന് പശുക്കളാകും. കുറച്ചു പുല്ല്,വൈക്കോൽ, ചക്ക, കാടി,കഞ്ഞി വെള്ളം,തവിട് ,അങ്ങിനെ വീട്ടിൽ ഉണ്ടാകുന്നതൊക്കെ മതി.
ഇപ്പോഴിതാ പ്രദീപ് കുമാർ മാഷിനെ പ്പോലെ നാട്ടു സ്നേഹികൾ വീണ്ടും നമ്മുടെ തനതായ പശുക്കളെ വളർത്തി പൈതൃകം കാക്കുന്നു. മാഷിന് അഭിനന്ദനങ്ങൾ. ഷിനോയ്ക്കും.
ഞാൻ ഷിബു. സി.വി.വികാസ് പീഡിയ മലയാളം സ്റ്റേറ്റ് കോഡിനേറ്റർ '9656347995 എന്ന നമ്പറിലേക്ക് ഒന്ന് വിളിക്കാമോ?
മറുപടിഇല്ലാതാക്കൂ