നമുക്കുചുറ്റും ധാരാളം കുഞ്ഞു ജീവികള്‍ ഉണ്ട് .
ഒരു പ്രകൃതിനിരീക്ഷണത്തിനോ വലിയൊരു വനയാത്രക്കോ പോകാതെതന്നെ നമ്മെ കാഴ്ചയുടെ ലോകത്തിലെ വിസ്മയങ്ങള്‍ കാട്ടിത്തരാന്‍ ഈ കുഞ്ഞുജീവികള്‍ക്കാവും . കൃഷിയിലെ കീടങ്ങളെ നിയന്ത്രിച്ചും മറ്റു പലതരത്തിലുള്ള ഉപകാരങ്ങള്‍ ചെയ്തും നമ്മോടൊപ്പമുള്ള ഇവരെ നാം പരിഗണിക്കാറേയില്ല . നമുക്ക് ഫലം തരാന്‍ പൂക്കളില്‍ പരാഗണം നടത്തിയും , മണ്ണിനെ വളക്കൂറുള്ളതാക്കാന്‍ വിഘാടക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും ഇവരിവിടെ ഉണ്ട് . ആധുനികമനുഷ്യന്‍ ഒന്നിലും തൃപ്തി വരാതെ വീണ്ടും വീണ്ടും ആഗ്രഹങ്ങളുമായി മുന്നോട്ട് പായുമ്പോള്‍ തങ്ങളുടെ ചെറിയലോകത്ത് എല്ലാം ആസ്വദിച്ച് ജീവിക്കുന്ന ഇവര്‍ നമുക്ക് മാതൃകയാണ്
"ഞാന്‍ ആ കൊച്ചുകുട്ടിയുടെ കാലടികളെ പിന്തുടരാന്‍...."
മറുപടിഇല്ലാതാക്കൂഷിനോ,
ഉള്ളില്‍ ഒരു പച്ച ഞരമ്പെങ്കിലും തുടിക്കുന്നവര്‍ക്ക് താങ്കളുടെ ബ്ലോഗ് വളരെ ഇഷ്ടപ്പെടും തീര്‍ച്ച.