ഞായറാഴ്‌ച, സെപ്റ്റംബർ 06, 2009

ഇറച്ചി തിന്നുമ്പോള്‍

ജീവികളെ കൊന്ന് അവയുടെ ഇറച്ചി തിന്നുന്നതിനേപ്പറ്റി മനുഷ്യര്‍ക്കിടയില്‍ വ്യത്യസ്ഥ അഭിപ്രായങ്ങളാണുള്ളത് . തിന്നുന്നവന്‍ ആ കുറ്റത്തെ ദൈവങ്ങളെ വരെ കൂട്ടുപിടിച്ച് ന്യായീകരിക്കുമ്പോള്‍ മറുപക്ഷം ഇറച്ചി മനുഷ്യന്റെ സ്വാഭാവിക ഭക്ഷണമല്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇറച്ചിക്ക് രുചി നല്‍കുന്നത് അതില്‍ ചേര്‍ക്കുന്ന മസാലയും ഉപ്പും ചേര്‍ന്നാണ് . അല്ലാത്തപക്ഷം ഇറച്ചിക്കുണ്ടാവുക ശവം നാറുന്ന മണമാണ് .ആധുനിക ഡോക്ടര്‍മാര്‍ ഇറച്ചി ആരോഗ്യത്തിന് നല്ലതാണെന്ന് പറയുമ്പോള്‍ സാധാരണ ജനം ഇറച്ചിയിലേക്ക കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നു . എന്നാല്‍ ഇന്നത്തെ ആധുനിക സമൂഹം , പ്രത്യേകിച്ച് പാശ്ചാത്യ സമൂഹം മാംസഭക്ഷണത്തിന്റെ ദോഷം തിരിച്ചറിഞ്ഞ് വെജിറ്റേറിയന്‍മാരായി മാറിത്തുടങ്ങിയിട്ടുണ്ട് ഞാന്‍ ഇറച്ചിയോ മീനോ ഭക്ഷണമാക്കാത്തതിന്റെ കാരണം , ആ ഭക്ഷണത്തിന്റെ പിന്നില്‍ ജീവനുവേണ്ടിയുള്ള ഒരു നിമിഷത്തെ പിടച്ചില്‍ ഉണ്ട് എന്നതുകൊണ്ടാണ്











1 അഭിപ്രായം: