ഞായറാഴ്‌ച, സെപ്റ്റംബർ 06, 2009

കണ്ണാന്തളി

ഒരു കാലത്ത് നമ്മുടെ കുന്നുകളെ അലങ്കരിച്ചിരുന്ന കണ്ണാന്താളി ഇന്ന് വംശനാശ ഭീഷണിയിലാണ് . കുന്നുകള്‍ റബ്ബര്‍ തോട്ടങ്ങളും കല്ലുവെട്ടുമടകളുമായി മാറി .അവശേഷിക്കുന്ന കുന്നുകളെ ജെ.സി.ബി തിന്നുതീര്‍ത്തു . എവിടെയങ്കിലും ഒരു കുഞ്ഞുചെടി മുളച്ചാല്‍ അത് വൃത്തി എന്ന കാരണത്താല്‍ സഹിക്കാന്‍ നമുക്കാവാതായി . അതോടെ കണ്ണാന്തളിക്കും കേരളക്കരയില്‍ സ്ഥാനമില്ലാതായി . വരും തലമുറക്ക് ചോദിക്കാന്‍ നാം നിരവധി ജീവികളെ , സസ്യങ്ങളെ ചരിത്രപുസ്തകങ്ങളിലേക്ക് തള്ളിവിട്ടിട്ടുണ്ട് . ഇനിയൊരു തലമുറ കണ്ണാന്തളിയേയും ചരിത്രപുസ്തകങ്ങളില്‍ തേടേണ്ടി വരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ