മലയും കുന്നും ഇന്ന് നമ്മുടേതല്ല , പണ്ട് എല്ലാവരുടേതുമായിരുന്നു . ഇപ്പോള്‍ , ഇന്ന് കണ്ട കുന്ന് നാളെ കാണാതാവുന്ന കാലമാണ് . വികസനം അതിന്റെ പരകോടിയിലെത്തിയിരിക്കുന്നു . പ്രകൃതിയിലെ സ്വാഭാവിക സംഗതികളെയെല്ലാം ഇല്ലാതാക്കി ( പുഴ , കുന്ന് , മരം , കാട് , കാവ് , ഇടവഴി , കുളം , തോട് ) അവിടെ കോണ്‍ക്രീറ്റ് ഉപയോഗിച്ച് എന്തെങ്കിലും നിര്‍മ്മിച്ചാല്‍ വികസനം വന്നേ എന്ന് നാം ആര്‍ത്ത് വിളിക്കുന്നു . വികസനം എന്നാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മാത്രം എന്നായപ്പോള്‍ കല്ലിനും മണ്ണിനും വേണ്ടി കുന്നുകളെനോട്ടമിട്ടു . കല്ലുവെട്ടിയും മണ്ണിടിച്ചുവിറ്റും കുന്നുപോയപ്പോള് താഴ് വര നശിച്ചു . താഴ് വരകളില്‍ നിര്‍ഗുണപരബ്രഹ്മങ്ങളായ മനുഷ്യര്‍ നിഷ്ക്രിയരായിരുന്നപ്പോള് ഉരുള്‍ പൊട്ടലായി വന്ന് എല്ലാവരേയും വാരിക്കൊണ്ട് പോയി . എന്നാലും സര്‍ക്കാര്‍ സഹായം ഒരു ലക്ഷം കിട്ടിയല്ലോ . ലാഭം മാത്രം ലക്ഷ്യമാക്കി കുന്നിടിച്ചും വയല്‍ നികത്തിയും പ്രകൃതിയെ നശിപ്പിക്കുന്നരോട് ഒരു വാക്ക് , ഇതിന്റെ ദുരന്തം നിങ്ങള്‍ക്കുകൂടി ഉള്ളതാണ് . ഇരുനില വീടും എ,സി കാറും എത്രകാലം നിങ്ങള്‍ക്കുണ്ടാവും.... ഞായറാഴ്ച, സെപ്റ്റംബർ 06, 2009
കുന്നുതീനികള്
മലയും കുന്നും ഇന്ന് നമ്മുടേതല്ല , പണ്ട് എല്ലാവരുടേതുമായിരുന്നു . ഇപ്പോള്‍ , ഇന്ന് കണ്ട കുന്ന് നാളെ കാണാതാവുന്ന കാലമാണ് . വികസനം അതിന്റെ പരകോടിയിലെത്തിയിരിക്കുന്നു . പ്രകൃതിയിലെ സ്വാഭാവിക സംഗതികളെയെല്ലാം ഇല്ലാതാക്കി ( പുഴ , കുന്ന് , മരം , കാട് , കാവ് , ഇടവഴി , കുളം , തോട് ) അവിടെ കോണ്‍ക്രീറ്റ് ഉപയോഗിച്ച് എന്തെങ്കിലും നിര്‍മ്മിച്ചാല്‍ വികസനം വന്നേ എന്ന് നാം ആര്‍ത്ത് വിളിക്കുന്നു . വികസനം എന്നാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മാത്രം എന്നായപ്പോള്‍ കല്ലിനും മണ്ണിനും വേണ്ടി കുന്നുകളെനോട്ടമിട്ടു . കല്ലുവെട്ടിയും മണ്ണിടിച്ചുവിറ്റും കുന്നുപോയപ്പോള് താഴ് വര നശിച്ചു . താഴ് വരകളില്‍ നിര്‍ഗുണപരബ്രഹ്മങ്ങളായ മനുഷ്യര്‍ നിഷ്ക്രിയരായിരുന്നപ്പോള് ഉരുള്‍ പൊട്ടലായി വന്ന് എല്ലാവരേയും വാരിക്കൊണ്ട് പോയി . എന്നാലും സര്‍ക്കാര്‍ സഹായം ഒരു ലക്ഷം കിട്ടിയല്ലോ . ലാഭം മാത്രം ലക്ഷ്യമാക്കി കുന്നിടിച്ചും വയല്‍ നികത്തിയും പ്രകൃതിയെ നശിപ്പിക്കുന്നരോട് ഒരു വാക്ക് , ഇതിന്റെ ദുരന്തം നിങ്ങള്‍ക്കുകൂടി ഉള്ളതാണ് . ഇരുനില വീടും എ,സി കാറും എത്രകാലം നിങ്ങള്‍ക്കുണ്ടാവും.... വ്യാഴാഴ്ച, സെപ്റ്റംബർ 03, 2009
നാട്ടിടവഴിയുടെ സംഗീതം
എക്സ്പ്രസ് ഹൈവേയെപ്പറ്റി ചര്‍ച്ച ഉയരുമ്പോള്‍ , നാഷണല്‍ ഹൈവേകളില്‍ വണ്ടികള്‍ ചീറിപ്പായുമ്പോള്‍ , ഇട റോഡുകളില്‍ വാഹനങ്ങള്‍ തിക്കിത്തിരക്കുമ്പോള്‍ , നാം ഇതിനിടയിലെവിടെയോ മറന്നുപോയ നാട്ടിടവഴിയുടെ സംഗീതം കേള്‍ക്കുന്നു .കുറ്റിച്ചെടികളും മുള്ളുവേലികളും അതിരിടുന്ന നാട്ടിടവഴികളെ നാം പാടേ മറന്നുപോയിരിക്കുന്നു . വെയിലിന്റെ കണികപോലും ശരീരത്തില്‍ പതിക്കാതെ ഒരു എയര്‍കണ്ടീഷണ്‍ഡ് യാത്ര പ്രദാനം ചെയ്തിരുന്ന നാട്ടിടവഴികള്‍ ജനകീയാസൂത്രണകാലങ്ങളില് പഞ്ചായത്ത് റോഡുകള്‍ക്ക് വഴിമാറി .
തന്റെ സഞ്ചാരങ്ങള്‍ക്കിടയില്‍ ഇടവഴി മുറിച്ചുകടക്കുന്ന മഞ്ഞച്ചേര പാമ്പുശല്യത്തിന് പേരുദോഷക്കാരനായി . ക്രമേണ വേലിപ്പടര്‍പ്പുകള്‍ ഇല്ലാതായി , മതിലുകള്‍ വളര്‍ന്നു
ഒരു ചെറുപനിക്കും , വയറുവേദനക്കുമുള്ള മരുന്ന് പടിക്കലെ ഇടവഴിയില്‍ കിട്ടിയിരുന്നത് മെഡിക്കല്‍ സ് റ്റോറിലേക്ക് പലായനം ചെയ്തു . മഴക്കാലത്തിന്റെ സന്തോഷത്തില്‍ കുഞ്ഞുപരല് മീനുകള്‍ നീന്തിക്കളിച്ചിരുന്ന നാട്ടി വഴിയിലെ നീര്ച്ചാല് ഇന്ന് നമുക്ക് സ്വപ്നത്തില്‍പ്പോലും ഇല്ല . ഗ്ളോബല്‍ വാമിങ്ങും ഗ്രീന്‍ ഹൌസ് ഇഫക്ടും ചിത്രത്തില്‍ വരുന്നതിന് മുന്‍പേ നമുക്കതിനെയെല്ലാം പ്രതിരോധിക്കാന്‍ നാട്ടിടവഴിയിലെ ചെറുചെടികള്‍ കൂടി ഉണ്ടായിരുന്നു . ഇന്ന് തീ പാറുന്ന ഹൈവേകളില്‍ എ.സി കാറുകളില്‍ നാം , ഹത്യ നടത്തുന്നതിന്റെ നിര്‍വൃതി ആസ്വതിക്കുന്നു നമ്മുടെ പഴയ കഥകളിലും സിനിമകളിലും ഗൃഹാതുരത്വം പോലെ ഇടവഴികള്‍ , പഴയ പ്രണയകാലത്ത് കമിതാക്കള്‍ കണ്ടുമുട്ടിയിരുന്ന ഇടം , എല്ലാം പോയ് മറഞ്ഞു . പൂമ്പാറ്റകളും തുമ്പികളും പാറിയിരുന്ന നാട്ടിടവഴികള്‍ കോണ്‍ക്രീറ്റ് നടപ്പാതകളായി മാറിയപ്പോള്‍ തൊട്ടടുത്ത ഭൂമി കൈവശക്കാരന് മതിലുകെട്ടി അതിന്മേല് കുപ്പിച്ചില്ലും തറച്ചുവച്ചു . അങ്ങിനെ ഇടവഴിയില്‍ നിന്നും അകറ്റിയപ്പോള്‍ അവര്‍ അവിടെ കോഴിവേസ്റ് കൊണ്ടുവന്നിട്ടു .പഴയ സിനിമ കാണുമ്പോള്‍ , അതിലൊരിടവഴി കാണുമ്പോള്‍ , നമുക്ക് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാം അത്തരം ഇടവഴികളില്‍ ഞങ്ങള്‍ കളിച്ചിരുന്നു , നടന്നിരുന്നു . അത് ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു എന്നും പറയാം ........

കാടിനെ ഇല്ലാതാക്കിയ കൃഷി

ഇന്‍ഡ്യയില്‍ ബ്രിട്ടീഷ് ഭരണകാലത്താണ് തേയില കൃഷി ആരംഭിച്ചത് . ഉയര്‍ന്ന പ്രദേശങ്ങളിന്‍ കാട് വെട്ടിത്തെളിച്ചാണ് തേയിലത്തോട്ടങ്ങള്‍ നിര്‍മ്മിച്ചത് . ഇത് വ്യാപകമായ വന നശീകരണത്തിനിടയാക്കി . ഇപ്പോഴും മിക്ക തേയിലത്തോട്ടങ്ങളോട് ചേര്‍ന്നും സംരക്ഷിത വനങ്ങളുണ്ട് ചിലയിടങ്ങളില്‍ വന്യമൃഗങ്ങള്‍ തേയിലത്തോട്ടങ്ങില് കടന്നു ചെല്ലാറുമുണ്ട് അത് പ്രബലന്മാരുടെ തോട്ടങ്ങളാണെങ്കില്‍ മൃഗങ്ങള്‍ പുറം ലോകം കാണാറില്ല വിസ്തൃതിയേറിയ ഭൂപ്രദേശത്ത് ജീവിക്കുന്ന ആന പോലുള്ള ജീവികളുടെ സഞ്ചാരമാര്‍ഗ്ഗങ്ങള്‍ ( ആനത്താരകള്‍ ) .മുറിച്ചുകൊണ്ട് നിര്‍മ്മിച്ചിട്ടുള്ള തേയിലത്തോട്ടങ്ങള്‍ ഇപ്പോഴും ആനകള്‍ സഞ്ചാരത്തിനായി തിരഞ്ഞെടുക്കുമ്പോള്‍ മനുഷ്യരും ആനകളും കൂടിക്കാണുകയും പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു കേരളത്തില്‍ ഇടുക്കി , വയനാട് , പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി തുടങ്ങി പ്രദേശങ്ങളില്‍ തേയിലകൃഷിയുണ്ട്
ഷൊര്‍ണ്ണൂര്‍ - നിലമ്പൂര്‍ ട്രെയിന്‍ യാത്ര

( ഒരേ ഭൂമി ഒരേ ജീവന് മാസിക മെയ് 2008 )കേരള ജൈവ കര്‍ഷക സമിതി സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗത്തില്‍ പങ്കെടുക്കുന്നതിനായി നിലമ്പൂരില്‍ പോകേണ്ടിവന്നപ്പോള്‍ ഞാന്‍ ആദ്യമായി ഒരു ഗ്രാമീണ ട്രെയിന്‍ യാത്ര അനുഭവിച്ചു . അത് തികച്ചും അവിസ്മരണീയമായിരുന്നു .ഈ യാത്ര വാടാനാം കുറുശ്ശിയില്‍ നിന്നുമാണ് ഞാന്‍ ആരംഭിച്ചത് . തേക്ക് തടിക്ക് പ്രശസ്തമായ നിലമ്പൂരില്‍ നിന്നും തേക്ക് വെട്ടിക്കൊണ്ടു പോകുന്നതിനു വേണ്ടി ബ്രിട്ടീഷുകാരാണ് ഈ റെയില്‍പ്പാത ആരംഭിച്ചത് . ( പ്രശസ്തമായ നിലമ്പൂര്‍ തേക്ക് അന്വേഷിച്ച് വാസ്കോഡഗാമ രണ്ടു പ്രാവശ്യം നിലമ്പൂരില്‍ വന്നതായി രേഖകള്‍ പറയുന്നു .) 1921 വരെ ചാലിയാര്‍ നദിയിലൂടെ തേക്കു തടികള്‍ ബേപ്പൂര്‍ വരെ ഒഴുക്കിക്കൊണ്ടുപോയി അവിടെ നിന്നും കപ്പലില്‍ വിദേശത്തേക്ക് കൊണ്ടുപോകുകയായിരുന്നു പതിവ് എന്നാല്‍ 1921 ലെ ലഹളക്കാലത്ത് സമരക്കാര്‍ അരീക്കോട് ഭാഗത്ത് തേക്ക്നീക്കം തടഞ്ഞപ്പോള്‍ , ബ്രിട്ടീഷുകാര്‍ മറ്റു മാര്‍ഗ്ഗം ഇല്ലാത്തതിനാല്‍ റെയില്‍വേ ആരംഭിച്ചു . ഇതിന്റെ നിര്‍മ്മാണം 1922ല്‍ ആരംഭിച്ച് 1927 ല്‍ പൂര്‍ത്തിയായി . അന്ന് 66000 രൂപ നിര്‍മ്മാണത്തിന് ചിലവായി . ബ്രിട്ടീഷ് ഭരണവും തേക്കിന്റെ പ്രതാപകാലവും അവസാനിച്ചപ്പോള്‍ നിലമ്പൂര്‍ - ഷൊര്‍ണ്ണൂര്‍ പാതക്കും പ്രാധാന്യം കുറഞ്ഞു .

photos added below on 25-12-2014
രണ്ടാ ലോകമഹാ യുദ്ധത്തിനു ശേഷം ഉരുക്കിന് ക്ഷാമം നേരിട്ടപ്പോള്‍ ഇവിടുത്തെ റെയില്വേപ്പാളങ്ങള് ഇളക്കിക്കൊണ്ടുപോവുകയും ചെയ്തു . പിന്നീട് സ്വാതന്ത്യ്ര ലബ്ദ്ധിക്കുശേഷം 1952 ല്‍ ഇത് പുനസ്ഥാപിച്ചു . ഇന്ന് 66 കി. മീ ദൂരത്തില്‍ ഏറ്റവും ചിലവുകുറഞ്ഞതും സുരക്ഷിതവുമായ ഒരു യാത്രയാണ് റെയില്‍വേ നല്‍കുന്നത് 66 കിമീ യാത്രക്ക് 14 രൂപ മാത്രമാണ് ടിക്കറ്റ് ചാര്‍ജ്ജ് . പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമാണ് ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നത് . ആദ്യം രണ്ടു വണ്ടികള്‍ മാത്രം ഓടിയിരുന്നത് ഇപ്പോള്‍ 5 ആക്കി കൂട്ടിയിട്ടുണ്ട് ഈ കുറിപ്പിന്റെ തുടക്കത്തില്‍ ഗ്രാമീണ ട്രയിന്‍ യാത്ര എന്നു ഞാല് പറഞ്ഞതുകൊണ്ട് ഉദ്ധ്യേശിക്കുന്നത് തികച്ചും ഗ്രാമീണരും സധാരണക്കാരും ഈ പാതയിന്‍ കൂടുതലായും സഞ്ചരിക്കുന്നു എന്നതു കൊണ്ടാണ് . മറ്റു ട്രെയിന്‍ യാത്രകളില്‍ കാണാറുള്ളതു പോലെ ജാട ജീവികളെ ഈ റൂട്ടില്‍ കാണാന്‍ കിട്ടില്ല . കൂലിപ്പണിക്കാര്‍ മുതല്‍ നാടന്‍ വൃദ്ധകളും സാധാരണ വീട്ടമ്മമാരും ഈ യാത്രയില്‍ ധാരാളമായി കാണപ്പെട്ടു . ബ്രിട്ടീഷുകാരന്റെ ദീര്‍ഘവീക്ഷണമോ മറ്റെന്തെങ്കിലും ലക്ഷ്യമോകൊണ്ടാവാം ഈ പാതക്ക് വേണ്ടി റെയില്‍വേക്ക് വളരെയധികം സ്ഥലം കൈവശത്തിലിരിക്കുന്നത് കണ്ടു . മിക്കഭാഗത്തും മൂന്നോ നാലോ ട്രാക്കുകള്‍ നിര്‍മ്മിക്കുവാന്‍ വേണ്ട സ്ഥലം ഒഴിഞ്ു കിടക്കുന്നു , സന്തോഷമെന്നു പറയട്ടെ ഇവിടെയെല്ലാം വന്‍ മരങ്ങള്‍ ആരോഗ്യത്തോടെ നില്ക്കുന്നു . ചിലയിടങ്ങളില്‍ തോട്ടമായി വെച്ചു പിടിപ്പിച്ചവയും ഉണ്ട് . റെയില്‍വേ ലൈനിനോളം പ്രായം തോന്നിക്കുന്ന ഈ വന്‍ മരങ്ങള്‍ യാത്രയിലുടനീളം മനസ്സിന് കുളിര്‍മ്മ നല്കി . ചിലയിടങ്ങളില്‍ മരക്കൂട്ടങ്ങള്‍ കാവുകളുടെ പ്രതീതി ജനിപ്പിച്ചു . ബ്രിട്ടീഷുകാരന്റെ കാലത്ത് നിര്‍മ്മിച്ച് , പിന്നീട് പൊളിച്ചു പണിതിട്ടില്ലാത്തതിനാലാവണം ഈ റൂട്ടിലെ ചില സ്റേറഷനുകള്‍ പഴയ മാതൃകയിലുള്ളതുംപ്രൌഡി നിറഞ്ഞതുമാണ് . ഭൂരിഭാഗവും കൃഷിയിടങ്ങള്‍ക്കു സമീപത്തുകൂടിയുള്ള റെയില്‍പ്പാത സൈലന്റ് വാലിയില്‍ നിന്നും ഉത്ഭവിക്കന്ന കുന്തിപ്പുഴയെ മുറിച്ചുകടക്കുന്നുമുണ്ട് . ഷൊര്‍ണ്ണൂരില്‍ നിന്നും പുറപ്പെടുന്ന ട്രെയിിന് വാടാനാംകുറുശ്ശി , വല്ലപ്പുഴ , കുലുക്കല്ലൂര്‍ ,ചെറുകര , അങ്ങാടിപ്പുറം , പട്ടിക്കാട് , മേലാറ്റൂര്‍ , തുവ്വൂര്‍ , തൊടിയപുലം , വാണിയമ്പലം , എന്നീ റെയില്വേസ്റേഷനുകള് പിന്നിട്ട് ഒന്നേമുക്കാല്‍ മണിക്കൂറോളമെടുത്താണ് നിലംപൊന്നൂരില് എത്തുക . ( നിലമ്പൂരിലെ മണ്ണില്‍ സ്വര്‍ണ്മം കാണപ്പെട്ടിരുന്നത് കൊണ്ട് നിലമ്പൂര്‍ , നിലംപൊന്നൂര് എന്ന് അറിയപ്പെട്ടിരുന്നു ). ഈ ട്രെയിന്‍ യാത്ര എല്ലാവരുടേയും മനസ്സില്തറയാന് ഒരുപാട് കാഴ്ചകളും അനുഭവങ്ങളും നല്‍കുന്നുണ്ട്

photos added below on 25-12-2014
മെന്തോന്നി
നമ്മുടെ നാട്ടില്‍ കണ്ടു വരുന്ന ഒരു സസ്യമാണ് മെന്തോന്നി . വേലിപ്പടര്പ്പുകള്ക്കിടയിലും പൊന്തകളിലും മറ്റും കാണപ്പെടുന്ന ഇത് ആയുര്‍വ്വേദത്തില്‍ മരുന്നിനായി ഉപയോഗിക്കാറുണ്ട് . ഈ സസ്യത്തിന്റെ ശാസ്ത്രീയ നാമം ഗ്ളോറിയോസ സൂപ്പേര്ബ എന്നാണ് . ഈ സസ്യത്തിന്റെ പൂവിന്റെ രൂപം വളരെയേറെ വ്യത്യസ്ഥമാണ് . മണ്ണില്‍ മൂടിക്കിടക്കുന്ന കിഴങ്ങില്‍ നിന്നും മഴക്കാലത്താണ് ഈ സസ്യം മുളച്ചുണ്ടാവുക . പൊന്തക്കാടുകളും വേലിപ്പടര്‍പ്പുകളും നാം വെട്ടിനശിപ്പിക്കുന്നത് കൊണ്ട് ഈ സസ്യം ഇപ്പോള്‍ വളരെക്കുറച്ചു മാത്രമേ കാണാറുള്ളൂചാലിയാര്
ജലസാന്നിദ്ധ്യത്താല്‍ വടക്കന്‍ കേരളത്തിലെ പ്രധാനപ്പെട്ട ഒരു പുഴയാണ് ചാലിയാര്‍ . മലപ്പുറം കോഴിക്കോട് ജില്ലകളിലൂടെ ഒഴുകുന്ന ചാലിയാര്‍ ഉത്ഭവ്ക്കുന്നത് സമുദ്രനിരപ്പില്‍ നിന്നും 2066 മീറ്റര്‍ ഉയരത്തിലുള്ള ഇലമ്പേരിക്കുന്നുകളില് നിന്നുമാണ് . ഒരുകാലത്ത് നിരവധി വ്യവസായശാലകള്‍ ചാലിയാറിന്റെ തീരത്ത് പ്രവര്‍ത്തിക്കുകയും ചാലിയാറിനെ വിഷമയമാക്കുകയും ചെയ്തു (.ഉദാ; ഗ്വാളിയര്‍ റയോണ്‍സ് )കാലങ്ങള്‍ നീണ്ട ജനകീയ മുന്നേറ്റന്നങ്ങളിലൂടെ ചാലിയാറിനെ കുറച്ചെങ്കെലും വീണ്ടെടുക്കാന്‍ കഴിഞ്ഞു പുന്നപ്പുഴ , കുറുമ്പന്‍പുഴ , ചെറുപുഴ , ഇരിത്തിപ്പുഴ , കാഞ്ഞിരപ്പുഴ , വാടപ്പുറംപുഴ , പാണ്ടിയാര്‍ , ഇരുനെല്ലിപ്പുഴ എന്നിവ ചാലിയാറിന്റെ പോഷകപുഴകളാണ് നിലമ്പൂരില്‍ നിന്നും എടുത്തതാണ് ചാലിയാറിന്റെ ഈ ചിത്രം . പശ്ചാത്തലത്തില്‍ കാണുന്നത് മലപ്പുറം , കോഴിക്കാട് , വയനാട് ജില്ലകളുടെ അതിര്‍ത്തിയിലുള്ള വെള്ളേരി മലയാണ്
പ്രകൃതിയും ആരാധനയും
പണ്ട് മനുഷ്യന് പ്രകൃതിയോട് വളരെ ഇണങ്ങി ജീവിച്ചിരുന്നവരായിരുന്നു . കാറ്റ് , മഴ , മിന്നല്‍ , മല , പുഴ , കടുവയുള്‍പ്പെടെയുള്ള വന്യജീവികള്‍ എന്നിവയെയൊക്കെ അവര്‍ ആരാധിച്ചിരുന്നു . പുരോഗമനം വന്നിട്ടും ചില ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയില്‍ ഇപ്പോഴും ലളിതമായ ആരാധാനാ കേന്ദ്രങ്ങളാണുള്ളത് മൂന്നാറിലെ ഒരു വനപ്രദേശത്തുള്ള ആരാധനാ കേന്ദ്രത്തിന്റെ ചിത്രം നോക്കൂ .... ആധുനിക മനുഷ്യന് നിര്‍മ്മിച്ചുകൂട്ടുന്ന ആഡംഭരപൂര്ണ്ണമായ ആരാധനാലയങ്ങളും ഇതും തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ തന്നെയുണ്ട് ......
പേത്തിത്തേക്ക്
ജലസേചനത്തിനായി കൃഷിയില്‍ ഉപയോഗിച്ചിരുന്ന നാടന്‍ സാങ്കേതിക വിദ്യകളായിരുന്നു ചക്രം ചവിട്ടലും കൊട്ടത്തേക്കും ( തേക്ക് = വെള്ളം തേവല്‍ ) പേത്തിത്തേക്കും .ഇത് ഉപയോഗിക്കുന്നതിന് പുറത്തുനിന്നും ഒരു ശക്തിയുടേയും ആവശ്യം ഇല്ല എന്നതാണ് ഇതിന്റെ പ്രത്യേകത . ഡീസലോ മണ്ണെണ്ണയോ വൈദ്യുതിയോ വേണ്ട . സ്വന്തം ശക്തി കൊണ്ട് കൃഷിക്കാര്ക്കിത് പ്രവര്‍ത്തിപ്പിക്കാം . മലിനീകരണവുമാല്ല . ചിത്രത്തില്‍ കൊടുത്തിട്ടുള്ളത് താഴ്ന്ന പ്രദേശത്തുനിന്ന് ഉയര്‍ന്ന പ്രദേശത്ത് വെള്ളം എത്തിക്കുന്ന പേത്തിത്തേക്ക് എന്ന ഉപകരണമാണ്
വെള്ളിയാഴ്ച, ഓഗസ്റ്റ് 28, 2009
പ്രകൃതിയില്‍ നിന്നും പഠിക്കുക
ആധുനിക മനുഷ്യന് പരക്കം പാച്ചിലിലാണ് . ജീവിതം ശരിയായി ആസ്വദിക്കുക എന്നത് വലിയ തെറ്റായാണ് പലരും കാണുന്നത് . ആവശ്യത്തിന് വിശ്രമം , വിനോദം , ഹോബികള്‍ , മറ്റു പ്രവര്‍ത്തികളില്‍ ഏര്‍പ്പെടല്‍ എല്ലാം പണം നേടാനുള്ള ആര്‍ത്തിയില്‍ മനുഷ്യന് മറന്നു പോവുന്നു ഒടുവില്‍ വൃദ്ധസദനങ്ങളില്‍ ഒടുങ്ങാന്‍ പോകുന്ന ഈ പരക്കം പാച്ചിലുകാര് പ്രകൃതിയില്‍ നിന്നും വളരെയധികം പഠിക്കേണ്ടതുണ്ട് .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)





