രാവിലെയായതിനാൽ റോഡിൽ ഗതാഗത തിരക്ക് ഒട്ടുംതന്നെ ഉണ്ടായിരുന്നില്ല മുന്നോട്ട്... പ്രഭാത ഭക്ഷണം കഴിച്ചത് നേര്യമംഗലത്ത് .അവിടെനിന്നും മൂന്നാർ ലക്ഷ്യമാക്കി മുന്നോട്ട്, മൂന്നാറിൽനിന്നും ദേവികുളം ചിന്നക്കനാൽ വഴി സൂര്യനെല്ലിയിലേക്ക് .കഴിഞ്ഞ പ്രളയകാലത്ത് മൂന്നാറിനെ പിടിച്ചുകുലുക്കിയ മണ്ണിടിച്ചിൽ നിമിത്തം പലഭാഗത്തും റോഡുകൾക്ക് കേട് വന്നിട്ടുണ്ട്.. വണ്ടിയുമായി പോകാമെങ്കിലും പലയിടത്തും ഒറ്റവരി ഗതാഗതം മാത്രമാണ് ഉണ്ടായിരുന്നത് ആയതിനാൽ മൊത്തം യാത്രയുടെ ഒരുമണിക്കൂറെങ്കിലും കേടുവന്ന റോഡിലെ വേഗത കുറവിനും ഗതാഗതകുരുക്കിനുമായി മുൻകൂട്ടി കാണുന്നത് നന്നായിരിക്കും. മൂന്നാറിൽനിന്നും ദേവി കുളം റൂട്ടിൽ യാത്ര ... അകലെ മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ഒപ്പം മലയിടിച്ചിലിന്റെ ദുഃഖ ദൃശ്യങ്ങളും.
കൊളുക്കുമല...
കേരള-തമിഴ്നാട് അതിർത്തിയിലെ കൊളുക്കുമലയിൽ എത്തി സൂര്യോദയം കാണലാണ് ഇവിടത്തെ പ്രധാന ആകർഷണം. ഇതിനായി സഞ്ചാരികള്‍ തലേദിവസം തന്നെ തൊട്ടടുത്തുള്ള ടൗണായ സൂര്യനെല്ലിയിൽ എത്തി താമസിക്കുകയാണ് പതിവ്. ഇവിടെ ഇതിനായി നിരവധി ഹോട്ടലുകളും റിസോർട്ടുകളും ഒക്കെ ഉണ്ട് രാവിലെ 4 .30 ഇവിടെനിന്നും ജീപ്പ് സഫാരി ആരംഭിക്കും 7 ആളുകൾ കയറാവുന്ന ജീപ്പിന് 2000 രൂപയാണ് വാടക ഇവിടെ ഇതിനായി പ്രത്യേക ടിക്കറ്റ് കൗണ്ടറും മറ്റുമുണ്ട് .നമ്മുടെ പേര് രജിസ്റ്റർചെയ്ത് നമ്പറും മറ്റും രേഖപ്പെടുത്തിയാണ് മുന്നോട്ടുപോകാൻ ആവുക 2000 രൂപയിലധികം ഈടാക്കാതിരിക്കാനായി കർശന പരിശോധന സംവിധാനങ്ങൾ ഇവിടെയുണ്ട് ടിക്കറ്റ് കൗണ്ടറിന് സമീപം തന്നെ കാർ പാർക്കിങ് സൗകര്യം ഉണ്ട് 40 രൂപയാണ് പാര്‍ക്കിംഗ് ചാര്‍ജ്ജ്.ഇവിടെ നിന്നും 13 കിലോമീറ്റർ എസ്റ്റേറ്റ് റോഡിലൂടെ സഞ്ചരിച്ചാൽ ആണ് കൊളുക്കുമലയിൽ എത്തിച്ചേരാൻ ആവുക ഹാരിസൺ മലയാളം എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് എസ്റ്റേറ്റ് .ഈ റോഡിൻറെ കുറച്ചു ഭാഗം മാത്രമേ ടാർ ചെയ്തിട്ടുള്ളൂ .മലകയറുന്ന ഭാഗങ്ങളിൽ കല്ലുപാകിയ വഴികളാണ് .പലയിടത്തും കല്ലുകള്‍ അടര്‍ന്നുപോയി രിയ്ക്കുന്നു.ഓഫ്റോഡ് ജീപ്പുകൾ മാത്രമേ ഈ വഴിക്ക് പോകൂ. സഫാരിയുടെ സ്റ്റാർട്ടിങ് point നിന്നും വണ്ടി മുന്നോട്ട് നീങ്ങി കഴിഞ്ഞാൽ ഹാരിസൺ മലയാളം കമ്പനിയുടെ ഓഫീസിൽ കയറി വണ്ടി നമ്പറും മറ്റും കൊടുക്കേണ്ടതുണ്ട് ഇവിടെനിന്നും മുന്നോട്ടുപോകുമ്പോൾ തേയിലത്തോട്ടങ്ങളുടെ മനോഹരമായ കാഴ്ചകളാണ് ഇടയ്ക്ക് ഒരിടത്ത് ടെന്റ് ക്യാമ്പിനുള്ള സംവിധാനവും കണ്ടു പോകും വഴിയിൽ തേയിലത്തോട്ടത്തിന്റെ. അകത്ത് ചെറിയൊരു വാച്ച് ടവറുണ്ട് അതിൽ കയറിയാൽ ഉണ്ടാകുന്ന അനുഭൂതി വിവരിക്കാൻ കഴിയാത്തതാണ്. വീശിയടിക്കുന്ന കാറ്റും നമ്മെ മൂടുന്ന കോടമഞ്ഞും. താഴെ നിന്നു നോക്കുമ്പോൾ കാറ്ററിയില്ല പക്ഷേ വാച്ച് ടവറിന് മുകളിൽ കാറ്റ് നന്നായി വീശിയടിക്കും.മൊത്തം 3 മണിക്കൂറെടുക്കുന്ന യാത്രയിൽ കേരള-തമിഴ്നാട് അതിർത്തിയിലാണ് പ്രധാന വ്യൂ പോയിൻറ്. ഇവിടെയെത്തിയപ്പോൾ മഴപെയ്യുന്നത് പോലെയാണ് മഞ്ഞു ദേഹത്ത് വന്നുവീണത് വളരെ വീതികുറഞ്ഞ ഇവിടെ കാലൊന്ന് തെറ്റിയാൽ താഴെ വീഴാൻ ഇടയുണ്ട് ഈ വ്യൂപോയിൻറ് സമീപം കേരളം അവസാനിക്കും .തൊട്ടടുത്തുള്ള ഭൂമി തമിഴ്നാട്ടിലെ തേയിലത്തോട്ടം ആണ്.തമിഴ്നാട്ടിലെ ഈ തേയിലത്തോട്ടം വളരെയധികം പ്രത്യേകതകൾ നിറഞ്ഞതാണ് ഈ തോട്ടമാണ് ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ജൈവ തേയിലതോട്ടം രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ ഉത്പാദിപ്പിക്കുന്ന ഇവിടത്തെ ചായപ്പൊടിക്ക് വലിയ ഡിമാൻഡാണ് ബ്രിട്ടീഷുകാർ നിർമ്മിച്ച ഫാക്ടറി ഇപ്പോഴും പ്രവർത്തിക്കുന്നത് പുരാതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് കൊളുക്കുമലയിലെ ഈ തേയിലത്തോട്ടത്തിലേയ്ക്ക് ആളൊന്നിന് പ്രവേശിക്കുന്നതിന് 100 രൂപ വീതം തോട്ടത്തിലെ മാനേജ്മെൻറ് ഫീസ് ഈടാക്കുന്നുണ്ട് പല യാത്രികരും view പോയിൻറ് കണ്ടു തിരിച്ചു പോവുകയാണ് പതിവ് എന്നാൽ ഈ തേയിലത്തോട്ടം കൂടി കാണുന്നത് വളരെ നല്ല അനുഭവമാണ് തേയില ഫാക്ടറിയിലെ ജീവനക്കാർ വളരെ മനോഹരമായാണ് ഫാക്ടറിയുടെ പ്രവർത്തനങ്ങൾ പ്രസിദ്ധീകരിച്ചുതന്നത് .മടങ്ങുമ്പോള്‍ ഫാക്ടറിയുടെ വകയായി ഓരോ ലൈം ടീയും കുടിക്കാൻ കിട്ടി. ശാന്തമായ പ്രകൃതിയെ അറിയുന്നതിനും മനസ്സിലാക്കുന്നതിനും നല്ല സ്ഥലമാണ് കൊളുക്കുമല. മൂന്നാർ പട്ടണത്തിൽ തിരക്കുകൾ ഇല്ല എന്നതും കൊളുക്കുമലയെ ആകർഷകമാക്കുന്നു
(one day trip post by shino jacob koottanad)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ