വെള്ളിയാഴ്‌ച, ഡിസംബർ 14, 2018

നിളാ തടത്തിലേക്ക് പുതിയൊരു ചിറകന്‍ അതിഥി കൂടി.....

നിളാ തടത്തിലേക്ക് പുതിയൊരു ചിറകന്‍ അതിഥി കൂടി.....
Pallid harrier(മേടുതപ്പി )-November 2018,Koottanad
നിരവധി നെൽവയലുകളും ചതുപ്പ് നിലങ്ങളുമുള്ള നിളാ തടത്തിലേക്ക് പടിഞ്ഞാറൻ നാട്ടിൽനിന്നും പുതിയൊരു ചിറകൻ സഞ്ചാരി കൂടി എത്തിച്ചേർന്നു കിഴക്കൻ യൂറോപ്പിലും ഇറാൻ ഉൾപ്പെടെയുള്ള മധ്യ ഏഷ്യയിലും പ്രജനനം നടത്തുന്ന പരുന്ത് ഇനത്തിൽപ്പെട്ട മേടുതപ്പി എന്ന പക്ഷിയാണ് കൂറ്റനാട് പ്രദേശത്തെ വിശാലമായ നെൽവയലിൽ എത്തിച്ചേർന്നത് ഇംഗ്ലീഷ് പേര് Pallid harrier എന്നും ,ശാസ്ത്രീയ നാമം Circus macrourusഎന്നുമാണ് .മഞ്ഞുകാലത്ത് ഇന്ത്യയിലേക്കും തെക്കുകിഴക്കനേഷ്യയിലെ മറ്റു രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേയ്ക്കും ദേശാടനം നടത്തുന്ന ഈ പക്ഷി വർഗ്ഗത്തിലെ ആൺപക്ഷിയുടെ ശരീരത്തിന് പൊതുവേയുള്ള നിറം വെളുപ്പും ചാരനിറവുമാണ് ചിറകിന്‍ തുമ്പത്ത് കറുപ്പ് നിറവും ഉണ്ട് പെൺപക്ഷിയുടെ നിറം പൊതുവേ തവിട്ട് ആണ് പല്ലി വർഗ്ഗത്തിൽപ്പെട്ട ജീവികളെയും ചെറു സസ്തനികളേയും മറ്റ് ചെറിയ ഇനം പക്ഷികളെയും ഇവ ഭക്ഷണമാക്കുന്നു .പടിഞ്ഞാറൻ നാടുകളിൽ തണുപ്പുകാലം ആകുമ്പോഴാണ് ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്ക് പക്ഷികൾ ദേശാടകരായി എത്തുന്നത്. ജനുവരി മാസത്തിലാണ് ഏറ്റവുമധികം ദേശാടനപക്ഷികളെ കാണാനാവുക ഭാരതപ്പുഴയും ചുറ്റുവട്ടത്തുള്ള ചതുപ്പുനിലങ്ങളും നെൽവയലുകളും ഇത്തരം ദേശാടനപ്പക്ഷികളെ ആകർഷിക്കുന്നു. ജനുവരി മാസം വരെയും ചിലപ്പോൾ അതിനുശേഷവും പ്രദേശത്തെ നെൽവയലുകളും ചതുപ്പുനിലങ്ങളും സജീവം ആയിരിക്കുമെന്നതിനാൽ കേരളത്തിൽ ദേശാടകരായി എത്തുന്ന എരണ്ടകൾ പ്ലോവറുകൾ ,സാൻഡ് പൈപ്പറുകൾ ,ആളകൾ,സ്നൈപ്പുകള്‍ തുടങ്ങി മിക്കവാറും ഇനം ദേശാടന പക്ഷികളും ഇവിടെയും എത്തിച്ചരുന്നു
 
Post by shino jacob koottanad

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ