പഴയ തലമുറ ലളിതമായ ജീവിതം നയിച്ചവരായിരുന്നു. ആവശ്യത്തിന് മാത്രം ഉപയോഗിച്ച് ഒട്ടും നഷ്ടം വരുത്താതെ അവര്‍ സസുഖം ജീവിച്ച് പോന്നു .എന്നാല്‍ ഇന്നത്തെ തലമുറ ആര്‍ത്തി മൂത്ത് പരക്കംപായുകയാണ് .എത്ര ലഭിച്ചാലും തികയാത്ത അവസ്ഥ .....ഇത് നമ്മുടെ പ്രകൃതിവിഭവങ്ങളുടെ ശോഷണത്തിന് ഇടയാക്കി . ഒരു നില വീടുള്ളവന്‍ രണ്ടുനിലയാക്കുന്നു , രണ്ടുനിലയുള്ളവന്‍ , പൊളിച്ച് പുതിയത് പണിയുന്നു , പറമ്പുവാങ്ങുമ്പോഴേ ആറടിപൊക്കത്തില്‍ മതില്‍ പണിയുന്നു..... പുതിയ തലമുറയുടെ ആവശ്യങ്ങള്‍ പലപ്പോഴും അനാവശ്യങ്ങളാവുന്നു ..... ചിത്രത്തില്‍ കൊടുത്തിട്ടുള്ളത് ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പഴയ വീട്ടിലേക്ക് കയറാനുള്ള സ്റെപ്പ് വെട്ടുകല്ലില്‍ കൊത്തിയെടുത്തതിന്റേതാണ് .ഇതിലൂടെ ആ ഉയരം ഇടിച്ചുനിരത്താതെ കഴിഞ്ഞു . അവിടെനിന്നും വെട്ടിയ കല്ല് കെട്ടിടനിര്‍മ്മാണത്തിന് ഉപയോഗിക്കുകയുമാവാം ... എന്നാല്‍ പുതിയ തലമുറയുടെ ഇക്കാലത്ത് ആ കുന്ന് ( ഉയര്‍ന്നപ്രദേശം ) ഒന്നാകെ ഇടിച്ചുനിരത്തിയായിരിക്കും വീട് വെക്കുക ഇത് പഴയ തലമുറയും പുതിയ തലമുറയുംതമ്മിലുള്ളവ്യത്യാസമാണ് ഈ ചിത്രം എം ടി യുടെ നാടായ കൂടല്ലൂരില്‍ നിന്നും എടുത്തതാണ്
പണ്ടു സന്ധ്യാ നാമം ചൊല്ലുമ്പോള്‍ ...കൂടെയ്ചോല്ലി പഠിപ്പിക്കുന്ന മുത്തശ്ശിമാര്‍ ഉണ്ടായിരുന്നു ....ഇന്നു ഇന്നലെ കാണാന്‍ കഴിയാതെ പോയ സീരിയലിന്റെയ് കഥ കുട്ടികളോട് ഓര്‍ത്തെടുക്കാന്‍ നിര്‍ബന്ധിക്കുന്ന "ഗ്രാണ്ട്മോ "മാരാ....സുഹൃതേ...
മറുപടിഇല്ലാതാക്കൂ