വെള്ളിയാഴ്‌ച, സെപ്റ്റംബർ 18, 2009

കോള്‍നിലങ്ങളിലെ വിഷകൃഷി

തൃശ്ശൂര്‍ - മലപ്പുറം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കോള്‍നിലങ്ങള്‍ നെല്‍കൃഷിക്ക് പേരുകേട്ട സ്ഥലങ്ങളാണ് .വര്‍ഷം മുഴുവന്‍ വെള്ളംമുങ്ങിക്കിടക്കുന്ന ഇവിടെ വേനല്‍ക്കാലത്ത് വെള്ളം വറ്റിച്ചാണ് കൃഷി നടത്തുക .കേരളത്തിലെ ജലപ്പക്ഷി സമ്പന്നമായ ഒരു പ്രദേശം കൂടിയാണ് കോള്‍നിലങ്ങള്‍ . എല്ലാവര്‍ഷവും ഇവിടെ പക്ഷികളുടെ കണക്കെടുപ്പ് നടക്കാറുണ്ട് . കഴിഞ്ഞവര്‍ഷം ഫ്ളെമിംഗോ എന്ന ഇനം പക്ഷിയെ പുതിയതായി ഇവിടെ കണ്ടെത്തിയിരുന്നു . മലപ്പുറം ജില്ലയിലെ മാറഞ്ചേരി, വെളിയങ്കോട് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന 200 ഏക്കര്‍ വരുന്ന ഒരു കോള്‍ പടവില്‍ ജൈവകൃഷി നടത്തി പരീക്ഷണം നടത്താന്‍ സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ് നടപടി തുടങ്ങിയിട്ടുണ്ട് . എന്നാല്‍ കോള്‍ നിലങ്ങളില്‍ പൊതുവേ വ്യാപകമായി രാസവസ്തുക്കള്‍ വളരെയധികം ഉപയോഗിക്കുന്നുണ്ട് . വിഷം ,മരുന്ന് , വളം എന്നീ ഇനങ്ങളിലായി ഭൂമിയില്‍ ചൊരിയുന്ന ഈ രാസപദാര്‍ത്ഥങ്ങള്‍ വളരെയധികം ദോഷം സൃഷ്ടിക്കുന്നവയാണ് പട്ടണങ്ങളില്‍ ചുമരുകളില്‍ സിനിമാ പോസ് റ്റ റുകള്‍ പതിച്ചിരിക്കുന്നതുപോലെയാണ് കോള്‍ നിലങ്ങളിലും പരിസരങ്ങളിലും രാസകമ്പനിക്കാര്‍ അവരുടെ പോസ് റ്റ റുകള്‍ പതിക്കുന്നത് . ഈ പോസ് റ്റ റുകള്‍ ഒരു തലമുറയുടെ നിഷ്ക്രിയാവസ്ഥയെ ചൂണ്ടിക്കാട്ടുന്നു......... വൃദ്ധനായ കച്ചവടക്കാരന്റെ പെട്ടിക്കടക്കുമേല്‍ ഫ്യുറഡാന്റെ പരസ്യം നോക്കൂ .......


Shino jacob ഷിനോജേക്കബ്


4 അഭിപ്രായങ്ങൾ:

 1. ഈ പോസ്റ്ററുകള്‍ ഒരു തലമുറയുടെ നിഷ്ക്രിയാവസ്ഥയെ ചൂണ്ടിക്കാട്ടുന്നു.
  ശരിയാണ് അനുഭവങ്ങള്‍ നമുക്ക് പാഠമാകുന്നില്ല
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. ഷിനോ,
  കീടനാശിനികള്‍ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. കീടങ്ങളെക്കൊണ്ട് പൊറുതിമുട്ടുമ്പോള്‍ കര്‍ഷകനും അതു തന്നെ കുടിച്ച് രക്ഷപ്പെടുന്നു.

  മറുപടിഇല്ലാതാക്കൂ