ചുട്ടുപൊള്ളുന്ന വേനലില്‍ തണലിന്റെ ഒരിടം... പെരുമ്പിലാവ് - നിലമ്പൂര്‍ സംസ്ഥാന പാതയില്‍ കൂറ്റനാട് , ന്യൂ ബസാറില്‍ നിന്നുള്ള( പാലക്കാട് ജില്ല ) കാഴ്ചയാണിത്.... മികച്ച റോഡുകള്‍ ഉണ്ടാക്കുമെങ്കിലും റോഡിന് തണലേകാന്‍ മരങ്ങളെ സംരക്ഷിച്ചു നിര്‍ത്തുക എന്ന ആശയം പ്രൊഫഷണല്‍ തലത്തിലേയ്ക്കെത്തിയ്ക്കാന്‍ നമുക്കായിട്ടില്ല...പണ്ടുകാലത്ത് വെച്ചുപിടിപ്പിച്ച മരങ്ങള്‍ തന്നെയാണ് ഇപ്പോഴും തണല്‍ മരങ്ങളായുള്ളത്...എപ്പോള്‍ വേണമെങ്കിലും കൊലവാളിന് മുന്നിലേയ്ക്ക് എറിയപ്പെടാവുന്ന മരങ്ങളുടെ ചിത്രങ്ങള്‍...
മൂവാറ്റുപുഴ - പുനലൂർ സംസ്ഥാന പാതയുടെ വികസനത്തിനായി മരങ്ങൾ മുറിച്ചുമാറ്റിക്കൊണ്ടേയിരിക്കുന്നു. അതിൽ തൊടുപുഴ-മൂവാറ്റുപുഴ ഭാഗത്ത് ഇരുവശത്തും വരിവരിയായി നിന്നിരുന്ന വൃക്ഷങ്ങൾ ധാരാളം ഉണ്ടായിരുന്നു. അവയൊക്കെ മുറിച്ചുമാറ്റേണ്ടിവന്നു. പണി പുരോഗമിക്കുന്നതിനനുസരിച്ച് ബാക്കിഭാഗങ്ങളിലെയും വൃക്ഷങ്ങൾ മുറിക്കേണ്ടിവരുന്നു.
മറുപടിഇല്ലാതാക്കൂതണല് ഇനിയെത്ര നാള്!
മറുപടിഇല്ലാതാക്കൂ