ബുധനാഴ്‌ച, സെപ്റ്റംബർ 09, 2009

പാവം പെരുമ്പാമ്പുകള്‍

നാട്ടില്‍ ഇന്ന് മിക്കയിടത്തും ആളുകള്‍ പെരുമ്പാമ്പുകളെ പിടികൂടിയതായുള്ള പത്രവാര്‍ത്തകള്‍ കാണുന്നു . യഥാര്‍ത്ഥത്തില്‍ പെരുമ്പാമ്പ് ഇന്നൊരു കാട്ടുപാമ്പാല്ലാതായി മാറിയിരിക്കുന്നു നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പെരുമ്പാമ്പ് വംശവര്‍ദ്ധനവ് നടത്തി സുഖമായി ജീവിച്ചുവരുന്നുണ്ട് .പെരുമ്പാമ്പിന് ഒളിച്ചിരിക്കാന്‍ ഇല്ലാതായി മാറിയതും മനുഷ്യന്‍ ഏത്നേരത്തും പുറത്തിറങ്ങി നടക്കുന്നതും പെരുമ്പാമ്പുകളും മനുഷ്യനും തമ്മില്‍ കണ്ടുമുട്ടാനിടയാക്കുന്നു. രാത്രിയില്‍ ടോര്‍ച്ച് വെളിച്ചത്തിലോ വാഹനവെളിച്ചത്തിലോ ഇര തേടാനിറങ്ങുന്ന പെരുമ്പാമ്പുകളെ മനുഷ്യന്‍ കാണുന്നു , ഇത് അവയെ പിടികൂടാനും ഇടയാക്കുന്നു . പുറത്തറിയുന്ന കേസുകളിലെല്ലാം പാമ്പുകള്‍ വനത്തില്‍ സ്വതന്ത്രരാക്കപ്പെടാറുണ്ട് , എന്നാല്‍ പുറത്തറിയാത്തവയില്‍ പാമ്പുകള്‍ കൊലചെയ്യപ്പെടുന്നു . യഥാര്‍ത്ഥത്തില്‍ പെരുമ്പാമ്പുകള്‍ക്ക് ചേരയുടെ സ്ഥാനം കൊടുക്കണം , നിരുപദ്രവി എന്ന അംഗീകാരം ലഭിക്കണം , സ്വീകാര്യത ഉണ്ടാവണം .വല്ല തുരപ്പനെയോ തവളയെയോ തിന്ന് ഇവയും പിഴച്ചുപോട്ടേ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ