KSEB ക്കാർ കരണ്ട് കമ്പിക്ക് താഴെയുള്ള മരങ്ങളുടെ കൊമ്പുകൾ വെട്ടിമാറ്റിയപ്പോൾ മരത്തിൻമുകളിലെ കാക്കക്കൂടും നിലംപതിച്ചു.... കൂറ്റനാട് പട്ടാമ്പി റോഡിലെ ടാക്സി സ്റ്റാന്റിലാണ് സംഭവം.... നിലത്ത് വീണു കിടന്ന കുഞ്ഞുങ്ങളെ ഇന്ന് വൈകുന്നേരം ഒരു താത്കാലിക കൂടുണ്ടാക്കി മരത്തിൻമുകളിലാക്കിയിട്ടുണ്ട്..... കൂറ്റനാട്ടെ സഹോദരങ്ങൾ ഭക്ഷണവും വെള്ളവും ആവശ്യത്തിന് കൊടുത്തിട്ടുണ്ട്. കാക്കക്കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ തുടർ സംരക്ഷണം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ.ഇന്ന് വൈകുന്നേരത്തെ ഈ സദ്പ്രവർത്തിയിൽ പങ്കെടുത്ത പ്രിയ കൂട്ടുകാർക്ക് അഭിവാദ്യങ്ങൾ
post 2
കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്...... അഥവാ കാക്കക്കുഞ്ഞുങ്ങളെ തിരിച്ചേൽപ്പിച്ച സംഭവം.
KSEB ക്കാർ കരണ്ട് കമ്പിക്ക് താഴെയുള്ള മരത്തിന്റെ ചില്ല വെട്ടിമാറ്റിയപ്പോൾ മരത്തിലുണ്ടായിരുന്ന കാക്കക്കൂട് തകർന്ന് താഴെ വീഴുകയും കൂറ്റനാട്ടെ സഹൃദയർ ഒരു താൽക്കാലിക കൂടുണ്ടാക്കി കാക്കക്കുഞ്ഞുങ്ങളെ അതിലാക്കി മരത്തിൻമുകളിലെത്തിക്കുകയും ചെയ്തിരുന്നു.( ഇത് കഴിഞ്ഞ ദിവസം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു)തന്റെ കുഞ്ഞുങ്ങളെത്തേടി കാക്ക വരുമെന്നും തുടർ സംരക്ഷണം ഏറ്റെടുക്കുമെന്നുമായിരുന്നു പ്രതീക്ഷ. ആ പ്രതീക്ഷ അസ്ഥാനത്തായില്ല, കാക്കക്കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ സ്ഥലത്തെത്തുകയും കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുക്കുകയും ചെയ്ത വിവരം എല്ലാവരേയും അറിയിച്ചു കൊള്ളുന്നു.....ഫോട്ടോകൾ- കാക്കക്കുഞ്ഞുങ്ങൾ പുതിയ കൂട്ടിൽ- കുഞ്ഞുങ്ങളെ പരിചരിക്കാനെത്തിയ മുതിർന്ന കാക്ക- @ കൂറ്റനാട്

november 2018 -
Post by shino jacob
koottanad
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ