കേരളത്തില്‍ കാണപ്പെടുന്ന പാമ്പുകളില്‍ വിഷമുള്ളവയില്‍ ഏററ വും വലുപ്പമേറിയ പാമ്പാണ് രാജവെമ്പാല. രൂപംകൊണ്ടും സ്വഭാവം കൊണ്ടും മററുപാമ്പുകളില്‍നിന്നുംവളരെ വൃതൃസ്തനാണ് രാജവെമ്പാല . രാജവെമ്പാലയുടെ വിശേഷങ്ങള്‍ വായിച്ചറിയൂ... തണുപ്പാര്‍ന്നതും ശാന്തമായതും ധാരാളം വെള്ളമുള്ളതുമായ പ്രദേശത്ത് ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന രാജവെമ്പാല കേരളത്തിലെ പശ്ചിമഘട്ടമലനിരകളിലെ നിബിഢവനങ്ങളില്‍ കാണപ്പെടുന്നു .18അടിയോളം നീളത്തില്‍ വളരുന്ന രാജവെമ്പാലയുടെ നിറം പൊതുവേ കറു പ്പില്‍ വെളുത്തവരകള്‍ എന്നതാണ് . എന്നാല്‍പ്രായം അനുസരിച്ച് ഇത് വ്യത്യാസപ്പെട്ടിരിക്കും . ഇന്ത്യയില്‍ കേരളത്തിനുപുറത്ത് പശ്ചിമഘട്ടമലനിരകള്‍ കിടക്കുന്ന മററുദക്ഷിണേന്ത്യന്‍സംസ്ഥാനങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഹരിതവനങ്ങളിലും ഇന്ത്യക്കുപുറത്ത് കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും രാജവെമ്പാല അധിവസിക്കുന്നു . ചെറിയപ്രായത്തില്‍ രാജവെമ്പാലയുടെനിറം കറുപ്പില്‍ മഞ്ഞവരകള്‍ എന്നതാണ് . എന്നാല്‍ വളരുംതോറും മഞ്ഞനിറംമാറി വെള്ളനിറമാവുകയും പ്രായം കൂടിവരുമ്പോള്‍ വെള്ളനിറം ക്രമേണകാണാത്ത തരത്തിലായി മാറുകയും ചെയ്യുന്നു.ഇന്ത്യക്കുപുറത്തുള്ള രാജവെമ്പാലകളില്‍ കറുപ്പുനിറത്തില്‍ ഏറ്റക്കുറച്ചിലുള്ളതായി കാണുന്നു. സാധാരണമൂര്‍ഖനെ അപേക്ഷിച്ച് വളരെയധികം വിഷം ഒരുകടിയിലൂടെ ഇരയുടെ ശരീരത്തിലേക്ക് കുത്തിവയ്ക്കാന്‍ രാജവെമ്പാലക്ക് കഴിയുന്നു തന്‍മൂലം ഇരയുടെ മരണം പെട്ടെന്ന് സംഭവിക്കുന്നു . എന്നാല്‍ രാജവെമ്പാലയുടെ വിഷത്തിന്റെ വീര്യം മൂര്‍ഖന്റെ വിഷത്തിനൊപ്പമോ അതിലും താഴെയോമാത്രമേ വരുന്നുള്ളൂ . ഇന്ത്യയില്‍ രാജവെമ്പാലയുടെകടിയേറ്റുള്ളമരണം വളരെക്കുറച്ചുമാത്രമേ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുള്ളൂ .രാജവെമ്പാല വളരെയധികമുള്ള തായ്ലാന്റില്‍ രാജവെമ്പാലവിഷത്തിനെതിരെയുള്ള പ്രതിവിഷം ഉത്പാദിപ്പിക്കുന്നുണ്ട് . ഇന്ത്യയില്‍ രാജവെമ്പാലകടിച്ചുള്ള മരണം വളരെക്കുറവായതിനു കാരണം മനുഷ്യന്‍ ഇല്ലാത്തസ്ഥലത്ത് രാജവെമ്പാല ജീവിക്കുന്നുഎന്നതാണ് മറ്റൊരു കാരണം രാജവെമ്പാല മനുഷ്യനെ കടിക്കാന്‍ ആഗ്രഹിക്കുന്നില്ല
എന്നതും മനുഷ്യനെ ഒട്ടും ഭയക്കുന്നില്ല എന്നതുമാണെന്ന് ചില വീഡിയോ ചിത്രങ്ങള്‍ കാണുമ്പോള്‍ തോന്നുന്നു . രാജവെമ്പാലയുടെ ജീവിതം ആസ്പദമാക്കിയുള്ള ഡോക്യുമെന്റെറി ചിത്രങ്ങള്‍ പ്രകാരം മനുഷ്യന്‍ അങ്ങോട്ട് ഭയപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ മാത്രമാണ് രാജവെമ്പാല പത്തിവിരിച്ചുകാട്ടി മനുഷ്യനെ അകറ്റാന്‍ ശ്രമിക്കുന്നത് .വിദഗ്ദന്‍മാരായ പാമ്പുപിടുത്തക്കാര്‍ കൊടുംകാട്ടിനുള്ളില്‍ രാജവെമ്പാലയെ വെറും കൈ കൊണ്ട് പിടിക്കുമ്പോള്‍ പോലും രാജവെമ്പാല സമനിലവിട്ട് പെരുമാറിയതായി കാണുന്നില്ല .മനുഷ്യന്റെ ശല്യം സഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഉടന്‍ സ്ഥലം വിട്ടുപോകുന്ന പ്രകൃതമാണ് രാജവെമ്പാലയുടേത് .എന്നാല്‍ ചില നേരങ്ങളില്‍ വനമേഖലകളില്‍ മനുഷ്യന്റെ സാമീപ്യമുള്ള സ്ഥലത്തുപോലും രാജവെമ്പാല ഭയമില്ലാതെ കറങ്ങിനടക്കുകയും ചെയ്യുന്നത് റിപ്പോര്‍ട്ട്ചെയ്യപ്പെട്ടിട്ടുണ്ട് . ഇവിടെയൊന്നും ആരെയും ഉപദ്രവിച്ചതായി റിപ്പോര്‍ട്ടുമില്ല .മറ്റു പാമ്പുകളെ അപേക്ഷിച്ച് രാജവെമ്പാലക്കുള്ള ഒരു പ്രത്യേകത ഇത് മുട്ടയിടാനായി സ്വന്തമായി കൂട് നിര്‍മ്മിക്കുന്നു എന്നതാണ് .മണ്ണില്‍ കൊഴിഞ്ഞുവീണ ഈറ്റയുടേയും മറ്റും ഇലകള്‍ക്കുമീതെ ശരീരം കൊണ്ട് ചുറ്റി വരിഞ്ഞ് ഒരു കൂമ്പാരം പോലെയാക്കുന്നു ഇതാണ് കൂട് . ഈ കൂട്ടില്‍ മുട്ടയിടുന്നു . ഭക്ഷണക്കാര്യത്തില്‍ തികച്ചും വ്യത്യസ്ഥമായ രീതിയാണ് രാജവെമ്പാലക്കുള്ളത് . അതായത് മറ്റു പാമ്പുകള്‍ എലി , തവള തുടങ്ങിയ ചെറു ജീവികളെ പിടികൂടിതിന്നുമ്പോള്‍ രാജവെമ്പാല പ്രധാനമായും തിന്നുന്നത് പാമ്പുകളെയാണ് . ചേരയാണ് ഇഷ്ട ഭോജ്യം .( മറ്റു ചില പാമ്പുകളും അപൂര്‍വ്വമായി പാമ്പുകളെ തിന്നാറുണ്ട് ) കരിഞ്ചാത്തി , കരിനാടന്‍ , കരിനടുവന്‍ , കൃഷ്ണസര്‍പ്പം എന്നിങ്ങനെയെല്ലാം പേരുകളുള്ള രാജവെമ്പാലയെ സാധാരണ ജനങ്ങള്‍ വളരെയധികം ഭയക്കുന്നുണ്ട് ആയതിനാല്‍ വളരെയധികം അന്ധവിശ്വാസങ്ങളും പ്രചരിക്കാന്‍ ഇട വന്നിട്ടുണ്ട് . അതില്‍ ഒന്ന് രാജവെമ്പാല വാല് നിലത്തുകുത്തി ശരീരം മുഴുവന്‍ ഉയര്‍ത്തിനില്‍ക്കും എന്നതാണ് യഥാര്‍ത്ഥത്തില്‍ രാജവെമ്പാലക്ക് ശരീരത്തിന്റെ മൂന്നില്‍ ഒരു ഭാഗം ഉയര്‍ത്തി പത്തിവിരിച്ചുനില്‍ക്കാന്‍ കഴിയും . അതായത് മുഴുവന്‍ വളര്‍ച്ചയെത്തിയ രാജവെമ്പാല( 18 അടി ) 6 അടി ഉയരത്തില്‍ തല ഉയര്‍ത്തിപ്പിടിച്ച് പത്തിവിരിച്ചുനില്‍ക്കും . ഇത് കാട്ടില്‍ വസിക്കുന്ന ആദിവാസിയുടെ ഉയരത്തേക്കാള്‍ വരും . തന്‍മൂലം ഇത് കാണുന്ന സാധാരണക്കാരന്‍ / ആദിവാസി വിചാരിക്കുക ഒരു പാമ്പ് വാല് നിലത്ത് കുത്തി ഉയര്‍ന്നുനില്‍ക്കുന്നു എന്നാണ് .യഥാര്‍ത്ഥത്തില്‍ പാമ്പിന്റെ ബാക്കി മൂന്നില്‍ രണ്ടു ഭാഗം നിലത്തുകിടക്കുന്നത് കാണാതെ ഭയന്ന് ഓടിമറയുന്ന പാവം മനുഷ്യന്‍ നാട്ടില്‍ചെന്ന് പേടിപ്പെടുത്തുന്ന കഥകള്‍ മെനയുന്നു പലപ്പോഴും ഉയര്‍ന്നുനിന്ന് പത്തിവിരിച്ചുകാണിക്കുന്നതില്‍ എതിരാളിയെ ഭയപ്പെടുത്തുക എന്നതുമാത്രമേ രാജവെമ്പാല ലക്ഷ്യം വെക്കുന്നുള്ളൂ . ബ്രിട്ടീഷ് ഭരണകാലത്ത് ഒരു സായിപ്പ് , വെയില്‍ കാഞ്ഞ് കിടക്കുകയായിരുന്ന ഒരു രാജവെമ്പാലയുടെ പുറത്ത് ചവിട്ടി കടികൊള്ളുകയും മരിക്കുകയും ചെയ്തു എന്നതാണ് ഇന്ത്യയില്‍ രാജവെമ്പാലയുടെ കടി കൊണ്ടുള്ള ഏക മരണമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത് വനമേഖലകളില്‍ അധിവസിക്കുന്ന ആളുകള്‍ക്കിടയിലും ചില പുസ്തകങ്ങളിലും രാജവെമ്പാലയെ അതിക്രൂരനും ഭീകരനുമായ ഒരു ജീവിയായാണ് ചിത്രീകരിച്ചിട്ടിട്ടുള്ളത് .എന്നാല്‍ ആധുനിക പഠനങ്ങള്‍ സൂചിപ്പിക്കുന്നത് രാജവെമ്പാല തികച്ചും ശാന്തനും നിരുപദ്രവകാരിയും വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ജീവിയുമാണെന്നതാണ്

വിജ്ഞാനപ്രദമായ പോസ്റ്റ്.
മറുപടിഇല്ലാതാക്കൂpalakkattettan
i like you, because these information is most valuable,
മറുപടിഇല്ലാതാക്കൂവിജ്ഞാനപ്രദമായ പോസ്റ്റ്.
മറുപടിഇല്ലാതാക്കൂnaseer