വെള്ളിയാഴ്‌ച, ഡിസംബർ 14, 2018

ഉയരം കൂടുംതോറും രുചിയും കൂടുന്ന ചായ ......

ഉയരം കൂടും തോറും ചായയുടെ രുചിയും കൂടും എന്ന പരസ്യവാചകം പോലെ ഉയരത്തിലുള്ള ഒരു യാഥാർത്ഥ്യം നമ്മുടെ രാജ്യത്തുണ്ട് അതാണ് കൊളുക്കുമല തേയിലത്തോട്ടം(kolukkumala tea factory)
 .തമിഴ്നാട്ടിലെ തേനി ജില്ലയിൽ ബോഡിനായ്ക്കന്നൂർ താലൂക്കിൽ കോട്ടഗുഡി വില്ലേജിൽ സ്ഥിതിചെയ്യുന്നതും കേരളത്തിലെ സൂര്യനെല്ലിയിൽനിന്നും ഓഫ് റോഡ് ജീപ്പ് മാർഗം ചെന്നെത്താവുന്ന തുംതമിഴ്നാട്ടിലെ കുരങ്ങിണിയിൽ നിന്നും കാൽനടയായി ചെന്നെത്താവുന്നതും , ലോകത്തിലെ ഏറ്റവും ഉയരത്തിൽ( 8000 അടി) സ്ഥിതിചെയ്യുന്നതുമായ തേയില തോട്ടം ആണ് കൊളുക്കുമല തേയിലത്തോട്ടം .രാസവളമോ കീടനാശിനികളോ ഉപയോഗിക്കാതെ ജൈവരീതിയിൽ ഉത്പാദിപ്പിക്കപ്പെടുന്നതാണ് ഇവിടുത്തെ തേയില.
തേയിലത്തോട്ടത്തില്‍ത്തന്നെയുള്ള ഫാക്ടറി 1936 ബ്രിട്ടീഷുകാർ സ്ഥാപിച്ചതും ഇപ്പോഴും ബ്രിട്ടീഷ് ടെക്നോളജി ഉപയോഗിച്ച് പ്രവർത്തിക്കുന്നതുമാണ് സൂര്യനെല്ലിയില്‍ നിന്നും ഹൈലൈറ്റായ കൊളുക്കുമല സൂര്യോദയം കാണാനെത്തുന്ന സഞ്ചാരികൾക്ക് സിമ്പിളായി എത്തിച്ചേരാവുന്ന സ്ഥലമാണ് കൊളുക്കുമല തോട്ടവും ഫാക്ടറിയും സദാസമയവും .കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന ഈ പ്രദേശം വളരെ മനോഹരമാണ്
1838 ബ്രിട്ടീഷുകാരാണ് ഇന്ത്യയിൽ തേയില കൃഷി ആരംഭിച്ചത് .ചൈനയിൽ നിന്നും വിത്ത് എത്തിച്ചാണ് ഇന്ത്യയിൽ കൃഷി ആരംഭിച്ചത് .കൊളുക്കുമല എസ്റ്റേറ്റ് രൂപീകൃതമാവുന്നത് 1920 നും 1927നും ഇടയിലാണ്. ഇക്കാര്യത്തിൽ ബ്രിട്ടീഷുകാരെ സഹായിച്ചത് ബോഡിനായ്ക്കന്നൂരിലെ ചെട്ടിയാർ ബ്രദേഴ്സ് ആയിരുന്നു .എസ്റ്റേറ്റിൽ തേയില കൃഷി ആരംഭിക്കുന്നത് 1927 നും 1932 നും ഇടയിലാണ് 1936 ല്‍ തേയില ഫാക്ടറിയുടെ നിർമ്മാണവും പൂർത്തിയായി .ഫാക്ടറി നിർമ്മിച്ചിരുന്ന കാലഘട്ടത്തിൽ തലച്ചുമടായും കുതിരപ്പുറത്തു മറ്റുമായിരുന്നു ചരക്കുകൾ നീക്കിയിരുന്നത് .കൊളുക്കുമല ടി എസ്റ്റേറ്റിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിലാണ് .ഇന്ത്യൻ സ്വാതന്ത്ര്യത്തിനുശേഷം ബ്രിട്ടീഷുകാർ എസ്റ്റേറ്റ് ചെട്ടിയാർ ബ്രദേഴ്സിന് കൈമാറി .ഇപ്പോൾ തമിഴ്നാട്ടിലെ വലിയൊരു ബിസിനസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് ഈ തോട്ടം. ഇവർ വിവിധ ടൂറിസം പാക്കേജുകളും നടത്തുന്നുണ്ട്.ഈ തോട്ടവും ഫാക്ടറിയും കാണുന്നതിന് ആളൊന്നിന് നൂറ് രൂപ ഫീസും ഈടാക്കുന്നുണ്ട്.ആതിഥ്യമര്യാദയുടെ കാര്യത്തിലും,ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുതരുന്ന കാര്യത്തിലും ഫാക്ടറി ജീവനക്കാര്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവരാണ്.



post by shino jacob koottanad

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ