തിങ്കളാഴ്‌ച, ജനുവരി 02, 2012

കാര്യം പറഞ്ഞവന് കഞ്ഞിയില്ല.....



മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച് തൃത്താല എം എല്‍ എ ശ്രീ വിടി ബല്‍റാം ഫേസ് ബുക്കില്‍ എഴുതിയ അഭിപ്രായം ഇപ്പോള്‍ വിവാദമായിരിയ്ക്കുകയാണ്. പണ്ട് മരുമക്കത്തായ കാലഘട്ടത്തില്‍ അമ്മാവന്റെ മുഖത്ത് നോക്കി വല്ലതും പറഞ്ഞുപോയാല്‍ ഇവനിന്ന് കഞ്ഞി കൊടുക്കരുതെന്ന് അമ്മാവന്‍ പ്രഖ്യാപിയ്ക്കും. പ്രിയപ്പെട്ടവരേ നിലവിലുള്ള അപകടകരമായ ഡാം പൊളിച്ചുകളയണം എന്ന് പറഞ്ഞ ശ്രീ വിടി ബല്‍റാം മഹത്തായ ഒരു സത്യം തുറന്നുപറയാന്‍ ധൈര്യം കാണിച്ച ജനപ്രതിനിധിയാണ്. മറ്റുള്ളവര്‍ പറയാന്‍ അറച്ചുനിന്ന കാര്യം ഇദ്ദേഹം ധൈര്യസമേതം പറഞ്ഞിരിയ്ക്കുന്നു. നാളെ മറ്റുള്ള ജനപ്രതിനിധികളും ബല്‍റാം പറഞ്ഞതിനൊപ്പം വരും .മുല്ലപ്പെരിയാര്‍ ഡാം എന്ന ജലബോംബ് പൊളിച്ച് ദൂരെ എറിയുന്ന ഒരു പ്രഭാതത്തിനായി നമുക്ക് കാത്തിരിയ്ക്കാം....
( എം എല്‍ എ ബല്‍റാമിന്റെ കുറിപ്പ് )
പുതിയ ഡാം പണിയുന്നതിന്റെ പ്രായോഗികതയുടെ കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. അതിനാല്‍ നിലനില്‍ക്കുന്ന ഡാം ഡീക്കമ്മീഷന്‍ ചെയ്യുന്നതിനാണ് ഇപ്പോള്‍ അടിയന്തിരപ്രാധാന്യം നല്‍കേണ്ടത്. ഇപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം ജലം സംഭരിക്കുന്ന ഡാം ആണ്. ഇതിനെ ഒരു ജലം തിരിച്ചുവിടുന്ന ഡാമാക്കി മാറ്റി റിസര്‍വ്വോയറില്‍ നിന്ന് കൂടുതല്‍ വെള്ളം എടുക്കാന്‍ തമിഴ്നാടിനെ അനുവദിക്കുകയും കൂടുതലായുള്ള വെള്ളം അവരുടെ സ്ഥലത്ത് അണക്കെട്ട്നിര്‍മ്മിച്ച് സംഭരിക്കാനുള്ള സംവിധാനങ്ങളൊരുക്കാന്‍ അനുവദിക്കുകയും ചെയ്യണം'

 dam photo from - http://en.wikipedia.org/wiki/Mullaperiyar_Dam

9 അഭിപ്രായങ്ങൾ:

  1. ഈ വിവാദം ഒരു വലിയ തമാശ കൂടിയാണ്...!!!
    വളരെ താല്പര്യത്തോടെ ഇവന്‍ ജനവഞ്ചകന്‍ എന്ന് ആക്രോശിച്ച് ഫെയ്സ്ബുക്കില്‍ ഫോട്ടോ പോസ്റ്റിയ സുഹൃത്തുക്കളോട് എന്താണ് ബലറാം തെറ്റായി പറഞ്ഞത് എന്ന് ചോദിച്ചതിന് മറുപടി പറയാന്‍ പൊലും അവര്‍ക്ക് കഴിയുന്നില്ല... ഒരു ജനപ്രതിനിധി എന്ന നിലയില്‍ ബലറാം വിമര്‍ശനങ്ങള്‍ക്ക് അധീതനാണ് എന്നൊന്നും അഭിപ്രായമില്ല.. പക്ഷേ ഇത്തരം ഒരു പ്രായൊഗികമായൊരു അഭിപ്രായം പറഞ്ഞതിന് ഈ വിമര്‍ശനം എന്തിനെന്ന് മനസ്സിലാകുന്നില്ല..
    ഓരോ അണക്കെട്ടുകളും ഓരോ ജല ബോംബുകളാണെന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന ഈ കാലത്ത് മുല്ലപ്പെരിയാര്‍ ഡി കമ്മീഷന്‍ ചെയ്യണം എന്ന് പറയാന്‍ ആര്‍ജ്ജവം കാണിച്ച ബല്റാം ന് അഭിനന്ദനങ്ങള്‍...
    എന്തിനേയും ഏതിനേയും രാഷ്ട്രീയക്കണോടെ കാണാതെ നല്ലതിനെ നല്ലത് എന്ന് പറയാന്‍ നമുന്നെന്നാണാവൊ കഴിയുക...

    മറുപടിഇല്ലാതാക്കൂ
  2. തീർച്ചയായും ബലറാം അഭിനന്ദനം അർഹിക്കുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  3. ശ്രീ . വി. ടി. ബാലറാം facebook ലൂടെ പങ്കിട്ട ഈ അഭിപ്രയതിന്മേല്‍ നൂറില്‍പരം കമന്റുകള്‍ ലഭിച്ചിരുന്നു.. പക്ഷെ ഒരു കമന്റിനു പോലും ബല്‍റാം പിന്നീട് മറുപടി പറഞ്ഞില്ല. സജീവമായ ഒരു ചര്‍ച്ചയാണ് ബല്‍റാം ഉദ്ദേശിച്ചതെങ്കില്‍ ഇതേ പോസ്റ്റിനെ അദ്ദേഹം പിന്തുടരനമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. കാരണവന്മാര്‍ അത്താഴം നിഷേധിച്ചോ ആവോ...?

    മറുപടിഇല്ലാതാക്കൂ
  4. വി.ടി. ബൽറാം2012, ജനുവരി 4 7:57 PM

    അത്താഴം നിഷേധിക്കുന്ന പ്രശ്നമൊന്നും ഇതിലില്ല, എന്റെ അഭിപ്രായം (എന്റേത് മാത്രമല്ല, എനിയ്ക്ക് മുമ്പും പിമ്പും പലരും അതേ കാര്യം പറഞ്ഞിരുന്നു) അതേ പടി നിലനിൽക്കുന്നു.ഓരോന്നിനും മറുപടി കൊടുക്കുന്നില്ലെന്ന് മാത്രം. ആദ്യത്തെ പോസ്റ്റിൽ തന്നെ എന്താണുദ്ദേശിക്കുന്നതെന്ന് ഏതാണ്ട് വ്യക്തമാക്കിയ സ്ഥിതിയ്ക്ക് കൂടുതൽ പിന്തുടരലിന്റെ ആവശ്യകത ഉണ്ടെന്ന് കരുതുന്നില്ല. ഈ അഭിപ്രായത്തെത്തുടർന്നുള്ള ചർച്ചകൾ പല തലങ്ങളിൽ നടക്കുന്നുണ്ട് എന്നുള്ളത് തന്നെ സന്തോഷം, അതുതന്നെയാണ് അതുകൊണ്ടുദ്ദേശിച്ചിരുന്നതും.

    മറുപടിഇല്ലാതാക്കൂ
  5. പഴയ ഡാം ഭൂമികുലുക്കത്താല്‍ തകര്‍ന്ന് ലക്ഷക്കണക്കിന് ആളുകള്‍ മരിയ്ക്കും എന്ന കാര്യം ഉന്നയിച്ച് പുതിയ ഡാമിനായി വാദിയ്ക്കുന്നവരോട് , പുതിയ ഡാം മാത്രമേ പരിഹാരമുള്ളൂ എന്ന് കരുതുന്നവരോട് എനിയ്ക്ക് ചോദിയ്ക്കാനുള്ള സംശയം പുതിയ ഡാമിനെന്തേ ഭൂമികുലുക്കത്താലോ മറ്റോ തകര്‍ന്നുകൂടേ എന്നതാണ്. എങ്ങിനെയായാലും ഒരു അപകടം നാം പ്രതീക്ഷിച്ചിരിയ്ക്കുമ്പോള്‍ അത് ഒഴിവാക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗം നാം സ്വീകരിയ്ക്കണം.

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍2012, ജനുവരി 5 12:28 PM

    വി.ടി. ബല്‍റാം പറഞ്ഞ ആശയത്തോട് നൂറുശതമാനം യോജിച്ചു കൊണ്ട് തന്നെ പറയട്ടെ..... ഈ കാര്യങ്ങള്‍ ആദ്യമായി പറഞ്ഞയാള്‍ ശ്രീ ബല്‍റാം അല്ല. പക്ഷെ ഈ വിഷയം ഒരു സജീവ ചര്‍ച്ചയിലേക്ക് വന്നത് ബല്‍റാമിന്റെ facebook പോസ്റ്റ്‌ വഴിയാണ്. ഇത്തരം ഒരു അഭിപ്രായത്തെ ഒട്ടും ഗൌനിക്കാതിരുന്ന കേരളം ഈ പോസ്റോട് കൂടി ഈ ചര്‍ച്ചയിലേക്ക് വന്നത് അത് ബല്‍റാം പറഞ്ഞു എന്നത് കൊണ്ടാണ്‌... "കാര്യം പറഞ്ഞവന് കഞ്ഞിയില്ല....." എന്ന ഈ പോസ്റ്റില്‍ "കഞ്ഞിയില്ല" എന്ന് ഷിനോ പറയുമ്പോള്‍ facebook പോസ്റ്റില്‍ ബല്‍റാം തുടര്‍ചര്‍ച്ചയില്‍ പങ്കെടുക്കാത്തത് "കഞ്ഞിമുടങ്ങിയത്" കൊണ്ടാണോ..? അല്ലെങ്കില്‍ ആ ഭയം കൊണ്ടാണോ എന്ന സ്വാഭാവിക സംശയം മാത്രം....

    മറുപടിഇല്ലാതാക്കൂ
  7. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  8. ശ്രീ. വി.ടി . ബല്‍റാമിന്റെ status update കാണാന്‍ ഈ link അഡ്രസ്‌ ബാറില്‍ paste ചെയ്യൂ...

    http://www.facebook.com/vtbalram/posts/10150464089449139

    മറുപടിഇല്ലാതാക്കൂ
  9. സംശയങ്ങള്‍ ചോദിച്ച് തീര്‍ക്കാനുള്ളതാണ്.... ചോദിച്ച് തീര്‍ത്തത് നന്നായി...

    മറുപടിഇല്ലാതാക്കൂ