വ്യാഴാഴ്‌ച, ഒക്‌ടോബർ 08, 2009

പായലേ വിട ... പൂപ്പലേ വിട....


പായലും പൂപ്പലും ആക്രമിക്കാത്ത പെയിന്റ് വാങ്ങി വീടിന് പൂശിയ സുഹൃത്ത് മഴക്കാല കാഴ്ച കണ്ടാണ് ഞെട്ടിയത് ... മുറ്റത്ത് പിടിപ്പിച്ചിരുന്ന പുല്‍ത്തകിടി കരിഞ്ഞിരിക്കുന്നു . പുറം ചുവരിന്‍മേല്‍ അടിച്ചിരുന്ന പെയിന്റിന്‍മേല്‍ മഴവെള്ളം പതിച്ച് , ആ വെള്ളം പുല്ലില്‍ വീണപ്പോഴാണ് പുല്ല് കരിഞ്ഞത് . പുല്ലുകൂടാതെ തൊട്ടരുകിലെ മറ്റു ചെടികളും കരിഞ്ഞിരിക്കുന്നു .ഇതിന്റെ കാരണം അന്വേഷിച്ച് അധികമൊന്നും പോകേണ്ടതില്ല . പെയിന്റില്‍ പൂപ്പലോ സസ്യങ്ങളോ വളരാതിരിക്കാന്‍ കടുത്ത വിഷം ( കളനാശിനി ) ചേര്‍ത്തിരിക്കുന്നു .അങ്ങിനെ വിഷം വീടിനകത്തും പുറത്തും പരക്കുന്നു . ഈ കാഴ്ച ചെറിയൊരു സൂചന മാത്രമാണ് ... വലിയൊരുവിപത്തിന്റെ മുന്നോടി.....



5 അഭിപ്രായങ്ങൾ:

  1. വിവരത്തിനു നന്ദി ..

    മറുപടിഇല്ലാതാക്കൂ
  2. അങ്ങിനെ ഒരു സംഗതി ഉണ്ടോ?
    വെള്ളം തട്ടിയാല്‍ പെയിന്റിന്റെ മിക്സ് ഇളകുമോ?
    കൂടുതല്‍ തപ്പിനോക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  3. ഇതൊരു ഞെട്ടിപ്പിക്കുന്ന അറിവാണല്ലോ.

    മറുപടിഇല്ലാതാക്കൂ
  4. അത് ശരി. ഇങ്ങിനെ ഒരു ഏടാകൂടം പെയിന്‍റ്റിന്‍റെ പുറകിലുണ്ടല്ലേ
    palakkattettan.

    മറുപടിഇല്ലാതാക്കൂ