കുറച്ചുകാലം മുന്‍പു വരെ നമ്മുടെ നാട്ടില്‍ ഉയര്‍ന്നു കേട്ടിരുന്ന മുദ്രാവാക്യങ്ങളെല്ലാം തൊഴിലില്ലായ്മ പരിഹരിക്കണമെന്നതായിരുന്നു.ഇതിനായി വിവിധ പദ്ധതികളും നടപടികളും ഉയര്‍ന്നുവന്നു . കുടില്‍വ്യവസായം , ചെറുകിടവ്യവസായം , സ്വയംതൊഴില്‍ , വ്യവസായവായ്പ എന്തെല്ലാം ..... എന്നാല്‍ ആസൂത്രകരെല്ലാം വിട്ടുകളഞ്ഞ ഒന്നാണ് കാര്‍ഷികമേഖല . മറ്റെല്ലാതൊഴില്‍ മേഖലകളും വളര്‍ന്നപ്പോള്‍ കാര്‍ഷികമേഖലയുടെ നട്ടെല്ലൊടിഞ്ഞു .കാര്‍ഷികമേഖലയില്‍ പണിയെടുക്കാന്‍ ഒരാളെപ്പോലും കിട്ടാതായി വിദേശപണത്തിന്റെ കുത്തൊഴുക്കില്‍ നിര്‍മ്മാണമേഖല കുതിച്ചുയര്‍ന്നുപ്പോള്‍ ചെറുപ്പക്കാരെല്ലാം സിമന്റ്പണിക്ക് പോയിത്തുടങ്ങി .പുതിയതലമുറയിലെ ഒരാള്‍പോലും ഇന്ന് കാര്‍ഷികമേഖലയില്‍ പണിക്കിറങ്ങുന്നില്ല മെച്ചപ്പെട്ട കൂലി ലഭിച്ചാല്‍പ്പാലും ആര്‍ക്കും വേണ്ട ........ അരി തരാന്‍ ആന്ധ്രയും പച്ചക്കറി തരാന്‍ തമിഴ്നാടും രണ്ടു രൂപയുടെ റേഷനരിയും ഉള്ള അവസ്ഥ എത്ര നാളത്തേക്കുണ്ടാവും .. ..നമ്മുടെ പോക്ക് എങ്ങോട്ടാണ്..........???????
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ