പ്രശസ്ത
പ്രകൃതികൃഷി ശാസ്ത്രജ്ഞന്‍
സുഭാഷ് പാലേക്കര്‍ വിഭാവനം
ചെയ്ത സീറോ ബജറ്റ് നേച്ചുറല്‍
ഫാമിംഗ് എന്ന നൂതന ജൈവകൃഷി
സമ്പ്രദായത്തെപ്പറ്റി
കേരളത്തിലെ സീറോ ബജറ്റ്
നേച്ചുറല്‍ ഫാമിംഗ് കൃഷിരീതിയുടെ
പ്രചാരകന്‍ കെ എം ഹിലാല്‍
ക്ലാസ്സെടുക്കുന്നു.
കൂറ്റനാട് വെച്ചുനടന്ന
ക്ലാസ്സ് ഭൂമിക ഓര്‍ഗാനിക്
ഫാമിംഗ് ട്രസ്റ്റാണ്
സംഘടിപ്പിച്ചത്.നാടന്‍
പശുവിന്റെ ചാണകം മൂത്രം എന്നിവ
ഉപയോഗിച്ച് ജീവാമൃതം എന്ന
ലായനി നിര്‍മ്മിയ്ക്കുന്നതിന്റെ
പ്രായോഗിക പരിശീലനവും
ക്ലാസ്സില്‍ ഉണ്ടായി.
നേതൃത്വം
നല്‍കിയവര്‍
എന്‍
പി ജയന്‍ , ഇ എം
ഉണ്ണികൃഷ്ണന്‍ , സിഎസ്
ഗോപാലന്‍,
എം
ബ്രഹമദത്തന്‍,ഡോക്ടര്‍
റഹ്മാന്‍,കെവി
നാരായണന്‍, പി
സുകേശ് & ഷിനോജേക്കബ്
ഞാന്‍ ഭയപ്പെടുന്നു!
മറുപടിഇല്ലാതാക്കൂസീറോ ബഡ്ജറ്റ് നാച്ചുറല്‍ ഫമിങ്ങിനെ അല്ല, അതിനോടുള്ള മലയാളിയുടെ സമീപനത്തെ. കഴിഞ്ഞ ദിവസം ഒരാള്‍ വിളിച്ചു ചോദിച്ചു - ഇവിടെ ഒരു കര്‍ഷകന്‍ പയറിന് പകരം ചക്ക കുരുവും ശര്ക്കരക്ക് പകരം ചക്ക പഴവും ചേര്‍ത്ത് ജീവാമൃതം ഉണ്ടാക്കുന്നു. അതെങ്ങിനെ ശരിയാകും? പലേക്കര്‍ അത് പറഞ്ഞിട്ടില്ലല്ലോ എന്ന്.
ഞാന്‍ മറുപടി കൊടുത്തു - അയാളാണ് ശരിയായ കര്‍ഷകന്‍. പലേക്കര്‍ പറഞ്ഞത് അന്ധമായി ചെയ്യുക അല്ല വേണ്ടത്, അതിന്റെ സത്ത മനസ്സിലാക്കി അത് നമുക്കുതകുന്ന രീതികളില്‍ മാറ്റാന്‍ കഴിയണം. ഇതാണ് പ്രശ്നം. എന്തോ ഒന്ന് കണ്ടാല്‍ നമ്മള്‍ അന്ധമായി അതിനു പുറകെ പായുകയാണ്. ഒരിക്കലും സ്വന്തം വിശകലങ്ങള്‍ (തിരിച്ചറിവ്) ഉണ്ടാക്കുന്നില്ല. മാനസിക അടിമത്തം.
ഇവിടെ വാനില, കൊക്കോ, ജെട്രോഫാ തുടങ്ങി പലതും ........
സീറോ ബജറ്റ് നേച്ചുറല്‍ ഫാമിംഗ് മാത്രമല്ല ഇവിടെ വിഷയം. തീവ്രവാദവുമില്ല....വരണ്ട മനുഷ്യസമൂഹത്തില്‍ ഒരു ഇടപെടല്‍.... അതാണ് ലക്ഷ്യമാക്കുന്നത്... ആ ഇടപെടല്‍ കൃഷിയുടെ പേരിലാണെങ്കില്‍ വളരെ സന്തോഷകരമാണ്...
മറുപടിഇല്ലാതാക്കൂനാച്ചുറല് ഫാമിംഗ് ( പ്രകൃതിക്കനുയോജ്യമായ കൃഷി )ഇവിടെ ഒരു വിക്ഷയം തന്നെയാണ് . അറിവില്ലയ്മകൊണ്ടും അത്യാഗ്രഹം കൊണ്ടും നാം നശിപ്പിച്ച മണ്ണിനെ വീണ്ടെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിനുവേണ്ടിയുള്ള ക്രിയാത്മകമായ ഏതൊരു ശ്രമവും പ്രോത്സാഹിപ്പിക്കുകയും പ്രയോഗിച്ചുനോക്കുകയും വേണം. ഇതിനെ കേവലം ഒരു ഫിലോസോഫി മാത്രംമായി കാണാതിരിക്കുക.ചര്‍ച്ചകളല്ല പ്രവൃത്തിയാണ് വേണ്ടത് . ഇന്റെര്‍നെറ്റിലെ പശു പുല്ലുതിന്നില്ല. ചാരുകസേരയിലിരുന്നു കൃഷി ചെയ്യാനുമാവില്ല."tony an Indian' ന്റെ അഭിപ്രായത്തോട് നൂറുശതമാനം യോജിക്കുന്നു. അന്ധമായ ആരാധനയല്ല തിരിച്ചറിവോടെയുള്ള പ്രവര്‍ത്തികളാണ് വേണ്ടത്
ഇല്ലാതാക്കൂഹരിതചിന്ത എത്ര നല്ല ബ്ലോഗ്!!!
മറുപടിഇല്ലാതാക്കൂthanks .... kaitha
മറുപടിഇല്ലാതാക്കൂഈ ലേഖനത്തില്‍ പ്രസ്തുത മീറ്റില്‍ നടന്ന ചര്‍ച്ച കാണും എന്ന് വിചാരിച്ചാണ് നോക്കിയത്, അത് പക്ഷേ ഇല്ല :(( കേവലം വാര്‍ത്താ പ്രചാരണം എന്നതിനപ്പുറം മീറ്റിന്റെ വീഡിയോ/എംപീത്രീ/വിവരണം എന്നിവയില്‍ ഒന്ന്‍ തീര്‍ച്ചയായും ഉണ്ടാവേണ്ടതായിരുന്നു.(ഈ ബ്ലോഗില്‍ ഇതാദ്യമായാണ്, എല്ലാ ഭാവുകങ്ങളും നേരുന്നു)
മറുപടിഇല്ലാതാക്കൂടസ്കര് കൊമ്പന്‍
മറുപടിഇല്ലാതാക്കൂഈ ലേഖനത്തില്‍ പ്രസ്തുത മീറ്റില്‍ നടന്ന ചര്‍ച്ച കാണും എന്ന് വിചാരിച്ചാണ് നോക്കിയത്, ….
നമസ്തേ ജി
സീറോ ബഡ്ജറ്റ് നേച്ചുറല്‍ ഫാമിംഗ് എന്നത് വ്യാപകമായി പ്രചരിച്ചുകൊണ്ടിരിയ്ക്കുന്നതും പഠിയ്ക്കപ്പെടുന്നതുമായ ഒരു വിഷയമായതിനാണ് വാര്‍ത്താപ്രചരണത്തില്‍ മാത്രമായി ഒതുക്കിയത്.... ഇത് വലിയൊരു വിഷയവും കൃഷിയിടത്തില്‍ പ്രയോഗിച്ച് വിജയിപ്പിയ്ക്കേണ്ടതുമാണ്... ആയതിനാല്‍ ചര്‍ച്ച എന്നത് ഒഴിവാക്കി...