ബുധനാഴ്‌ച, സെപ്റ്റംബർ 09, 2009

കൂറ്റനാട്ടെ മരം നടല്‍

2008 ജൂണ്‍ മാസത്തില്‍ കൂറ്റനാട്ടെ എളവാതില്‍ക്കല്‍ ക്ഷേത്രമൈതാനത്ത് മരങ്ങള്‍ നട്ടുപിട്പ്പിച്ചുകൊണ്ടാണ് ഞങ്ങളുടെ മരം നടല്‍ പരിപാടി ആരംഭിച്ചത് . ഞാനും പല്ലീരി സന്തോഷും ആയിരുന്നു തുടക്കക്കാര്‍. ക്രമേണ ഇത് വളര്‍ന്ന് റോഡരുകില്‍ മരങ്ങള്‍ നടലിലെത്തി . ഇരുമ്പുകൊണ്ടുള്ള ട്രീഗാര്‍ഡ് ഒരെണ്ണത്തിന് 250 രൂപ സ്പോണ്‍സര്‍ഷിപ്പ്നാട്ടുകാരില്‍ നിന്നും ലഭിച്ചപ്പോള്‍ ഇത് വലിയൊരു പരിപാടിയായി മാറി . തൃത്താല ബ്ളോക്ക് സോഷ്യല്‍ ഫോറസ്ട്രിയുടെ ചുമതലക്കാരനായ മണി ഫോറസ് റ്ററും കെ വി നാരായണനെപ്പോലെയുള്ള സുഹൃത്തുക്കളും കൂടിച്ചേര്‍ന്നപ്പോള്‍ 2008 ല്‍ 70 ഓളം മരങ്ങള്‍ നട്ടുപിടിപ്പിച്ച് വലുതാക്കി . ഇതിന്റെ വിജയത്തെത്തുടര്‍ന്ന് 2009 ല്‍ കൂറ്റനാട് സെന്റര്‍ കേന്ദ്രീകരിച്ച് ജനകീയ കൂട്ടായ്മ എന്നപേരില്‍ വിപുലമായ കമ്മറ്റി രൂപീകരിക്കുകയും 100 മരങ്ങള്‍ വച്ചുപിടിപ്പിക്കുക എന്ന ദൌത്യം ഏറ്റെടുക്കുകയും ചെയ്തു. പൊതുപ്രവര്‍ത്തകന്‍ കൂടിയായ ഷണ്‍മുഖന്‍ ആണ് പരിപാടിക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നത് 2009 ജൂണ്‍ 5 ന് തൃത്താല എം എല്‍ എ ശ്രീ ടി പി കുഞ്ഞുണ്ണി ഈ പരിപാടി മരം നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു എം കെ പ്രദീപ് , കെ പി ആര്‍ എന്നിവര്‍ ഇതില്‍ പങ്കെടുത്തു . ഇതിനായുള്ള ട്രീ ഗാര്‍ഡുകള്‍ 300 രൂപ നിരക്കില്‍ സുമനസുക്കള്‍ സ്പോണ്‍സര്‍ ചെയ്തു ഈ പരിപാടിക്ക് ജനങ്ങളുടെ അംഗീകാരം നല്ലവണ്ണം ലഭിച്ചു . 100 മരങ്ങള്‍ എന്നത് 114 എന്നതായി മാറി വരും വര്‍ഷങ്ങളില്‍ ഇതിന്റെ തുടര്‍ച്ചനിര്‍വ്വഹിക്കണം ജനകീയ കൂട്ടായ്മയിലെ മറ്റംഗങ്ങള്‍ - സി എസ് ഗോപാലന്‍ , പിവി ഇബ്രാഹിം ,കെവിസുബൈര്‍ ഇഎം ഉണ്ണികൃഷ്ണന്‍ , ഗിരീഷ് , രാജന്‍, ജിതിന്‍



















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ