വെള്ളിയാഴ്‌ച, ഡിസംബർ 14, 2018

കാട്ടുപോത്തിനെ ഇണക്കിയെടുത്ത സംഭവം......

കാട്ടുപോത്തിനെ ഇണക്കിയെടുത്ത സംഭവം......
കഴിഞ്ഞ നാളിൽ നീലഗിരി മലനിരകളിൽ ഊട്ടിക്ക് സമീപമുള്ള കിണ്ണക്കരയിലേക്ക് പോയി മടങ്ങും വഴിയാണ് റോഡ് സൈഡിലെ തേയിലത്തോട്ടത്തിൽ അവർ രണ്ടു പേരേ കണ്ടത്.
രണ്ട് ഗഡാ ഗഡിയൻ കാട്ടുപോത്തുകൾ ......റോഡിൽ നിന്നും മുപ്പത് മീറ്ററോളം അകലെ ഒരു കുന്നിൻ മുകളിലായിരുന്നു അവർ നിന്നിരുന്നത് എന്നതിനാൽ മെച്ചപ്പെട്ടൊരു ഫോട്ടോ കിട്ടിയില്ല.
വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി തിയറി പ്രകാരം ജീവിയുടെ കണ്ണിന്റെ ലെവലിൽ(ഐ ലെവൽ) വെച്ച് വേണം ഫോട്ടോ ചിത്രീകരിക്കേണ്ടത്.അതാണ് ചിത്രത്തിന് മിഴിവേകുക. ഇവിടെ ഐ ലെവലിൽ ഫോട്ടോ എടുക്കണമെങ്കിൽ ഇവന്റെ തൊട്ടടുത്തു വരെ ചെല്ലണം. ലവൻ പോക്കിരിയാണെങ്കിൽ നമ്മൾ വിവരം അറിയും.....
ട്രൈ അവർ ബെസ്റ്റ്- മെല്ലെ അവനെ സമീപിച്ചു. അവൻ പച്ചപ്പുല്ല് അർമാദിച്ച് തിന്നുകയാണ്..... നമ്മൾ അടുത്തേക്ക് നീങ്ങുമ്പോൾ അവനൊന്ന് തലപൊക്കി നോക്കും..... തല കുലുക്കും ...... ചെവി മുന്നോട്ടാക്കും..... നമ്മൾ ഡിസ്റ്റർബ് ചെയ്യാൻ വന്നതാണോ എന്നാണവന്റെ നോട്ടം.
നമ്മൾ അപകടകാരിയല്ല എന്ന് തിരിച്ചറിഞ്ഞ അവൻ വീണ്ടും പുല്ല് തിന്നാൻ തുടങ്ങും...... അപ്പോൾ നമ്മൾ വീണ്ടും മുന്നോട്ട് ചെല്ലും....അങ്ങിനെ നൈസായങ്ങനെ അടുത്തുകൂടി... അപ്പോഴും അവനൊന്ന് തലപൊക്കി നോക്കി നമ്മളെയൊന്ന് വിലയിരുത്തും......, വീണ്ടും പുല്ല് തീറ്റയിലേക്ക് മടങ്ങും. ആ കിട്ടുന്ന സമയത്തൊക്കെ നമ്മൾ ക്യാമറ ക്ലിക്ക് ചെയ്ത് കൊണ്ടിരിക്കും.... ഒടുവിൽ ഏതൊരു ജീവിയുടേയും ഫ്രൈറ്റ് ഡിസ്റ്റൻസിലേക്ക് കടക്കരുത് എന്ന വൈൽഡ് ലൈഫ് തിയറി പ്രകാരം നമ്മളൊരു സുരക്ഷിത അകലത്തിൽ അവനെ മാക്സിമം പടത്തിലാക്കി, കമ്പനിയുമാക്കി ,ഒതുക്കത്തില്‍ സ്ഥലവും കാലിയാക്കി...... അതാണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കാട്ടുപോത്ത് അഥവാ കാട്ടി (ഇംഗ്ലീഷ്: Gaur, ശാസ്ത്രീയനാമം: Bos gaurus).

The gaur ( Bos gaurus), also called the Indian bison, is the largest extant bovine. This species is native to the Indian subcontinent and Southeast Asia. It has been listed as Vulnerable on the IUCN Red List since 1986. Population decline in parts of its range is likely to be more than 70% during the last three generations. However, population trends are stable in well-protected areas, and are rebuilding in a few areas which previously had been neglected.
The gaur is the tallest of wild cattle species
 
Post by shino jacob koottanad

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ