ചൊവ്വാഴ്ച, ജൂലൈ 20, 2010

സുവര്‍ണ്ണതവള - Golden toad



സുവര്‍ണ്ണതവള – ഒരു മുന്നറിയിപ്പ്

Bufo periglenes -ശാസ്ത്രീയനാമം

(Also: Monteverde toad)

കോസ്റ്ററിക്കയിലെ മഴക്കാടുകളില്‍ ജീവിച്ചിരുന്ന സുവര്‍ണ്ണതവള 1966 ലാണ് ആദ്യമായി ശാസ്ത്രരേഖകളില്‍ ഉള്‍പ്പെട്ടത് . എന്നാല്‍ 1989 ആയപ്പോഴേയ്ക്കും ഒരെണ്ണംപോലും ജീവിച്ചിരുപ്പില്ല എന്ന നിലയിലേയ്ക്ക് ഇവ എത്തിച്ചേര്‍ന്നു

പ്രകൃതിയില്‍ നിന്നും ഒരു ജീവി വര്‍ഗ്ഗം എത്ര പെട്ടെന്നാണ് തുടച്ചുനീക്കപ്പെട്ടതെന്നത് മനുഷ്യന് ഒരു മുന്നറിയിപ്പാണ്

സുവര്‍ണ്ണതവളയക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ലിങ്കുകളില്‍ അമര്‍ത്തുക



http://en.wikipedia.org/wiki/Golden_toad



http://www.global-greenhouse-warming.com/extinct-golden-toad.html





http://animaldiversity.ummz.umich.edu/site/accounts/information/Bufo_periglenes.html


Shino jacob ഷിനോജേക്കബ്


ഞായറാഴ്‌ച, ജൂലൈ 11, 2010

സിയാറ്റിന്‍മൂപ്പന്റെ കത്ത്



ഭൂമിയെപ്പറ്റി ഒരു പഴയ സത്യവാങ്ങ്മൂലം...

( ചുവന്ന ഇന്‍ഡ്യക്കാരുടെ സിയാറ്റിന്‍ മൂപ്പന്‍ അമേരിക്കന്‍ പ്രസിഡന്റിന് 1854 ല്‍ എഴുതിയ കത്ത് ഇന്നും പ്രസക്തമാണ് )
ഞങ്ങളുടെ ഭൂമി വാങ്ങാനാശിയ്ക്കുന്നെന്ന് വാഷിങ്ങ്ടണില്‍ നിന്നും പ്രസിഡന്റ് അറിയിച്ചിരിക്കുന്നു . പക്ഷേഎങ്ങനെയാണ് ആകാശവും ഭൂമിയും വില്‍ക്കാനും വാങ്ങാനുമാവുക ? അത്തരമൊരാശയം തന്നെ വിചിത്രമായിതോന്നുന്നു.കാറ്റിന്റെ ചൈതന്യവും ജലത്തിന്റെ ദീപ്തിയും നമ്മുടേതല്ലെങ്കില്‍ , പിന്നെങ്ങിനെ നമുക്കവയെവില്‍ക്കാനും വാങ്ങാനുമാവുക ?
ഞങ്ങളുടെ ആള്‍ക്കാര്‍ക്ക് ഭൂമിയുടെ ഓരോ ഇഞ്ചും പവിത്രമാണ് .പൈന്‍ മരത്തിന്റെ തിളങ്ങുന്ന ഓരോ സൂചിയിലയുംഓരോ മണല്‍ത്തരിയും ഇരുണ്ട കാടുകളെ മൂടുന്ന ഓരോ മഞ്ഞുതുള്ളിയും ഓരോ പുല്‍ക്കൊടിത്തുമ്പും ഓരോപ്രാണിയും ഞങ്ങളുടെ ഓര്‍മ്മയിലും അനുഭവത്തിലും വിശുദ്ധമാണ്.
മരങ്ങളിലൂറുന്ന നീരിനെ , ഞരമ്പുകളിലോടുന്ന രക്തത്തെപ്പോലെ ഞങ്ങള്‍ക്കറിയാം.ഞങ്ങള്‍ ഭൂമിയുടെ ഭാഗമാണ് ; ഭൂമി ഞങ്ങളുടേതും. സുഗന്ധമോലുന്ന പൂക്കള്‍ ഞങ്ങള്‍ക്ക് സഹോദരിമാരാണ് ;കരടി , മാന്‍ , പരുന്ത് എന്നിവയെല്ലാംസഹോദരന്‍മാരും . കരിമ്പാറക്കെട്ടുകളും പുല്‍ക്കൊടികളും കുതിരക്കുട്ടികളും മനുഷ്യനും ഒരേ കുടുംബത്തിലെഅംഗങ്ങളാണ്.
അരുവികളിലൂടെയും പുഴകളിലൂടെയുമൊഴുകുന്ന തിളങ്ങുന്ന ജലം വെറും ജലമല്ല , ഞങ്ങളുടെ പൂര്‍വ്വികരുടെജീവരക്തമാണത് .ഞങ്ങള്‍ ഭൂമി വില്‍ക്കുകയാണെങ്കില്‍ നിങ്ങളോര്‍ക്കണം , അത് പവിത്രമാണെന്ന് . അരുവികളിലെ സ്വച്ഛന്ദമായ ജലത്തിലെ പ്രകാശമോലുന്ന ഓരോ പ്രതിഫലനവും ഒരായിരം ഓര്‍മ്മകള്‍വിളിച്ചുപറയുന്നുണ്ട് .അരുവികളിലെ മര്‍മ്മരത്തിലൂടെ സംസാരിയ്ക്കുന്നത് എന്റെ പിതാമഹന്‍മാരാണ്.
പുഴകള്‍ ഞങ്ങളുടെ സഹോദരന്‍മാരാണ്. ഞങ്ങളുടെ ദാഹമകറ്റുന്നര് അവരാണ് .ഞങ്ങളുടെ ചിറ്റോടങ്ങളെഒഴുക്കുന്നവര്‍ , ഞങ്ങളുടെ കുഞ്ഞുങ്ങളെ പോറ്റുന്നവര്‍ , അതുകൊണ്ടുതന്നെ ഒരു സഹോദരനു നല്‍കേണ്ട സ്നേഹവുംദയാവായ്പും പുഴകള്‍ക്കും നല്‍കേണ്ടതുണ്ട്.
ഞങ്ങളുടെ വികാരങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാവണമെന്നില്ല . നിങ്ങള്‍ക്ക് ഭൂമിയെന്നാല്‍ അത്രയുംമണ്ണാണ്,നിങ്ങള്‍ക്കാവശ്യമുള്ളതെടുക്കാവുന്ന , വിറ്റഴിയ്ക്കാവുന്ന വെറും മണ്ണ് .ഭൂമിയ്ക്ക് നിങ്ങളും നിങ്ങള്‍ക്ക് ഭൂമിയുംഅപരിചിതരാണ് .നിങ്ങള്‍ക്ക് ഭൂമിയൊരു ശത്രുവാണ് .അടിച്ചൊതുക്കേണ്ട , കാല്‍ക്കീഴിലമര്‍ത്തേണ്ട ഒരുപ്രതിയോഗി , അതിനെ എന്നും ജയിച്ച് മുന്നേറുമ്പോള്‍ നിങ്ങള്‍ മറന്നുപോകുന്ന ഒരു കാര്യമുണ്ട് - നിങ്ങളുടെഅമ്മയെത്തന്നെയാണ് നിങ്ങള്‍ കൊള്ളയടിയ്ക്കുന്നതെന്ന് . പോക്രാം , പോക്രാം എന്നൊച്ചവെയ്ക്കുന്ന തവളകള്‍ , നാടുചുറ്റുന്ന ദേശാടനക്കിളികള്‍ , ഇവയൊന്നുമില്ലാതെ എന്ത് ജീവിതം ? ഞാന്‍പരിഷ്കാരമില്ലാത്തവനായതുകൊണ്ടാവാം മറിച്ചുചിന്തിക്കാനാവാത്തത്.
ജീവിതചക്രത്തിന്റെ നൈരന്തര്യങ്ങള്‍ ഞങ്ങള്‍ക്ക് അജ്ഞാതമാണ് . കാട്ടുപോത്തുകളെ കൂട്ടത്തോടെകൊന്നൊടുക്കുന്നത് , കാട്ടുകുതിരകളെ മെരുക്കുന്നത് , വിളഞ്ഞ വയലുകള്‍ സംസാരിയ്ക്കുന്ന കമ്പികളാല്‍മാഞ്ഞേപോകുന്നത് , കാടിന്റെ നിഗൂഢതകള്‍ അപരിചിതരായ മനുഷ്യരുടെ ഗന്ധത്താല്‍ നിറയുന്നത് - ഒന്നുംഞങ്ങള്‍ക്ക് മനസ്സിലാവുന്നില്ല .
തുടുത്ത കാട്ടുപഴങ്ങള്‍ നിറഞ്ഞ കുറ്റിക്കാടുകളെവിടെ ? കാട്ടുപരുന്തുകള്‍ എവിടെ ? ജീവിതത്തിന്റെ അവസാനവുംഅതിജീവനത്തിന്റെ ആരംഭവുമാണിതെന്ന് തോന്നുന്നു.
പൈനിന്റെ മണമുള്ള കാറ്റ് എനിക്കിഷ്ടമാണ് .അരുവികളെ തഴുകിവരുന്ന കുളിര്‍കാറ്റ് അത്രമേല്‍ ശുദ്ധമാണ് . ഞങ്ങള്‍ ഭൂമി വില്‍ക്കുകയാണെങ്കില്‍ നിങ്ങളോര്‍ക്കണം വായു ഞങ്ങള്‍ക്ക് അമൂല്യമാണെന്ന് . ജീവനിലെല്ലാംവായുവിന്റെ ചൈതന്യമുണ്ട് . ഞങ്ങളുടെ പൂര്‍വ്വികരുടെ ആദ്യശ്വാസവും അന്ത്യനിശ്വാസവും ഏറ്റുവാങ്ങിയത് കാറ്റാണ് . കുഞ്ഞുങ്ങളുടെ ചേതനയൂതി തെളിയിയ്ക്കുന്നതും ഇതേ കാറ്റുതന്നെ. അതുകൊണ്ട് ഞങ്ങള്‍ ഭൂമിവില്‍ക്കുകയാണെങ്കില്‍തന്നെ നിങ്ങളത് പരിശുദ്ധമായി സൂക്ഷിയ്ക്കണം - പൂമ്പൊടി നിറഞ്ഞ കാറ്റ് ആസ്വദിയ്ക്കാവുന്നഒരിടമായി അതിനെ കാത്തുരക്ഷിയ്ക്കണം .
ഞങ്ങള്‍ കുഞ്ഞുങ്ങളെ പഠിപ്പിച്ചതെന്തോ അത് നിങ്ങളുടെ കുഞ്ഞുങ്ങളെയും പഠിപ്പിയ്ക്കാമോ ? ഭൂമി നമ്മുടെഅമ്മയാണെന്ന് . ഭൂമിയ്ക്കുമേല്‍ പതിയ്ക്കുന്നതെന്തോ അത് അവളുടെ സന്തതികള്‍ക്കുമേലും നിപതിയ്ക്കുമെന്ന്
. നാമറിഞ്ഞിരിയ്ക്കണം ; ഭൂമി മനുഷ്യരുടേതല്ല , മനുഷ്യന്‍ ഭൂമിയുടേതാണ് . നമ്മേ ഒന്നാക്കി നിര്‍ത്തുന്നരക്തത്തെപ്പോലെ എല്ലാവസ്തുക്കളും പരസ്പരബന്ധിതങ്ങളാണ് . മനുഷ്യര്‍ ഉയിരിന്റെ വല നെയ്യുന്നില്ല ,

അവനതിലൊരിഴ

മാത്രം . ഉയിരിന്റെ വലയോടവന്‍ ചെയ്യുന്നതെന്തോ അത് അവനോടുതന്നെയാണ് ചെയ്യുന്നത്

Shino jacob ഷിനോജേക്കബ്