വെള്ളിയാഴ്‌ച, ഡിസംബർ 14, 2018

നീലക്കുറിഞ്ഞി കണ്ട കഥ........


പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയെപ്പറ്റി അറിഞ്ഞു തുടങ്ങിയതേ മനസ്സിൽ ലഡു
പൊട്ടാൻ തുടങ്ങി.... കഴിഞ്ഞ തവണ നീലക്കുറിഞ്ഞി സീസണിൽ മൂന്നാറിലെ അഡാറ് ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയതും മനസ്സിൽ വന്നു..... എന്നാലും ഇത്തവണ പോകാൻ ഉറച്ചു ..... എന്നാൽ അവധി ദിവസം വന്നപ്പോഴൊക്കെ കാലാവസ്ഥ വില്ലനായി. റെഡ് അലർട്ടും മറ്റുമൊക്കെയായി മൂന്നാറിലേക്ക് ചെല്ലുന്നത് തന്നെ ഗവൺമെന്റ് വിലക്കി..... ഒടുവിൽ കാലാവസ്ഥ ഒരു വിധം മെച്ചപ്പെട്ടപ്പോൾ, വിജയദശമി അവധിക്ക് പോകാനിറങ്ങിയപ്പോൾ, വെറുതേ ഒന്നന്യേഷിച്ചതാണ് മൂന്നാറിൽ ഏത് ഭാഗത്ത് ചെന്നാലാണ് നീലക്കുറിഞ്ഞി കാണാനാവുക എന്ന്.... കഷ്ടം എന്നേ പറയേണ്ടൂ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ നീലക്കുറിഞ്ഞി പൂക്കളെല്ലാം പലയിടത്തും കൊഴിഞ്ഞു പോയത്രേ.... മുൻപ് നീലക്കുറിഞ്ഞി ഉണ്ടായിരുന്ന പല ഭാഗത്തും ഇപ്പോൾ ഇല്ലത്രേ....ഉള്ള കുറച്ചാ ഭാഗങ്ങളിലാകട്ടേ, പൂക്കള്‍ വാടിത്തുടങ്ങിയത്രേ...അങ്ങിനെ വിജയദശമി നാളിലെ മൂന്നാർ യാത്രയെപ്പറ്റി പുനരാലോചന നടത്തി.... കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉച്ചക്ക് ശേഷം പെയ്യുന്ന കനത്ത മഴയും കൂടി ആയപ്പോൾ മൂന്നാർ ട്രിപ്പ് ക്യാൻസൽ ചെയ്തു .... പിന്നെ വണ്ടി വിട്ടത് മഞ്ചൂർക്ക് ..... യാത്രയിൽ കൂടെയുണ്ടായിരുന്ന മോഹനൻ, പ്രസാദ്, ഉമ്മർ, ആദിത്യൻ എന്നിവരോട് അട്ടപ്പാടിയിലെ മുള്ളി കഴിഞ്ഞതും ചുമ്മാ പറഞ്ഞുവെച്ചു, റോഡ് സൈഡിൽ എവിടെയെങ്കിലും നീല നിറത്തിൽ ഒരു പൂവ് കണ്ടാൽ വണ്ടി നിർത്തണം എന്ന്, ചുരം കയറി മുകളിലെത്താറായപ്പോൾ മുന്നിലൊരു കാർ നിർത്തിയിട്ടിരിക്കുന്നു .... സാധനം അവിടെ ഉണ്ടായിരുന്നു ..... അവിടന്നങ്ങോട്ട് വേറേയും സ്ഥലങ്ങളിൽ മനോഹരിയായി അവൾ ഉണ്ടായിരുന്നു .....(october 2018)

 






 Post by shino jacob koottanad

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ