വ്യാഴാഴ്‌ച, സെപ്റ്റംബർ 17, 2009

ആന വിരട്ടി

ഹരിതവനങ്ങളില്‍ വളരുന്ന ഒരു സസ്യമാണ് ആന വിരട്ടി ( അങ്കറ ) . പേര് സൂചിപ്പിക്കുന്നതു പോലെ ആനയെപ്പോലും സ്വന്തം ശേഷികൊണ്ട് ഈ ചെടി പേടിപ്പിക്കുന്നു . അതായത് ഈ ചെടിയുടെ ഇല ദേഹത്ത് തട്ടിയാല്‍ നന്നായി ചൊറിയും . കട്ടിയേറിയചര്‍മ്മമുള്ള ആനക്കുപോലും ചൊറിയുമെങ്കില്‍ ലോലചര്‍മ്മമുള്ള മനുഷ്യന്റെ സ്ഥിതി എന്തായിരിക്കും . ചൊറിച്ചില്‍ ഉണ്ടാക്കുന്നത് കൊണ്ട് ഈ ചെടി ഉപദ്രവകാരിയാണെന്ന് കരുതരുത് . എന്തെന്നാല്‍ മണ്ണിലെ വിഷാംശങ്ങളെല്ലാം വലിച്ചെടുത്ത് സ്വന്തം ശരീരത്തില്‍ സൂക്ഷിക്കുന്നത്കൊണ്ടാണ് ഈ ചെടി ചൊറിയുന്നതായി മാറിയത് . മണ്ണിലെ വിഷാംശങ്ങള്‍ ഈ ചെടി വലിച്ചെടുക്കുന്നതിലൂടെ ആ പ്രദേശത്തുനിന്നും ഉത്ഭവിക്കുന്ന ഉറവയിലെ വെള്ളം ഏറ്റവും ശുദ്ധമായ ജലമായിമാറുന്നു . അത് അവിടെ ജീവിക്കുന്ന മറ്റു ജീവജാലങ്ങള്‍ക്ക് ഗുണമാവുന്നു . യഥാര്‍ത്ഥത്തില്‍ മഴവെള്ളത്തേക്കാള്‍ ശുദ്ധമായ ജലം ഉറവകളിലേതാണ് . പ്രത്യേകിച്ചും കാടുകളിലെ..... ആനവിരട്ടി , നീര്‍ക്കൂവ , ചേര് , കാഞ്ഞിരം തുടങ്ങി വിഷം വലിച്ചെടുക്കുന്ന വിവിധ സസ്യങ്ങള്‍ ഉറവകള്‍ക്കുസമീപമുണ്ടെങ്കില്‍ ആ വെള്ളം ഏറ്റവും ശുദ്ധമായി മാറുന്നു .ഒരിക്കലെങ്കിലും അത്തരം വെള്ളം കുടിക്കാന്‍ കഴിയുന്ന മനുഷ്യന്‍ അനുഗ്രഹീതനായി ....... എന്നാല്‍ ഇത്തരം ചൊറിയന്‍ , കയ്പന്‍ ചെടികളെ മനുഷ്യന്‍ അജ്ഞതമൂലം ഇല്ലായ്മ ചെയ്യുന്നു ഈ കമ്പ്യൂട്ടര്‍ യുഗത്തിനും ശേഷമുള്ള ഒരു ഹൃദയത്തിന്റെ യുഗത്തിലേ നമുക്ക് ഇത്തരം കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളോ........?????

SHINOJACOB

2 അഭിപ്രായങ്ങൾ:

  1. "ഞാന്‍ ആ കൊച്ചുകുട്ടിയുടെ കാലടികളെ പിന്തുടരാന്‍...."

    ഷിനോ,

    ഉള്ളില്‍ ഒരു പച്ച ഞരമ്പെങ്കിലും തുടിക്കുന്നവര്‍ക്ക് താങ്കളുടെ ബ്ലോഗ് വളരെ ഇഷ്ടപ്പെടും തീര്‍ച്ച.

    മറുപടിഇല്ലാതാക്കൂ
  2. നാട്ടു വളര്‍ത്താന്‍ കഴിയാത്ത ഒരു ചെടി

    മറുപടിഇല്ലാതാക്കൂ