വ്യാഴാഴ്‌ച, സെപ്റ്റംബർ 03, 2009

മെന്തോന്നി

നമ്മുടെ നാട്ടില്‍ കണ്ടു വരുന്ന ഒരു സസ്യമാണ് മെന്തോന്നി . വേലിപ്പടര്‍പ്പുകള്‍ക്കിടയിലും പൊന്തകളിലും മറ്റും കാണപ്പെടുന്ന ഇത് ആയുര്‍വ്വേദത്തില്‍ മരുന്നിനായി ഉപയോഗിക്കാറുണ്ട് . ഈ സസ്യത്തിന്റെ ശാസ്ത്രീയ നാമം ഗ്ളോറിയോസ സൂപ്പേര്‍ബ എന്നാണ് . ഈ സസ്യത്തിന്റെ പൂവിന്റെ രൂപം വളരെയേറെ വ്യത്യസ്ഥമാണ് . മണ്ണില്‍ മൂടിക്കിടക്കുന്ന കിഴങ്ങില്‍ നിന്നും മഴക്കാലത്താണ് ഈ സസ്യം മുളച്ചുണ്ടാവുക . പൊന്തക്കാടുകളും വേലിപ്പടര്‍പ്പുകളും നാം വെട്ടിനശിപ്പിക്കുന്നത് കൊണ്ട് ഈ സസ്യം ഇപ്പോള്‍ വളരെക്കുറച്ചു മാത്രമേ കാണാറുള്ളൂ


1 അഭിപ്രായം:

  1. നമ്മുടെ നാട്ടിൽ കണ്ടുവരുന്ന മനോഹരമായ ലില്ലി ആണ് ഇത്,മുറ്റത്തെ മുല്ലക്ക് മണമില്ല എന്നാണ്.കഴിയുമെങ്കിൽ സംരക്ഷിക്കുക പ്രചരിപ്പിക്കുക ഒരു മരുന്നുകൂടിയാണ്.

    മറുപടിഇല്ലാതാക്കൂ