ഞായറാഴ്‌ച, സെപ്റ്റംബർ 06, 2009

കുന്നുതീനികള്‍

മലയും കുന്നും ഇന്ന് നമ്മുടേതല്ല , പണ്ട് എല്ലാവരുടേതുമായിരുന്നു . ഇപ്പോള്‍ , ഇന്ന് കണ്ട കുന്ന് നാളെ കാണാതാവുന്ന കാലമാണ് . വികസനം അതിന്റെ പരകോടിയിലെത്തിയിരിക്കുന്നു . പ്രകൃതിയിലെ സ്വാഭാവിക സംഗതികളെയെല്ലാം ഇല്ലാതാക്കി ( പുഴ , കുന്ന് , മരം , കാട് , കാവ് , ഇടവഴി , കുളം , തോട് ) അവിടെ കോണ്‍ക്രീറ്റ് ഉപയോഗിച്ച് എന്തെങ്കിലും നിര്‍മ്മിച്ചാല്‍ വികസനം വന്നേ എന്ന് നാം ആര്‍ത്ത് വിളിക്കുന്നു . വികസനം എന്നാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മാത്രം എന്നായപ്പോള്‍ കല്ലിനും മണ്ണിനും വേണ്ടി കുന്നുകളെനോട്ടമിട്ടു . കല്ലുവെട്ടിയും മണ്ണിടിച്ചുവിറ്റും കുന്നുപോയപ്പോള്‍ താഴ് വര നശിച്ചു . താഴ് വരകളില്‍ നിര്‍ഗുണപരബ്രഹ്മങ്ങളായ മനുഷ്യര്‍ നിഷ്ക്രിയരായിരുന്നപ്പോള്‍ ഉരുള്‍ പൊട്ടലായി വന്ന് എല്ലാവരേയും വാരിക്കൊണ്ട് പോയി . എന്നാലും സര്‍ക്കാര്‍ സഹായം ഒരു ലക്ഷം കിട്ടിയല്ലോ . ലാഭം മാത്രം ലക്ഷ്യമാക്കി കുന്നിടിച്ചും വയല്‍ നികത്തിയും പ്രകൃതിയെ നശിപ്പിക്കുന്നരോട് ഒരു വാക്ക് , ഇതിന്റെ ദുരന്തം നിങ്ങള്‍ക്കുകൂടി ഉള്ളതാണ് . ഇരുനില വീടും എ,സി കാറും എത്രകാലം നിങ്ങള്‍ക്കുണ്ടാവും....

2 അഭിപ്രായങ്ങൾ:

 1. വണ്ടിയില്‍ കയറി
  വയല്‍ നിരന്ന കുന്നുകള്‍
  ഉറക്കത്തില്‍
  സ്വപ്നം കാണുന്നുണ്ട്,
  വേരറുത്ത് പോയ
  അവസാനത്തെ കുറ്റിച്ചെടി,
  ഇറങ്ങി നടന്ന
  ഒടുക്കത്തെ തുള്ളി നീരുറവ,
  തിരിച്ച് വരുന്നത്,
  കുന്നും കാടും
  പുഴയും മഴയുമാവുന്നത്...

  മറുപടിഇല്ലാതാക്കൂ
 2. കുന്നുകളുടെ സ്വപ്നം ഞാനും കാണുന്നു.

  മറുപടിഇല്ലാതാക്കൂ