ഞായറാഴ്‌ച, സെപ്റ്റംബർ 06, 2009

കരിമ്പന

ഉച്ചവെയിലില്‍ തലയെടുപ്പോടെ നിന്നിരുന്ന പാലക്കാടന്‍ കരിമ്പനകള്‍ അപ്രത്യക്ഷമാവുന്നു . ആധുനിക കമ്പോളവ്യവസ്ഥയില്‍ ലാഭം നോക്കിയുള്ള കൃഷിക്ക് മാത്രം സ്ഥാനം ലഭിക്കുമ്പോള്‍ കരിമ്പന പടിക്ക്പുറത്തായി . അത്യന്താധുനിക കൃഷിശാസ്ത്രജ്ഞന്‍മാരുടെ ഗവേഷണങ്ങളില്‍ , കരിമ്പനയില്‍ നിന്നും ലാഭം കുറവെന്നറിസല്‍ട്ട്ലഭിച്ചപ്പോള്‍ , ഒരു തലമുറയുടെ നൊങ്ക് , പൊങ്ങ് , കൂമ്പ് എന്നീ ഭക്ഷണവിഭവങ്ങള്‍ ഇല്ലാതായി മാറി . കാരണം ആധുനികന് രാസവളവും കീടനാശിനിയുമില്ലാത്ത കൃഷിയില്ലല്ലോ നമുക്ക് കരിമ്പനകളെ ഇനി സാഹിത്യകൃതികളില്‍ മാത്രം വായിക്കാം . പുര കെട്ടിമേയാനോ തൊഴുത്തു നിര്‍മ്മാണത്തിനോ കരിമ്പന വേണ്ട . കുടിയന്‍മാര്‍ സ്കോച്ചിലേക്കും നിറം ചേര്‍ത്ത മോര്‍ച്ചറി സ്പിരിറ്റിലേക്കും മാറിയപ്പോള്‍ കരിമ്പനക്കള്ളിനും ആളില്ലാതായി . പനഞ്ചക്കര ഒരു മധുര സ്മരണ മാത്രമായി മാറി .അവസാനത്തെ കരിമ്പന കൂടി വെട്ടിമാറ്റപ്പെടുമ്പോള്‍ പനങ്കൂളനും റെഡ് ഡാറ്റാ ബുക്കിലേക്ക ചേര്‍ക്കപ്പെടും

1 അഭിപ്രായം:

  1. "ഞാന്‍ ആ കൊച്ചുകുട്ടിയുടെ കാലടികളെ പിന്തുടരാന്‍...."

    ഷിനോ,

    ഉള്ളില്‍ ഒരു പച്ച ഞരമ്പെങ്കിലും തുടിക്കുന്നവര്‍ക്ക് താങ്കളുടെ ബ്ലോഗ് വളരെ ഇഷ്ടപ്പെടും തീര്‍ച്ച.

    മറുപടിഇല്ലാതാക്കൂ