ബുധനാഴ്‌ച, സെപ്റ്റംബർ 09, 2009

ഫോറസ് റ്റ് ഗാര്‍ഡ്


വികസനം അതിന്റെ പരകോടിയിലെത്തി നില്‍ക്കുന്ന ഇക്കാലത്ത് വനം സംരക്ഷിക്കാന്‍ ശക്തമായ നിയമങ്ങളോടെ ഒരു കേന്ദ്ര ഗവണ്‍മെന്റ് ഇവിടെ ഇല്ലായിരുന്നുവെങ്കില്‍ നമുക്ക് മറ്റൊരു സഹാറാ രൂപീകരണത്തിന് സാക്ഷ്യം വഹിക്കാമായിരുന്നു . വനസംരക്ഷണത്തിന് ശക്തമായ നിയമങ്ങളുണ്ടെങ്കിലും പരിപാലനത്തിന് ആവശ്യമായ ആളും അര്‍ത്ഥവും ഇല്ലാത്ത അവസ്ഥയാണിന്നുള്ളത് .ഫോറസ്റ് ഗാര്‍ഡുമാരായി നിയമിക്കപ്പെടുന്ന ഭൂരിഭാഗം പേരും മറ്റു തൊഴില്‍ തേടിപ്പോവുന്നു .പട്ടണങ്ങളില്‍ ജനിച്ച് , ജീവിച്ച് , പി എസ് സി യുടെ മത്സരപ്പരീക്ഷയില്‍ ജേതാവായി വരുന്ന ഒരാള്‍ക്ക് കാടിനെ ഒരുതരിമ്പും ഇഷ്ടമുണ്ടാവണെമെന്നില്ല . അത് ഒരു സര്‍ക്കാര്‍ ജോലി മാത്രമായി മാറുന്നു . തന്‍മൂലം വനപാലകന്‍ ഓഫീസിലും വനത്തില്‍ കള്ളന്‍മാരും എന്നതാണ് സ്ഥിതി
ഇത് മാറാന്‍ വനപാലകരുടെ ജോലി ആദിവാസികള്‍ക്കും വനാതിര്‍ത്തിയിലെ യുവാക്കള്‍ക്കും നല്‍കണം കാരണം അവര്‍ക്ക് വനത്തെ അറിയാം .ഇത് പൂര്‍ണ്ണമായും ഇവര്‍ക്കായി നീക്കിവെക്കണം . വനത്തിലൂടെ റോന്തുചുറ്റുമ്പോള്‍ കൊള്ളക്കാരെ നേരിടുന്നതിനായി ഏകെ 47 പോലുള്ള തോക്കുകള്‍ നല്‍കണം .ഇപ്പോഴുള്ളത് അരിവാളും വെട്ടുകത്തിയും മാത്രമാണ് . ഉള്‍വനങ്ങളില്‍ നിറതോക്കുമായി കള്ളന്‍മാര്‍കഞ്ചാവ്തോട്ടങ്ങള്‍ക്ക് കാവല്‍ നില്‍ക്കുമ്പോള്‍ ജീവനില്‍കൊതിയുള്ള വനപാലകര്‍ ആ വഴിക്ക് പോകില്ല ഉള്‍വനങ്ങളിലെ നീക്കങ്ങള്‍. അറിയുന്നതിന് ഉപഗ്രഹനിരീക്ഷണം , ഹെലിക്കോപ്റ്റര്‍ തുടങ്ങിയ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണം . തോക്കും ബോംബും ഉണ്ടാക്കാന്‍ കോടികള്‍ ചിലവിടുന്ന ഈ രാജ്യത്ത് ഇതിന് വേണ്ടത് ഒരു ചെറിയ മനസ്സുമാത്രമാണ് ...........





























2 അഭിപ്രായങ്ങൾ:

  1. ഷിനോ,
    പോച്ചിങ് ഗൌരവമായി കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നത് സമ്മതിക്കുന്നു.
    വനപാലകനാവാന്‍ ആദിവാസികളെ മാത്രം തിരഞ്ഞെടുക്കുക എന്നത് അത്ര പ്രായോഗികമായി തോന്നുന്നില്ല. എ.കെ 47 പോലെയുള്ള ആയുധങ്ങളുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം.
    ആദിവാസികളെ ബോധവല്‍ക്കരിക്കലും മറ്റുമായുള്ള പാര്‍ട്ടിസിപ്പേറ്ററി വര്‍ക്കുകളാവും നന്നാവുക.
    പ്രായൊഗിക സമീപനമാണ് ഏതു പരിപാടിയുടേയും വിജയം.

    മറുപടിഇല്ലാതാക്കൂ
  2. ഷിനൊ,
    വളരെ നല്ലാ പോസ്റ്റ്..
    തോക്കും കുന്തവും എത്ര കൊടുത്തിട്ടും വലിയ കാര്യമൊന്നുമില്ല.വേലി തന്നെ വിളവു തിന്നുന്നതാണ് ഇവിടത്തെ പ്രശ്നം...

    മറുപടിഇല്ലാതാക്കൂ