വെള്ളിയാഴ്‌ച, ഡിസംബർ 14, 2018

ഹോട്ടലിൽ കുടിക്കാൻ കിട്ടിയ ചൂടുവെള്ളം....

ഹോട്ടലിൽ കുടിക്കാൻ കിട്ടിയ ചൂടുവെള്ളം....
അതായത് തിളച്ചവെള്ളം പകുതി ഗ്ലാസ്സ് തന്ന കഥ......
മനുഷ്യനൊഴികെയുള്ള ജീവികളെല്ലാം പ്രകൃതിയിൽ നിന്നും നേരിട്ട് കിട്ടുന്ന പച്ചവെള്ളമാണ് കുടിക്കുന്നത് പുഴയിൽ നിന്നും അരുവികളിൽനിന്നും കുളങ്ങളിൽ നിന്നും എല്ലാം മറ്റു ജീവികൾ വെള്ളം കുടിക്കുന്നു. ഉറവകളിൽ നിന്നും കിട്ടുന്ന വെള്ളമാണ് ഏറ്റവും ശുദ്ധമായത് എന്നാണ് പറയപ്പെടുന്നത്. മനുഷ്യർക്കും വേണ്ടത് പച്ചവെള്ളം തന്നെയാണ് എന്നാൽ നഗരവൽക്കരണം വന്നതോടെ വെള്ളം മലിനമാകുകയും തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ നിർദ്ദേശിക്കപ്പെടുകയും ചെയ്തു. 100 ഡിഗ്രി ചൂടിൽ വെള്ളം തിളക്കുമ്പോൾ അതിലെ അണുക്കളെല്ലാം ചത്തുപോവുകയും വെള്ളം ശുദ്ധമാവുകയും ചെയ്യും എന്നാണ് വിശ്വാസം. ഈ വിശ്വാസം പല കൈമറിഞ്ഞപ്പോൾ കുറേ എഡിറ്റിങ്ങും വന്നു അതായത് തിളപ്പിച്ചതിനുശേഷം ആറിയ വെള്ളമാണ് കുടിക്കേണ്ടത് എന്നതിനുപകരം ചൂടോടെ കുടിക്കുക എന്നത് പലരും ശീലമാക്കി വെള്ളത്തിൽ കലക്കുന്ന ദാഹശമനി പോലുള്ള പൊടികളുടെ ചുവപ്പുനിറം വെള്ളത്തിൽ ഉണ്ടെങ്കിൽ അത് ഏറ്റവും ശുദ്ധമായതാണ് എന്നാണ് പലരുടേയും ധാരണ. വലിയ പല പരിപാടികളിലും ചുവന്ന നിറത്തിലുള്ള ദാഹശമനി വെള്ളത്തിൽ കൃത്രിമം നടക്കാറുണ്ട് അതായത് ദാഹശമനിയുടെ എസ്സൻസ് എന്നാണ് പറയുക. ഒന്നോ രണ്ടോ ലിറ്റർ വെള്ളത്തിൽ ഒരു പാക്കറ്റ് ദാഹശമനി പൊടി മുഴുവൻ ഇട്ടു തിളപ്പിച്ച് കടുംചുവപ്പ് നിറത്തിലുള്ള ദ്രാവകം ഉണ്ടാക്കുന്നു ഇത് വലിയൊരു പാത്രത്തിലെ വെള്ളത്തിൽ ഒഴിക്കുമ്പോൾ വലിയൊരു പാത്രം ദാഹശമനി വെള്ളം റെഡി, കുടിക്കുന്നവർ ഹാപ്പി
ഇമ്മാതിരി മറ്റൊരു പരിപാടിയാണ് ചില ഹോട്ടലുകളിലെങ്കിലും നടക്കുന്നത് കുടിക്കാൻ ചൂടുവെള്ളം ചോദിച്ചാൽ, ചായക്ക് വെച്ചിരിക്കുന്ന വലിയ പാത്രത്തിൽ നിന്നും കുറച്ചു തിളച്ചവെള്ളം ഒരു ഗ്ലാസ്സിലേക്ക് എടുത്ത് കുറച്ച് പച്ചവെള്ളം മിക്സ് ചെയ്തു കൊടുക്കുന്നു. കുടിക്കുന്നവർ ഹാപ്പി....
എന്നാൽ ഇക്കാര്യത്തിൽ വളരെ സത്യസന്ധമായ ഒരു അനുഭവം കഴിഞ്ഞദിവസമുണ്ടായി അതായത് ഒരു ചെറിയ ഹോട്ടലിൽ പ്രഭാതഭക്ഷണം കഴിക്കാനായി കയറിയപ്പോൾ കുടിക്കാൻ കൊണ്ടുവന്നത് അര ഗ്ലാസ് ചായക്ക് വെച്ച തിളച്ച വെള്ളം.... കൂടെ ഒരു ജഗ്ഗിൽ പച്ചവെള്ളവും അതായത് നമ്മുടെ അഭിരുചിക്കനുസരിച്ച് ആവശ്യാനുസരണം പച്ചവെള്ളം മിക്സ് ചെയ്തു കൂടിയ ചൂടിലോ കുറഞ്ഞ ചൂടിലോ നമുക്ക് കുടിക്കാം ...വെള്ളം കൊണ്ടു തന്ന കട നടത്തിപ്പുകാരനായ പ്രായമേറിയ മനുഷ്യന്റെ സത്യസന്ധത കണ്ടപ്പോൾ വലിയ സന്തോഷമാണുണ്ടായത് അദ്ദേഹം ഒരു കുഞ്ഞ് തരികിട പോലും കാണിച്ചില്ലല്ലോ......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ