ബുധനാഴ്‌ച, സെപ്റ്റംബർ 09, 2009

പ്ളാന്റേഷനുകള്‍


കൃഷി എന്നത് നമുക്ക് ഏകവിളത്തോട്ടങ്ങളാണ്നിര്‍ദ്ധിഷ്ട വിളയല്ലാതെ മറ്റൊരു സസ്യത്തേയും ആ ഭൂമിയില്‍ വളരാന്‍ നാം അനുവദിക്കാതിരിക്കുക എന്നത് പ്ളാന്റേഷനുകളുടെ പൊതുസ്വഭാവമാണ് . ഇതിലൂടെ രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനും , കീടബാധ കൂടാനും വളരെയധികം സാധ്യതയുണ്ട് . കൂടാതെ ഇത് പ്രകൃതിക്കുണ്ടാക്കുന്ന ഏറ്റവും വലിയ ദോഷം ജൈവവൈവിധ്യം ഇല്ലാതാക്കും എന്നതാണ് . പ്രത്യേകിച്ച് പഴങ്ങളോ മറ്റോ ഇല്ലാത്ത ( ഉദാ : റബ്ബര്‍ ) സസ്യങ്ങളാണെങ്കില്‍ മറ്റൊരു ജീവിക്കും ഇത് കൊണ്ട് പ്രയോജനവുമില്ല , ഇതവയുടെ ശോഷണത്തിനും ഇടയാക്കുകയും ചെയ്യും . പലതരം വിളകള്‍ ഉള്ള മിശ്രവിളത്തോട്ടങ്ങള്‍ക്കേ സുസ്ഥിരതയുണ്ടാവുകയുള്ളൂ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ