ബുധനാഴ്‌ച, ഫെബ്രുവരി 24, 2010

വംശ ശുദ്ധീകരണത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍...


ഹരിത വിപ്ലവത്തോടൊപ്പം വന്ന ധവളവിപ്ലവം തനത് ഭാരതീയ ഇനം പശു വര്‍ഗ്ഗങ്ങളെ ഇല്ലാതാക്കി ....
കൂടുതല്‍ പാല്‍ നല്‍കില്ലെന്ന കാരണത്താല്‍ മൃഗ സംരക്ഷണക്കാര്‍ നാടന്‍ പശുക്കളെ തെരഞ്ഞുപിടിച്ച് സങ്കരയിനങ്ങളാക്കി . ആരെങ്കിലും നാടന്‍ മൂരികളെ വളര്‍ത്തിയാല്‍ അവരെ ജയിലിലടയ്ക്കാനും മൂരികളുടെ വരിയുടയ്ക്കാനും നിയമമുണ്ടാക്കി ....
ധവളപിപ്ലവക്കാര്‍ ഗ്രാമങ്ങള്‍തോറും കയറിയിറങ്ങി , നാടന്‍ പശുക്കളുടെ ഗര്‍ഭപാത്രത്തിലയ്ക്ക് വിദേശകാളകളുടെ ബീജം നിറച്ചുകൊടുത്തു .... അങ്ങിനെ പശുക്കള്‍ക്ക് സെക്സ് എന്നത് , മൃഗഡോക്ടറുടെ കൈ എന്നതാക്കി മാറ്റി .ഗ്രാമങ്ങളിലെ ആര്‍ത്തിമൂത്ത നവീന ക്ഷീരകര്‍ഷകര്‍കൂടി ഒത്തുപിടിച്ചതോടെ ശാസ്ത്രജ്ഞന്‍മാരുടെ തൊപ്പിയില്‍ പൊന്‍തൂവല്‍ ചാര്‍ത്തപ്പെട്ടു.
എന്നാല്‍ മടിയന്‍മാരും കള്ളപ്പണിക്കാരും എല്ലായിടങ്ങളിലും ഉള്ളതിനാല്‍ , ഒറ്റപ്പെട്ട മലയോരങ്ങളിലും ഉള്‍പ്രദേശങ്ങളിലും ഉള്ള കുറച്ച് നാടത്തിക്കുട്ടികള്‍ രക്ഷപ്പെട്ടു .... വിദേശ കാളയുടെ ബീജം കുപ്പിയിലാക്കി മലകയറിയും നീണ്ടനാട്ടുവഴികള്‍ താണ്ടിയും സഞ്ചരിയ്ക്കണമെന്നതിനാല്‍ ധവളവിപ്ലവക്കാരുടെ കൂലിത്തൊഴിലാളികള്‍ മടിപിടിച്ചിരുന്നു . അവര്‍ കള്ളക്കണക്കെഴുതി മേലാവിലേയ്ക്ക് കൊടുത്തു തൃപ്തിയടഞ്ഞു .തന്‍മൂലം നമ്മുടെ ഒറ്റപ്പെട്ട ചില ഗ്രാമങ്ങളില്‍ പാലക്കാട്നാടന്‍ , കാസര്‍കോട്നാടന്‍ , വെച്ചൂര്‍ , ഹില്‍ഡ്വാര്‍ഫ് ഇനങ്ങള്‍ എന്നിവ അവശേഷിച്ചു .
അടുത്തിടെ കേരളത്തിലെ ഒരു വനമേഖലയില്‍ ചെന്നപ്പോള്‍ അവിടെ ഗ്രാമീണര്‍ വളര്‍ത്തുന്ന നാടന്‍ പശുക്കളേയും മൂരികളേയും കാണാന്‍ ഇടയായി . മൂക്കകയറില്ല , കഴുത്തില്‍ കയറോ മറ്റു ബന്ധനങ്ങളോ ഇല്ല .... അവ സ്വതന്ത്രമായി മേഞ്ഞുനടക്കുന്നു .... വൈകുന്നേരം തൊഴുത്തുകളിലേയ്ക്ക് മടങ്ങിപ്പോകുന്നു....
ഈ നല്ല കാഴ്ച തിരിച്ചുപിടിയ്ക്കാനാവുമോ.....









ഞായറാഴ്‌ച, ഫെബ്രുവരി 14, 2010

കൂറ്റനാട്ടെ തൈമരങ്ങള്‍ വാടില്ല...


കൂറ്റനാട്ടെ തണല്‍ വൃക്ഷസംരക്ഷണത്തിനായുള്ള ഞങ്ങളുടെ സംഘടനയായ ജനകീയ കൂട്ടായ്മ ഈ വേനലില്‍ തണല്‍ മരങ്ങള്‍ സംരക്ഷിക്കുന്നതിനായി വേനല്‍ക്കാല ജലസേചന പദ്ധതി തുടങ്ങി.

2009 ജൂണ്‍ 5 ന് , ലോക പരിസ്ഥിതി ദിനത്തില്‍ തൃത്താല എം എല്‍ എ ശ്രീ ടി പി കുഞ്ഞുണ്ണിയാണ് കൂറ്റനാട്ടെ തണല്‍ മര നടല്‍ പരിപാടി ഉദ്ഘാടനം ചെയ്തത് . അദ്ദേഹം നട്ട ഉങ്ങിന്‍ തൈ ഇപ്പോള്‍ ഏഴ് അടിയോളം ഉയരത്തില്‍ വളര്‍ന്നുനില്‍ക്കുന്നു . ഈ തൈയിെന്‍റ പൂര്‍ണ്ണ സംരക്ഷണം , തൊട്ടടുത്ത് മുറുക്കാന്‍ കട നടത്തുന്ന രാജന്‍ പെരുമണ്ണൂരാണ് നടത്തുന്നത് . ത െന്‍റ കടയിലെ ആവശ്യശേഷമുള്ള വെള്ളം ഇദ്ദേഹം ഉങ്ങിന്‍ ചെടിയ്ക്ക് ഒഴിയ്ക്കുന്നു ....

കൂറ്റനാട്ട് ഞങ്ങള്‍ നട്ടത് 116 തൈകളാണ് , ഇതിനെല്ലാം ഒരു വേനല്‍ക്കാലത്തെങ്കിലും വെള്ളം നനയ്ക്കുക എന്നത് ശ്രമകരമായ ജോലിയാണ് ... എന്നാല്‍ കൂട്ടായ്മയുടെ മുഖ്യ പ്രവര്‍ത്തകനായ ഷണ്‍മുഖേട്ട െന്‍റ പ്രയത്ന ഫലമായി ഷാലിമാര്‍ എന്ന പുതിയതായി തുടങ്ങിയ വീല്‍ അലൈന്‍മെന്‍റ് സ്ഥാപനക്കാരെക്കൊണ്ട് രണ്ട് ഫൈബര്‍ ടാങ്കുകള്‍ സ്പോണ്‍സര്‍ ചെയ്യിച്ചു. കൂട്ടായ്മയുടെ മറ്റൊരു പ്രവര്‍ത്തകനായ പല്ലീരി സന്തോഷ് പ്ലംബിങ്ങ് ജോലി ചെയ്ത് ഇതില്‍ പൈപ്പും മറ്റും ഘടിപ്പിച്ചു .

ഇപ്പോള്‍ പെട്ടി ഓട്ടോറിക്ഷയില്‍ വീപ്പകള്‍ കയറ്റിവച്ച് ചെടികള്‍ക്ക് ചുവട്ടില്‍ എത്തി വെള്ളം ബക്കറ്റില്‍ നിറച്ച് ചെടികള്‍ക്ക് ഒഴിയ്ക്കുന്നു .ഒരു ദിവസം ആവശ്യമായ 1200 ലിറ്റര്‍ വെള്ളം സംഭാവന ചെയ്യുന്നത് കൂട്ടായ്മയുടെ മറ്റൊരു പ്രവര്‍ത്തകനായ കെ വി സുബൈറാണ് .

ഈ വേനല്‍ കടന്നു കിട്ടിയാല്‍ , നാളത്തെ തലമുറയ്ക്കുവേണ്ടി ചെയ്യുന്ന വലിയൊരുകാര്യമാണിതെന്ന് ഞങ്ങള്‍ക്ക് ഉത്തമ ബോധ്യമുണ്ട്...

കൂട്ടായ്മയുടെ മറ്റുപ്രവര്‍ത്തകരായ ജിതിന്‍, കെ വി നാരായണന്‍ ,സി എസ് ഗോപാലന്‍ , ഫോറസ്റ്റര്‍ മണി , ഇ എം ഉണ്ണികൃഷ്ണന്‍ , പിവി ഇബ്രാഹിം എന്നിവരും ഈ പരിപാടിയില്‍ ശക്തമായി കൂടെയുണ്ട്...

( ജൂണ്‍ മാസത്തില്‍ മരങ്ങള്‍ നട്ടതിനെപ്പറ്റി വായിയ്ക്കുവാന്‍ ഇവിടെ അമര്‍ത്തുക )

ശനിയാഴ്‌ച, ഫെബ്രുവരി 06, 2010

ക്യാമറ പ്രകൃതിയിലേയ്ക്ക് ഫോക്കസ് ചെയ്ത ഒരാള്‍...


വിശ്വനാഥന്‍ കൂറ്റനാട്..., ജീവിതമാര്‍ഗ്ഗമായി ക്യാമറ കയ്യിലെടുക്കുംപോള്‍ ക്യമറയില്‍ പതിയുന്നത് തത്വചിന്തകൂടിയാണ് .താന്‍ ജീവിയ്ക്കന്ന പ്രകൃതിയുടെ നാശവും അതിലുള്ള വേദനയും അല്‍പ്പം ചില തിരിച്ചുവരവുകളും വിശ്വനാഥന്‍റെ ക്യാമറ ഒപ്പിയെടുത്തിരിയ്ക്കന്നു .

കിട്ടാവുന്ന സമയങ്ങളിലൊക്കെ പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളും സാമൂഹ്യ പ്രവര്‍ത്തനങ്ങളും ചെയ്യുന്ന വിശ്വനാഥന്‍ ഫോട്ടോഗ്രാഫി മേഖലയിലെത്തിയിട്ട് 20 വര്‍ഷം കഴിഞ്ഞു. ബ്ലാക്ക് & വൈറ്റ് കാലഘട്ടം മുതല്‍ക്ക് ഫോട്ടോഗ്രാഫിയിലെ ആധുനിക ഡിജിറ്റല്‍ കാലഘട്ടം വരെ ഒപ്പം സഞ്ചരിച്ച വിശ്വനാഥന്‍, പക്ഷേ മനസ്സിനെ ആധുനികതയ്ക്കടിയറവ് വെയ്ക്കാന്‍ തയ്യാറായില്ല ..

സാധാരണക്കാരനായ ഒരു മനുഷ്യന്‍ കാണുന്ന കാഴ്ചകളല്ല ഒരു ഫോട്ടോഗ്രാഫര്‍ കാണേണ്ടതെന്ന് വിശ്വനാഥന്‍റെ ചിത്രങ്ങള്‍ തെളിയിയ്ക്കുന്നു.

ആധുനിക ലോകത്തിന്‍റെ തിരക്കിനിടയിലും കപടതകള്‍ക്കിടയിലും അല്‍പ്പം വേറിട്ടുനിന്ന് തന്‍റേതായ വഴി തേടുകയാണ് ഇയാള്‍......

മുന്നോട്ടുള്ള വഴികളില്‍ കല്ലും മുള്ളും
നിറഞ്ഞിരിയ്ക്കാമെങ്കിലും വിജയം ആശംസിയ്ക്കട്ടേ......


വിലാസം,

വിശ്വനാഥന്‍ കൂറ്റനാട്
കള്ളിവളപ്പില്‍ വീട്
തൊഴുക്കാട്
കൂറ്റനാട് പിഒ
679533
പാലക്കാട് ജില്ല
കേരളം.
മൊബൈല്‍ - 9946671746
വിശ്വനാഥന്‍റെ കുറച്ച് ചിത്രങ്ങള്‍ ബ്ലോഗ് സുഹൃത്തുക്കള്‍ക്കായി ചേര്‍ക്കുന്നു....




















































.