ചൊവ്വാഴ്ച, സെപ്റ്റംബർ 22, 2009

കാട്ടില്‍ ഒരു ക്ഷേത്രം

ഏഴ് ഏക്രയോളം വിസ്തീര്‍ണ്ണത്തില്‍ ഹരിതവനം പോലെ വ്യാപിച്ചുകിടക്കുന്നഒരു കാവിനുള്ളില്‍ തികച്ചും ശാന്തമായ ഒരു ക്ഷേത്രം . വെടിക്കെട്ടോ ആനപ്പൂരമോ വാദ്യമേളങ്ങളോ ഇല്ലാതെ തികച്ചും ശാന്തമായ ഒരു അന്തരീക്ഷം ഇങ്ങനെ വ്യത്യസ്ഥത കൊണ്ട് ശ്രേഷ്ഠമായ ഒരു പുണ്യഭൂമിയാണ് മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിനടുത്തുള്ള മൂക്കുതല മേലേക്കാവ് . വിശാലമായ ഈ ക്ഷേത്രത്തിലെ കാവില്‍ വിവിധയിനം സസ്യങ്ങള്‍ വളരുന്നുണ്ട് . നിരവധിയിനം അപൂര്‍വ്വ ഔഷധസസ്യങ്ങളുടെ കലവറകൂടിയാണ് ഈ കാവ് . കൂടാതെ വഴ എന്ന പേരിലറിയപ്പെടുന്ന വൃക്ഷം ഈ പ്രദേശത്ത് ഈ കാവിനുള്ളില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ . സമുദ്രനിരപ്പില്‍ നിന്നും 10000 അടി ഉയരത്തിലാണത്രേ സാധാരണയായി വഴ വൃക്ഷം കാണപ്പെടു ക . .ഈ വൃക്ഷത്തിന്റെ ഇലയാണ് ഇവിടെ പ്രസാദമായി നല്‍കുന്നത് . ഭക്തര്‍ ഈ ഇല എപ്പോഴുംകൂടെ കൊണ്ടുനടക്കുകയും ചെയ്യും .വാഹനങ്ങളിലോ പേഴ്സിലോ മൊബൈല്‍ ഫോണ്‍കവറിലോ ഒക്കെയായി ഇല സൂക്ഷിക്കുന്നു . കേരളത്തിലെ ഏത് ക്ഷേത്രം നിരീക്ഷിച്ചാലും അവിടെയെല്ലാം കൊട്ട് , പാട്ട് , വെടി തുടങ്ങിയ പരിപാടികള്‍ ചെറുതോ വലുതോ ആയി ഉണ്ടായിരിക്കും . എന്നാല്‍ ഇവിടെ അതൊന്നുമില്ല . ഇവിടുത്തെ ദേവിക്ക് ഏറ്റവും ഇഷ്ടം വേദം വായിക്കുന്നത് കേള്‍ക്കാനാണ് . ഭക്തരുടെ പ്രദാന വഴിപാട് ക്ഷേത്രത്തെ പ്രദക്ഷിണം വെക്കുക എന്നതാണ് 7 പ്രദക്ഷിണം ചേര്‍ന്നതാണ് ഇവിടുത്തെ ഒരു പ്രദക്ഷിണം ആകെ 12 പ്രദക്ഷിണമാണ് വെക്കേണ്ടത് . ശ്രീ ശങ്കരാചാര്യനാല്‍ സ്ഥാപിക്കപ്പെട്ടത് എന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ സ്വയം ഭൂ ആണെന്നാണ് വിശ്വാസം . ക്ഷേത്രനടയില്‍ വലിയൊരു കണ്ണാടി മുകളിലായി സ്ഥാപിച്ചിട്ടുണ്ട് താന്‍തന്നെയാണ് ഇതെല്ലാം എന്ന് ഓര്‍മ്മപ്പെടുത്താനാണത്രേ ഇത് . ക്ഷേത്രത്തിലെ പ്രതിഷ്ഠക്കുമുന്നിലെ ചെറിയ കുഴിയില്‍ നിന്നും ദിവസത്തില്‍ ഒന്ന് എന്ന കണക്കില്‍ പെറുക്കിയെടുക്കുന്ന ചെറിയ ചരല്‍ മണികള്‍ വളരെ പവിത്രമായാണ് കരുതപ്പെടുന്നത് ഇത് മാലയില്‍ കോര്‍ത്ത് ഭക്തര്‍ അണിയാറുണ്ട് . ഈ ചരല്‍മണികള്‍ക്ക് വളരെക്കാലത്തേക്കുള്ള ബുക്കിംഗ് ആയിക്കഴിഞ്ഞെന്ന് ഭക്തനും ക്ഷേത്രക്കമ്മറ്റി ഭാരവാഹിയുമായ കെ പി എസ് ഉണ്ണി പറഞ്ഞു . അദ്ദേഹം അകമഴിഞ്ഞ ഭക്തനും ക്ഷേത്രത്തിലെ കാവ് സംരക്ഷിച്ചുനിര്‍ത്തുന്നതില്‍ അതീവ ശ്രദ്ധാലുവുമാണ് . അദ്ദേഹത്തിന്റെ വീടിന്റെ പേരു പോലും ദേവീ കാരുണ്യം എന്നാണ് ഈ ക്ഷേത്രത്തിലെ കാവ് വളരെയേറെ ജീവികള്‍ക്കും പക്ഷികള്‍ക്കും അഭയകേന്ദ്രമാണ് . പ്രദേശത്ത് എവിടെനിന്ന് പാമ്പുകളെ പിടികൂടിയാലും ഈ കാവിനുള്ളിലാണ് മോചിപ്പിക്കുന്നത് എന്നാല്‍പ്പോലും ആരേയും ഇവിടെ നിന്ന് പാമ്പ് കടിച്ചിട്ടില്ല . ക്ഷേത്രങ്ങള്‍ ആധുനികതക്കൊപ്പം കുതിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇതു പോലുള്ള ക്ഷേത്രങ്ങളും ക്ഷേത്രാചാരങ്ങളും വളരെയേറെ സംരക്ഷിക്കപ്പെടേണ്ടതുണ്ട് . ഒപ്പം കുറേ ഹരിതബോധ്യമുള്ള മനസ്സുകള്‍ ക്ഷേത്രങ്ങള്‍ക്കു ചുറ്റും ഉണ്ടാവേണ്ടത് അത്യാവശ്യവുമാണ് ......

8 അഭിപ്രായങ്ങൾ:

  1. പോസ്റ്റ് നന്നായി. എല്ലാം പുതിയ അറിവുകള്‍ തന്നെ.

    മറുപടിഇല്ലാതാക്കൂ
  2. കൊള്ളാം, ഷിനോ.
    എയര്‍ കണ്ടീഷന്‍ ചെയ്ത സുഖമാണ് അതിനുള്ളില്‍ ഇരിക്കുമ്പോള്‍.
    ഇത് അധിമാ‍രും അറിയാതിരിക്കുകയാ നല്ലത്, ഇപ്പോഴുള്ള ശാ‍ന്തത പോകും.
    :)

    മറുപടിഇല്ലാതാക്കൂ
  3. ആനന്ദിനുള്ള മറുപടി...

    നമ്മുടെ ക്യാമറയുടെ ഫ്രെയിമിനുള്ളില്‍ ഒതുങ്ങുന്നതല്ല ആ കാഴ്ചകള്‍ ... അവിടെ ക്യാമറ പരാജയപ്പെടുന്നു ..

    മറുപടിഇല്ലാതാക്കൂ
  4. ശരിക്കും കുറ്റബോധം തോന്നുന്നു. പുന്നയൂർകുളത്തുകാരനായ എനിക്ക് ഇങ്ങനെയൊരു കാവുള്ളതായി ഇതു വരെ അറിയില്ലായിരുന്നു. കാവ് സന്ദർശിക്കുന്നതിന് അഹിന്ദുക്കൾക്ക് വിലക്കെന്തെങ്കിലുമുണ്ടോ...

    മറുപടിഇല്ലാതാക്കൂ
  5. കുറച്ചു പടങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍.......ഒന്നു കാണാമായിരുന്നു :)

    മറുപടിഇല്ലാതാക്കൂ
  6. അജീഷ്
    മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിനടുത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്
    എന്റ കയ്യില്‍ നിലവില്‍ ഫോട്ടോകള്‍ ഒന്നും ഇല്ല ...ക്ഷമിയ്ക്കക

    മറുപടിഇല്ലാതാക്കൂ