വ്യാഴാഴ്‌ച, സെപ്റ്റംബർ 03, 2009

നാട്ടിടവഴിയുടെ സംഗീതം

എക്സ്പ്രസ് ഹൈവേയെപ്പറ്റി ചര്‍ച്ച ഉയരുമ്പോള്‍ , നാഷണല്‍ ഹൈവേകളില്‍ വണ്ടികള്‍ ചീറിപ്പായുമ്പോള്‍ , ഇട റോഡുകളില്‍ വാഹനങ്ങള്‍ തിക്കിത്തിരക്കുമ്പോള്‍ , നാം ഇതിനിടയിലെവിടെയോ മറന്നുപോയ നാട്ടിടവഴിയുടെ സംഗീതം കേള്‍ക്കുന്നു .
കുറ്റിച്ചെടികളും മുള്ളുവേലികളും അതിരിടുന്ന നാട്ടിടവഴികളെ നാം പാടേ മറന്നുപോയിരിക്കുന്നു . വെയിലിന്റെ കണികപോലും ശരീരത്തില്‍ പതിക്കാതെ ഒരു എയര്‍കണ്ടീഷണ്‍ഡ് യാത്ര പ്രദാനം ചെയ്തിരുന്ന നാട്ടിടവഴികള്‍ ജനകീയാസൂത്രണകാലങ്ങളില്‍ പഞ്ചായത്ത് റോഡുകള്‍ക്ക് വഴിമാറി .
തന്റെ സഞ്ചാരങ്ങള്‍ക്കിടയില്‍ ഇടവഴി മുറിച്ചുകടക്കുന്ന മഞ്ഞച്ചേര പാമ്പുശല്യത്തിന് പേരുദോഷക്കാരനായി . ക്രമേണ വേലിപ്പടര്‍പ്പുകള്‍ ഇല്ലാതായി , മതിലുകള്‍ വളര്‍ന്നു
ഒരു ചെറുപനിക്കും , വയറുവേദനക്കുമുള്ള മരുന്ന് പടിക്കലെ ഇടവഴിയില്‍ കിട്ടിയിരുന്നത് മെഡിക്കല്‍ സ് റ്റോറിലേക്ക് പലായനം ചെയ്തു . മഴക്കാലത്തിന്റെ സന്തോഷത്തില്‍ കുഞ്ഞുപരല്‍ മീനുകള്‍ നീന്തിക്കളിച്ചിരുന്ന നാട്ടി വഴിയിലെ നീര്‍ച്ചാല്‍ ഇന്ന് നമുക്ക് സ്വപ്നത്തില്‍പ്പോലും ഇല്ല . ഗ്ളോബല്‍ വാമിങ്ങും ഗ്രീന്‍ ഹൌസ് ഇഫക്ടും ചിത്രത്തില്‍ വരുന്നതിന് മുന്‍പേ നമുക്കതിനെയെല്ലാം പ്രതിരോധിക്കാന്‍ നാട്ടിടവഴിയിലെ ചെറുചെടികള്‍ കൂടി ഉണ്ടായിരുന്നു . ഇന്ന് തീ പാറുന്ന ഹൈവേകളില്‍ എ.സി കാറുകളില്‍ നാം , ഹത്യ നടത്തുന്നതിന്റെ നിര്‍വൃതി ആസ്വതിക്കുന്നു നമ്മുടെ പഴയ കഥകളിലും സിനിമകളിലും ഗൃഹാതുരത്വം പോലെ ഇടവഴികള്‍ , പഴയ പ്രണയകാലത്ത് കമിതാക്കള്‍ കണ്ടുമുട്ടിയിരുന്ന ഇടം , എല്ലാം പോയ് മറഞ്ഞു . പൂമ്പാറ്റകളും തുമ്പികളും പാറിയിരുന്ന നാട്ടിടവഴികള്‍ കോണ്‍ക്രീറ്റ് നടപ്പാതകളായി മാറിയപ്പോള്‍ തൊട്ടടുത്ത ഭൂമി കൈവശക്കാരന്‍ മതിലുകെട്ടി അതിന്‍മേല്‍ കുപ്പിച്ചില്ലും തറച്ചുവച്ചു . അങ്ങിനെ ഇടവഴിയില്‍ നിന്നും അകറ്റിയപ്പോള്‍ അവര്‍ അവിടെ കോഴിവേസ്റ് കൊണ്ടുവന്നിട്ടു .പഴയ സിനിമ കാണുമ്പോള്‍ , അതിലൊരിടവഴി കാണുമ്പോള്‍ , നമുക്ക് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാം അത്തരം ഇടവഴികളില്‍ ഞങ്ങള്‍ കളിച്ചിരുന്നു , നടന്നിരുന്നു . അത് ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു എന്നും പറയാം ........

1 അഭിപ്രായം:

  1. എന്നും പറയാം ........

    പിറ്റേന്നു രാവിലെ
    റൈയിൽ‌വേ സ്റ്റേഷനിലെ നീണ്ട ക്യൂവിലും
    ശ്വാസം മുട്ടുന്ന ബസ്സ് തിരക്കിലും
    വികസനം മറന്ന രാഷ്ട്രീയക്കാരെ പുലയാട്ടു പറയാം...

    മറുപടിഇല്ലാതാക്കൂ