വെള്ളിയാഴ്‌ച, ഡിസംബർ 14, 2018

കിണ്ണക്കര-പ്രകൃതിയെ സ്നേഹിക്കുന്നവർ മാത്രം ചെല്ലേണ്ടുന്ന സ്ഥലം ....


കേരളത്തിലെ അട്ടപ്പാടി ഭാഗവുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ ഊട്ടിയുടെ ഭാഗമാണ് കിണ്ണക്കര. അട്ടപ്പാടിയിൽ നിന്നും കാട്ടിലൂടെ കാൽനടയായി പോകാമെങ്കിലും വാഹനങ്ങൾക്ക് പോകാനാവില്ല.അട്ടപ്പാടിയിലെ ചാവടിയൂരിന് സമീപത്തെ ബന്ദ വെട്ടി ഊരിൽ നിന്നും വനത്തിലൂടെ രണ്ടര മണിക്കൂർ നടന്നാല്‍ ഇവിടെയെത്താം എന്നാലിത് പൊതുപ്രവേശനമുള്ള വഴിയല്ല ....... ഇവിടെ നിന്നും പണിക്കായി കിണ്ണക്കരയിലെ എസ്റ്റേറ്റിൽ പോകുന്നവർ ഒരു മണിക്കൂർ കൊണ്ടും നടന്നെത്തും ഇങ്ങോട്ട് വാഹനത്തില്‍ എത്താനുള്ള നല്ലൊരു മാർഗ്ഗം അട്ടപ്പാടിയിലെ മുള്ളിയിൽനിന്നും മഞ്ചൂർ വഴിയാണ്......ഇത് നാല് മണിക്കൂര്‍ വരെയെടുക്കാം... മുള്ളിയിൽ നിന്നും കേരളാ അതിർത്തി കടന്ന് മഞ്ചൂർ റൂട്ടിൽ ഹെയർ പിൻ ബെൻറുകൾ കയറി മഞ്ചൂരെത്തിയാൽ അവിടെ നിന്നും കിണ്ണക്കര റോഡിൽ യാത്ര തുടരാം.... മഞ്ചൂരിലേക്ക് ഹെയർ പിൻ ബെന്റുകൾ കയറിയാണ് വന്നതെങ്കിൽ, മഞ്ചൂരിൽ നിന്നും ഹെയർ പിൻ ബെന്റുകൾ ഇറങ്ങി വേണം കിണ്ണക്കരയിലെത്താൻ .... ഈ റൂട്ട് മനുഷ്യവാസം വളരെ കുറവുള്ളതും തേയിലത്തോട്ടങ്ങളും വനങ്ങളും നിറഞ്ഞതാണ്തികച്ചും തോട്ടം തൊഴിലാളി മേഖലയാണ് കിണ്ണക്കര. ചെറിയ രണ്ട് ടീ ഷോപ്പുകൾ മാത്രമേ ഇവിടെ കണ്ടുള്ളൂ.... ഭക്ഷണം ഒന്നുംതന്നെ ലഭ്യമായില്ല, ആയതിനാൽ ഭക്ഷണം കൈവശമുണ്ടായിരിക്കുന്നത് ഉചിതമായിരിക്കും.... തികച്ചും തോട്ടം തൊഴിലാളി മേഖലയായതിനാൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി ഇവിടുത്തെ കുട്ടികൾ പോകുന്നത് മഞ്ചൂരിലേക്കും കോളേജിൽ പഠിക്കാൻ ഊട്ടിയിലേക്കും പോകുന്നുഅധികം നഗരവൽക്കരണം ബാധിച്ചിട്ടില്ലാത്തതിനാൽ ഈ റൂട്ട് പ്രകൃതി സൗന്ദര്യത്താൽ മികച്ചു നിൽക്കുന്നു കോs മഞ്ഞും തണുപ്പും വന്യമൃഗങ്ങളുമെല്ലാം മികച്ച അനുഭവം തരുന്നു .....
 
Post by shino jacob koottanad

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ