വ്യാഴാഴ്‌ച, സെപ്റ്റംബർ 03, 2009

ചാലിയാര്‍

ജലസാന്നിദ്ധ്യത്താല്‍ വടക്കന്‍ കേരളത്തിലെ പ്രധാനപ്പെട്ട ഒരു പുഴയാണ് ചാലിയാര്‍ . മലപ്പുറം കോഴിക്കോട് ജില്ലകളിലൂടെ ഒഴുകുന്ന ചാലിയാര്‍ ഉത്ഭവ്ക്കുന്നത് സമുദ്രനിരപ്പില്‍ നിന്നും 2066 മീറ്റര്‍ ഉയരത്തിലുള്ള ഇലമ്പേരിക്കുന്നുകളില്‍ നിന്നുമാണ് . ഒരുകാലത്ത് നിരവധി വ്യവസായശാലകള്‍ ചാലിയാറിന്റെ തീരത്ത് പ്രവര്‍ത്തിക്കുകയും ചാലിയാറിനെ വിഷമയമാക്കുകയും ചെയ്തു (.ഉദാ; ഗ്വാളിയര്‍ റയോണ്‍സ് )കാലങ്ങള്‍ നീണ്ട ജനകീയ മുന്നേറ്റന്നങ്ങളിലൂടെ ചാലിയാറിനെ കുറച്ചെങ്കെലും വീണ്ടെടുക്കാന്‍ കഴിഞ്ഞു പുന്നപ്പുഴ , കുറുമ്പന്‍പുഴ , ചെറുപുഴ , ഇരിത്തിപ്പുഴ , കാഞ്ഞിരപ്പുഴ , വാടപ്പുറംപുഴ , പാണ്ടിയാര്‍ , ഇരുനെല്ലിപ്പുഴ എന്നിവ ചാലിയാറിന്റെ പോഷകപുഴകളാണ് നിലമ്പൂരില്‍ നിന്നും എടുത്തതാണ് ചാലിയാറിന്റെ ഈ ചിത്രം . പശ്ചാത്തലത്തില്‍ കാണുന്നത് മലപ്പുറം , കോഴിക്കാട് , വയനാട് ജില്ലകളുടെ അതിര്‍ത്തിയിലുള്ള വെള്ളേരി മലയാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ