തിങ്കളാഴ്‌ച, ജൂലൈ 28, 2014

കരനെല്‍കൃഷി

 പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂരില്‍ റോഡരുകിലുള്ള മൂന്ന് എക്കര്‍ പറമ്പില്‍ കരനെല്ല് കൃഷിചെയ്തിരിയ്ക്കുന്നു.. കൃഷിക്കാര്‍ക്ക് അഭിവാദ്യങ്ങള്‍....









ഞായറാഴ്‌ച, ജൂലൈ 27, 2014

മരങ്ങള്‍ക്ക് വളപ്രയോഗം

കൂറ്റനാട്ടെ വൃക്ഷ സംരക്ഷണ സംഘടനയായ ജനകീയ കൂട്ടായ്മ ഈ വര്‍ഷം കൂറ്റനാട് തൃത്താല റോഡില്‍ അമാന ഷോപ്പിംഗ് കോംപ്ലക്സിന് മുന്നില്‍ നട്ട വൃക്ഷത്തൈകള്‍ക്ക് വളപ്രയോഗം നടത്തുന്ന ജനകീയ കൂട്ടായ്മ കണ്‍വീനര്‍ ഷണ്‍മുഖേട്ടന്‍.... ഷണ്‍മുഖേട്ടനെക്കുറിച്ച് കൂടുതല്‍ വായിയ്ക്കുന്നതിന് ... ക്ലിക്ക് ചെയ്യൂ...

( വൃക്ഷസ്നേഹിയായ ഷണ്‍മുഖേട്ടന്‍http://harithachintha.blogspot.in/2010/04/blog-post_27.html )










ചൊവ്വാഴ്ച, ജൂലൈ 22, 2014

മരത്തിന് പരുക്ക്


കൂറ്റനാട്ടെ വൃക്ഷ സംരക്ഷണ സംഘടനയായ ജനകീയ കൂട്ടായ്മ 2009 ല്‍ കൂറ്റനാട് സെന്ററില്‍ ഗുരുവായൂര്‍ റോഡ് ബസ് വെയ്റ്റിംഗ് ഷെഡ്ഡിന് പിന്നിലായി നട്ട ഉങ്ങ് മരത്തിന്റെ വലിയ കൊമ്പ് ഒടിഞ്ഞുവീണു...കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലാണ് കൊമ്പ് ഒടിഞ്ഞത്... 2009 മുതല്‍ നടത്തിയ നിരന്തര പരിചരണത്തിന്റേയും സംരക്ഷണത്തിന്റേയും ഫലമായി ഈ ഉങ്ങ് മരം അത്യാവശ്യം തണല്‍ തരുന്ന വലിയ മരമായി മാറിയിരുന്നു...










ശനിയാഴ്‌ച, ജൂലൈ 19, 2014

ഞങ്ങള്‍ പത്തായം നന്നാക്കിയെടുത്തു

 വര്‍ഷങ്ങളായി കേടുവന്ന് ഉപയോഗിയ്ക്കാതിരുന്ന പത്തായം ഞങ്ങള്‍ നന്നാക്കിയെടുത്തു... മൂന്നുകള്ളി പത്തായത്തില്‍ മൂന്നുതരം നെല്‍വിത്തും നിറച്ചു... കുറുവ , ചെങ്കഴമ, വെള്ളംതാങ്ങി...
കവിയും എഴുത്തുകാരനും മരപ്പണിക്കാരനുമായ രാജേഷ് നന്തിയംകോടാണ് പത്തായത്തിന് ആവശ്യമായ റിപ്പയറിംഗ് നടത്തിയത്... കവി കൂലിയായി കൈപ്പറ്റിയത് അഞ്ച് പറ നെല്ലാണ്
( രാജേഷ് നന്തിയംകോടിന്റെ കൃതികള്‍ - ബ്ലാക്ക് ആന്റ് വൈറ്റ് , കറന്റ് പേടി , ശ്വാസം ,
എഫ് ഐ ആര്‍ )